ഡിഫ്തീരിയയെക്കുറിച്ച് ജേക്കബ് വടക്കഞ്ചേരിയുടെ തെറ്റായ അഭിപ്രായ പ്രകടനങ്ങൾ

കൊറൈൻ ബാക്ടീരിയം ഉണ്ടാക്കുന്ന ഡിഫ്തീരിയയുടെ കാരണമെന്ന് ഇയാൾ പറയുന്നതെന്താണെന്ന് നോക്കൂ. "വാർണീഷ്‌, മണ്ണെണ്ണ, പെട്രോൾ,കുക്കിംഗ്‌ ഗ്യാസ്‌ തുടങ്ങിയവയുടെ ഗന്ധം, ഹിൻഡാലിയത്തിലും നോൺ സ്റ്റിക്കിലും പാകം ചെയ്ത ഭക്ഷണം, വാക്സിനുകൾ " എന്ന് നീളുന്നു. 2015ൽ വന്ന ഇയാളുടെ മാസികയിലെയാണു വാക്കുകൾ. ഡിഫ്തീരിയ ചക്കയാണോ മാങ്ങയാണോ എന്ന് ഇയാൾക്കറിയില്ലെന്ന് അതിന്റെ തുടക്കത്തിൽത്തന്നെ മനസിലാക്കാം. ഡിഫ്തീരിയതന്നെയാണു മുണ്ടിനീരെന്ന് പറയുന്നതാണിയാളുടെ വിവരം.

ഡിഫ്തീരിയയെക്കുറിച്ച് ജേക്കബ് വടക്കഞ്ചേരിയുടെ തെറ്റായ അഭിപ്രായ പ്രകടനങ്ങൾ

ഡോക്സിസൈക്ലിൻ കൊടുത്തതിനെ എതിർത്ത വടക്കഞ്ചേരി ഇതിനു വർഷങ്ങൾ മുൻപും ഇതിനെക്കാൾ നീചവും നിന്ദ്യവുമായ ഭാഷയിൽ വിഷം വാരിവിതറിയിരുന്നെന്നുള്ളതാണു വാസ്തവം.

ഇതാണിയാളുടെ " അഭിപ്രായസ്വാതന്ത്ര്യം ". കൊടിപിടിക്കുന്നവരൊന്ന് നല്ലോണം ശ്രദ്ധിച്ചാൽ മതി.

കൊറൈൻ ബാക്ടീരിയം ഉണ്ടാക്കുന്ന ഡിഫ്തീരിയയുടെ കാരണമെന്ന് ഇയാൾ പറയുന്നതെന്താണെന്ന് നോക്കൂ.

"വാർണീഷ്‌, മണ്ണെണ്ണ, പെട്രോൾ,കുക്കിംഗ്‌ ഗ്യാസ്‌ തുടങ്ങിയവയുടെ ഗന്ധം, ഹിൻഡാലിയത്തിലും നോൺ സ്റ്റിക്കിലും പാകം ചെയ്ത ഭക്ഷണം, വാക്സിനുകൾ " എന്ന് നീളുന്നു. 2015ൽ വന്ന ഇയാളുടെ മാസികയിലെയാണു വാക്കുകൾ. ഡിഫ്തീരിയ ചക്കയാണോ മാങ്ങയാണോ എന്ന് ഇയാൾക്കറിയില്ലെന്ന് അതിന്റെ തുടക്കത്തിൽത്തന്നെ മനസിലാക്കാം. ഡിഫ്തീരിയതന്നെയാണു മുണ്ടിനീരെന്ന് പറയുന്നതാണിയാളുടെ വിവരം.

ഡിഫ്തീരിയയെക്കുറിച്ച് ജേക്കബ് വടക്കഞ്ചേരിയുടെ തെറ്റായ അഭിപ്രായ പ്രകടനങ്ങൾ

രണ്ട്‌ കുട്ടികൾ ഡിഫ്തീരിയ വന്ന് മരണമടഞ്ഞതിനെ ഇയാൾ വിശേഷിപ്പിക്കുന്നതെങ്ങിനെയെന്ന് നോക്കൂ.

" വാക്സിൻ വിരുദ്ധരെ തല്ലിയോടിക്കാൻ ഡിഫ്തീരിയ മരണം രണ്ടെണ്ണത്തെ ഉയർത്തിക്കാട്ടുന്നത്‌. ഈ കുട്ടികളെ ഇതിനായി തട്ടിയതാണോ എന്ന ബലമായ സംശയം എനിക്കുണ്ട്‌ " . അതായത്‌ സർക്കാരിന്റെ ' മിഷൻ ഇന്ദ്രധനുസ്‌ ' വാക്സിനേഷൻ പ്രോഗ്രാമിനായി കുട്ടികളെ കൊന്നെന്ന വിഷലിപ്തവും അധമവുമായ ആരോപണമാണിയാൾ അച്ചടിച്ച്‌ പ്രചരിപ്പിച്ചിരിക്കുന്നത്‌.

ഡോക്ടർമ്മാരെ മാത്രമല്ല ഇയാൾ ആക്രമിക്കുന്നത്‌. " കൊലയുടെ ലഹരി ആസ്വദിക്കുന്ന നഴ്സുമാർ മനപ്പൂർവ്വം ശ്രമിക്കുന്നതിലൂടെയും " ആളുകൾ മരിക്കുന്നുവെന്നും കൂട്ടിച്ചേർക്കുന്നുണ്ടിയാൾ. അതായത്‌ നിപ്പയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ലിനി സിസ്റ്ററുടെ കൂട്ടുകാരെ. . .

ഇന്നേവരെ ഒരു പകർച്ചവ്യാധി പടർന്ന സ്ഥലത്ത്‌ ഇയാൾ " ചികിൽസിക്കാൻ " ചെന്നതായറിയില്ല. അതിന്റെ പേരിൽ ഒരു ജലദോഷം പോലും വന്നും കാണില്ല. ഫേസ്ബുക്ക്‌ ലൈവിടലും വിടൽസുമല്ലാതെ. . .

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ഇതുകൂടൊന്ന് ശരിക്ക്‌ അറിഞ്ഞിരിക്കണം. നിങ്ങൾ പിന്താങ്ങുന്നത്‌ ഈ വാക്കുകളെക്കൂടിയാണ്

advertisment

News

Related News

Super Leaderboard 970x90