National

കത്വ ബലാത്സംഗ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി...

വിധിക്ക് ശേഷം പുറത്തേക്ക് വരുന്ന വക്കീൽ ദീപിക രജാവത് ആണ് ചിത്രത്തിൽ. ദീപികയുടെയും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഓഫീസർമാരുടെയും ശ്രമങ്ങളാണ് കശ്മീരിലെ ദുരന്തം ലോകം അറിയാനും ഇത്രത്തോളം എത്താനും വഴിയൊരുക്കിയത്

കത്വ ബലാത്സംഗ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി...

1. കേസ് കത്വയിലെ കോടതിയിൽ നിന്ന് പഞ്ചാബിലെ പത്താൻകോട്ട് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവായി. കശ്മീരിൽ അവർക്ക് ജനങ്ങളുടെ സ്നേഹമാണ് കിട്ടിക്കൊണ്ടിരുന്നതെന്ന നുണപ്രചരണത്തിനേറ്റ ഒന്നാം തരം തിരിച്ചടി.

2. കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ല എന്നും കോടതി ഉത്തരവിട്ടു - അന്വേഷണ സംഘത്തിൽ മുസ്ലിം സമുദായത്തിലുള്ളവർ ഉണ്ടായിരുന്നതിനാൽ ചില പ്രത്യേക വിഭാഗങ്ങളെ കേസിൽ കുടുക്കുകയായിരുന്നെന്ന വാദവും ഇതോടെ പൊളിഞ്ഞതായി അറിയിച്ചുകൊള്ളുന്നു.

3. കേസിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ ദിവസേന എന്നോണം വാദം നടത്താനും നടപടികൾ രഹസ്യമായി, പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രവേശനമില്ലാതെ നടപടികൾ നടത്തുവാനും കോടതി ഉത്തരവിട്ടു.

4. സർക്കാരിനോട് വിക്ടിമിൻ്റെ കുടുംബം, സാക്ഷികൾ , വക്കീൽ മുതലായവർക്ക് സംരക്ഷണം നൽകുവാനും കോടതി ആവശ്യപ്പെട്ടു.

വിധിക്ക് ശേഷം പുറത്തേക്ക് വരുന്ന വക്കീൽ ദീപിക രജാവത് ആണ് ചിത്രത്തിൽ. ദീപികയുടെയും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഓഫീസർമാരുടെയും ശ്രമങ്ങളാണ് കശ്മീരിലെ ദുരന്തം ലോകം അറിയാനും ഇത്രത്തോളം എത്താനും വഴിയൊരുക്കിയത് .

പോട്രാ ബി.ജി.എം..

advertisment

News

Super Leaderboard 970x90