Kerala

നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കുകയും പഠിക്കുകയും വേണം... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മുൻപ് മുന്നറിയിപ്പ് നൽകാറില്ലായിരുന്നു. അതുകൊണ്ട് ഇത്തരം അസാധാരണ സാഹചര്യങ്ങളിലും അത് വേണ്ടാ എന്നത് ഒരു തെറ്റായ കീഴ് വഴക്കമാണ്. അത്തരം തെറ്റുകൾ നമ്മളെന്തിന് തുടർന്നുകൊണ്ട് പോകണം? അത് തിരുത്തുവാനും അതിനെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്.

നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കുകയും പഠിക്കുകയും വേണം... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമായ യാത്രാമാർഗം ഏതാണെന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം മിക്കവർക്കും അറിയാമായിരിക്കും. വ്യോമഗതാഗതമാണ് അത്. പക്ഷേ വിമാനങ്ങൾ തുടരെത്തുടരെ അപകടമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലമുണ്ട്.

നാഷണൽ ജ്യോഗ്രഫിക് ചാനലിൽ മുൻപ് എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ എന്നൊരു പ്രോഗ്രാമുണ്ടായിരുന്നു. ഒരു വിമാനാപകടം, അത് ഏത് രാജ്യത്തുണ്ടായിരുന്നാലും ശരി, അതെക്കുറിച്ച് തലനാരിഴ കീറി പഠിച്ച് കാരണം കണ്ടെത്തി അത് പരിഹരിക്കുകയെന്നതാണ് ആ അന്വേഷണത്തിൻ്റെ ലക്ഷ്യം.

വിമാനം തകരണമെന്ന് നിർബന്ധമില്ല അന്വേഷിക്കാൻ. ഒരാൾക്ക് പോലും പോറലുണ്ടാകാത്ത അവസരങ്ങളിലും അത് ചെയ്യാറുണ്ട്. അത്തരം നൂറുകണക്കിന് അന്വേഷണങ്ങളാണ് എയർ ട്രാവൽ ഇന്നത്തേതുപോലെ സുരക്ഷിതമാക്കിയത്.

നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കുകയും പഠിക്കുകയും വേണം... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

നമ്മുടെ സംസ്ഥാനത്തുണ്ടായത് അതിനെക്കാൾ നൂറുകണക്കിനു മടങ്ങ് വലിയ ദുരന്തമാണ്. തീർച്ചയായും അതിനെക്കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും വേണമെന്ന് പറയാൻ എനിക്ക് ഒന്നിലധികം കാരണങ്ങളുണ്ട്.

1. ഞാനടക്കം ഇപ്പോൾ അഭിപ്രായം പറയുന്ന ഒരാളും ഈ വിഷയത്തിലെ വിദഗ്ധരല്ല. ഇനി വിദഗ്ധരായവർ ഈ സംഭവത്തിൽ ഓരോരോ ചുമതലകൾ വഹിച്ചിരുന്നവരാണ്. ഈ രണ്ട് വിഭാഗവും എത്ര വായിട്ടലച്ചാലും സത്യം പൂർണമായി പുറത്തുവരില്ല.

2. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ കേട്ട വാചകമാണ് ഒരു സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷിച്ച് കോടികൾ വെറുതെ പാഴാക്കിക്കളയണോ എന്ന്. ജുഡീഷ്യൽ അന്വേഷണമെന്ന് പറഞ്ഞാൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനുള്ള അന്വേഷണമെന്ന ചിന്ത തലയിൽ നിൽക്കുന്നതുകൊണ്ടാവാം ആ ധാരണ.

ഇവിടെ വേണ്ടത് ഒരു വിദഗ്ധ പാനലിൻ്റെ അന്വേഷണമാണ്. അതിലൂടെ പുറത്ത് വരേണ്ടത് ആരാണ് കുറ്റക്കാരെന്ന വസ്തുതയല്ല. ഇപ്പോൾ എന്താണ് പിഴവുകളുണ്ടായതെന്നും അത് ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും അതിന് എന്താണ് വഴിയെന്നുമാണ്.

3. വലിയ തോതിൽ അധിക മഴ ലഭിച്ചു. ഉരുൾ പൊട്ടലുണ്ടായി. അണക്കെട്ടുകൾ തുറക്കുന്നു, പെരിയാറിൻ്റെയോ മൂവാറ്റുപുഴയാറിൻ്റെയോ ഒക്കെ തീരത്തുള്ളവർ ശ്രദ്ധിക്കുക എന്ന് മുന്നറിയിപ്പ് വന്നിരുന്നു.

പക്ഷേ ആ മുന്നറിയിപ്പിൽ ഒരു അവ്യക്തതയുണ്ട്. അണക്കെട്ടിൻ്റെ ഷട്ടർ എത്ര ഉയർത്തിയാൽ എത്ര കിലോമീറ്റർ ഉള്ളിലേക്ക്, എത്ര ഉയരത്തിൽ വെള്ളമെത്താനിടയുണ്ട് എന്ന് കണ്ടെത്താവുന്ന / കണ്ടെത്തേണ്ടുന്നതാണ്. അങ്ങനെ ഫ്ലഡ് മാപ്പിങ്ങ് ചെയ്യേണ്ടുന്നതുമാണ് എന്നാണറിവ്. അങ്ങനെ ചെയ്യാതിരുന്നിട്ടുണ്ടോയെന്ന് കണ്ടെത്തി തിരുത്തണമെങ്കിൽ അന്വേഷിച്ചല്ലേ പറ്റൂ?

4. തുറന്ന 35 അണക്കെട്ടുകളിൽ ഒന്ന് മാത്രമാണ് ചെറുതോണി / ഇടുക്കി. മറ്റ് അണക്കെട്ടുകളെക്കുറിച്ച് അധികം വിശദീകരണങ്ങൾ കേട്ടില്ല. പിന്നീട് കേട്ടത് പെട്ടെന്ന് തുറന്നുവിട്ടു എന്ന് പറയപ്പെടുന്ന ബാണാസുരസാഗറിനെക്കുറിച്ചാണ്.

നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കുകയും പഠിക്കുകയും വേണം... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

ബാണാസുരസാഗർ മുൻപ് മുന്നറിയിപ്പില്ലാതെ തുറക്കാറുള്ള അണക്കെട്ടായിരുന്നെന്നും ഇത്തവണ ഇത്രയും വെള്ളം കയറുമെന്ന് കരുതിയില്ലെന്നും പലയിടങ്ങളിൽ നിന്ന് കേൾക്കുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞതുപോലെതന്നെ ഇതൊരു അസാധാരണ സാഹചര്യമാണ്.

അതായത് അധിക മഴയുടെ വെള്ളത്തിനൊപ്പം ഡാം നിറയുക, ആ വെള്ളം കൂടി തുറന്ന് വിടേണ്ടിവരിക. അത് മാത്രമല്ല, പല തവണയായി ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരിക. തൽ ഫലമായി ഗ്രാമങ്ങൾ മുങ്ങിപ്പോവുക. അങ്ങനെ ഒന്നിലധികം സംഭവങ്ങളുടെ ഫലമായാണ് ഗ്രാമങ്ങൾ മുങ്ങുകയെന്ന ദുരന്തമുണ്ടായത്.

മുൻപ് മുന്നറിയിപ്പ് നൽകാറില്ലായിരുന്നു. അതുകൊണ്ട് ഇത്തരം അസാധാരണ സാഹചര്യങ്ങളിലും അത് വേണ്ടാ എന്നത് ഒരു തെറ്റായ കീഴ് വഴക്കമാണ്. അത്തരം തെറ്റുകൾ നമ്മളെന്തിന് തുടർന്നുകൊണ്ട് പോകണം? അത് തിരുത്തുവാനും അതിനെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്.

5. മുഖ്യമന്ത്രിയുടെ വിശദീകരണം കഴിഞ്ഞശേഷം കേരളം സുപ്രീം കോടതിയിൽ ഒരു അഫിഡാവിറ്റ് ഫയൽ ചെയ്തിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അതിൽ പറഞ്ഞത് മുല്ലപ്പെരിയാറിൽ നിന്ന് പെട്ടെന്ന് തുറന്ന് വിട്ട ജലമാണ് പ്രളയത്തിനു കാരണം എന്നാണ്.

യഥാർഥത്തിൽ രാജ്യത്തിൻ്റെ പരമോന്നത കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഈ അഫിഡാവിറ്റ് മുഖ്യമന്ത്രിയുടെ വാദങ്ങളെത്തന്നെ ഖണ്ഡിക്കുന്നതാണ്. ഈ അഫിഡാവിറ്റിനു മറുപടി തമിഴ്നാട് നൽകിയിട്ടുണ്ട്, ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അന്വേഷിക്കുകയും പഠിക്കുകയും വേണം... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മുഖ്യമന്ത്രി നുണ പറയുന്നുവെന്നോ രാജിവയ്ക്കണമെന്നോ അല്ല ഞാൻ പറയുന്നത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരുണ്ട് എന്നാണ്. അദ്ദേഹത്തിനു കിട്ടുന്ന വിവരങ്ങൾ വച്ചേ അദ്ദേഹത്തിനു സംസാരിക്കാനാവൂ.

പക്ഷേ അതിനപ്പുറത്തേക്ക് നോക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. പ്രളയമുണ്ടാക്കിയതിൽ പശ്ചിമഘട്ടത്തിൻ്റെ റോൾ പറഞ്ഞത് നാസയാണ്. ആഗോളതാപനം ഇവിടെത്തന്നെയുണ്ടാകും. പശ്ചിമഘട്ടവും മൺസൂണും ഇവിടെത്തന്നെ കാണും. അണക്കെട്ടുകൾ ഇനിയും നിറയും

.അന്ന് ദുരന്തമുണ്ടാകരുതെങ്കിൽ ഈ ദുരന്തത്തിൽ നിന്ന് നമ്മൾ പാഠങ്ങൾ പഠിക്കണം...

- ഫ്ലഡ് മാപ്പുകൾ തയ്യാറാക്കണം
- ഇവാക്വേഷൻ പ്ലാൻ വേണം.
- മുന്നറിയിപ്പ് വ്യക്തമായി നൽകാൻ മാർഗങ്ങൾ വേണം.
- മോക് ഡ്രില്ലുകൾ വേണം
- കാലഹരണപ്പെട്ട പതിവുകൾ മാറണം...

വാസ്തവമുണ്ടെന്ന് തോന്നിയാൽ മാത്രം പ്രചരിപ്പിക്കുക..

advertisment

News

Related News

Super Leaderboard 970x90