Health

പകർച്ചവ്യാധികൾ എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

വളരെ നിസാരമായ കൈ കഴുകലും ശുചിത്വവും ചില നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് നിപ്പയെ അകറ്റി നിർത്തിയതുപോലെ ചില പൊതു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരുവിധത്തിലുള്ള രോഗങ്ങളെയെല്ലാം അകറ്റിനിർത്താം.

പകർച്ചവ്യാധികൾ എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

നിപ്പ വന്നു. ഏതാണ്ട് നിയന്ത്രണവിധേയമായിയെന്ന് കരുതാവുന്ന സ്ഥിതിയിലായി. എങ്കിലും ജാഗ്രത തുടരുന്നു. നിപ്പ ഇവിടെ ആദ്യത്തെ പകർച്ചവ്യാധിയല്ല. അവസാനത്തേതുമാകില്ല.ഇനി വരാനിടയുള്ളവയെ ഒരു പരിധി വരെ എങ്ങനെ തടയാമെന്നുള്ളതിനു വളരെ നിസാരമായ നിർദേശങ്ങളാണീ പോസ്റ്റിൽ.

ലോകത്തിൻ്റെ പല ഭാഗത്തുള്ള, എന്നാൽ ഇവിടെ ഇല്ലാത്ത ഒന്നിലേറെ രോഗങ്ങൾക്ക് അനുകൂല സാഹചര്യമുള്ള മണ്ണാണു കേരളത്തിൻ്റേത്. ഇന്ത്യയുടെ 1.2% മാത്രം വിസ്തീർണം വരുന്ന നാടാണെങ്കിലും 3% ജനങ്ങൾ ഇവിടുണ്ട്. അതായത് അക്ഷരാർഥത്തിൽ ആളുകൾ 'തിങ്ങിപ്പാർക്കുന്ന' ഇടം., ചില രോഗാണുക്കൾക്ക് വളരാൻ സഹായകമായ അന്തരീക്ഷ ഊഷ്മാവും ഹ്യുമിഡിറ്റിയും, രോഗം പകരാൻ സഹായിക്കുന്ന കൊതുകും ഈച്ചയും പോലെ വെക്ടറുകളുടെ സാന്നിദ്ധ്യം തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

എന്നാൽ നിപ്പയെ നേരിട്ടപ്പോൾ പ്രതിരോധത്തിനു നമ്മൾ മുൻ തൂക്കം നൽകിയിരുന്നത് ഓർമയുണ്ടല്ലോ. വളരെ നിസാരമായ കൈ കഴുകലും ശുചിത്വവും ചില നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് നിപ്പയെ അകറ്റി നിർത്തിയതുപോലെ ചില പൊതു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരുവിധത്തിലുള്ള രോഗങ്ങളെയെല്ലാം അകറ്റിനിർത്താം.

പകർച്ചവ്യാധികൾ എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

വീടും പരിസരവും :
--------------------------------

പകർച്ചവ്യാധികൾ പകരുന്നത് പല രീതിയിലാണ്. ചിലത് കൊതുകും ഈച്ചയും പോലത്തെ വാഹകർ വഴി, ചിലത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, ചിലത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് - ഡ്രോപ് ലെറ്റ് വഴിയും വായുവിലൂടെയും.അതുകൊണ്ട്..

* വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുക.
* ഭക്ഷണം ഭദ്രമായി അടച്ചു സൂക്ഷിക്കുക. പ്രത്യേകിച്ച് എലികൾ പോലെയുളള ജീവികൾ കയറാനുള്ള സാഹചര്യം ഒഴിവാക്കുക. 
* പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുക. ഡ്രൈ ഡേ ആചരിക്കുക (വെള്ളമടി ഒഴിവാക്കുന്ന ഡ്രൈ ഡേ അല്ല, ഇത് വെള്ളം മറിച്ചു കളയുന്ന ഡ്രൈ ഡേ). അന്നേ ദിവസം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനിടയുള്ള ഏറ്റവും ചെറിയ ചിരട്ടക്കഷണം തൊട്ട് ഏറ്റവും വലിയ ജലസംഭരണികൾ വരെ വൃത്തിയാക്കുക.
* ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി നിർമാർജനം ചെയ്യുക. കമ്പോസ്റ്റ് പിറ്റ് പോലെയുള്ള സാദ്ധ്യതകൾ ഉപയോഗിക്കാം. ചക്കയുടെ സീസണിൽ പഴുത്ത് നിലത്ത് വീഴുന്ന ചക്ക ഈച്ചയ്ക്കൊരു നല്ല സഹായമാണ്.
* പാകം ചെയ്യുന്നതും കഴിക്കുന്നതും എല്ലാം വൃത്തിയായി കഴുകിയശേഷം മാത്രം കഴിക്കുക.
* കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും - പ്രത്യേകിച്ച് എന്തെങ്കിലും രോഗമുള്ള അവസ്ഥയിൽ - തോർത്ത് പോലെയുള്ള പൊതു ഉപയോഗത്തിനു സാദ്ധ്യതയുള്ള സാധനങ്ങൾ പ്രത്യേകം ഉള്ളതാണുചിതം.

പകർച്ചവ്യാധികൾ എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

പൊതുസ്ഥലത്ത് :
---------------------------

*  തുറസായ സ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം ചെയ്യുക എന്നിവ ഒഴിവാക്കുക.
* ചുമയ്ക്കുമ്പൊഴും തുമ്മുമ്പൊഴും പൊതു മര്യാദകൾ പാലിക്കുക. കർച്ചീഫോ മറ്റോ ഉപയോഗിക്കുക.
* കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളപ്പോൾ കഴിവതും പൊതുസ്ഥലങ്ങളും ആളുകൾ കൂടുന്ന ഫങ്ങ്ഷനുകളും ഒഴിവാക്കുക. രണ്ടാണു ഗുണം. ഒന്ന് നിങ്ങളുടെ അസുഖം വിശ്രമം കൊണ്ട് പെട്ടെന്ന് കുറയും. രണ്ട്, മറ്റുള്ളവർക്ക് രോഗം പടരാതിരിക്കും.
* കൊച്ചു കുട്ടികളെ മറ്റ് അത്യാവശ്യങ്ങളൊന്നുമില്ലെങ്കിൽ അത്തരം ഇടങ്ങളിൽ കൊണ്ടുപോകുന്നത് കഴിവതും ഒഴിവാക്കുക.
* ശുചിത്വമില്ലെന്ന് തോന്നുന്നിടത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.
* അലക്ഷ്യമായി വേസ്റ്റ് വലിച്ചെറിയാതിരിക്കുക. ബംഗാളികളല്ല നമ്മുടെ നാട് വൃത്തികേടാക്കുന്നത്. നമ്മൾ തന്നെയാണ്.

പകർച്ചവ്യാധികൾ എങ്ങനെ തടയാം? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

ആശുപത്രികളിൽ :
------------------------------

* അനാവശ്യമായ - പേരിനുള്ള - ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. 
* ആശുപത്രികൾ സന്ദർശിക്കുമ്പൊ കുട്ടികളെ കഴിവതും കൂടെ കൂട്ടാതിരിക്കുന്നതാണുചിതം.
* ഡോക്ടർമാരുടെയും നഴ്സസിൻ്റെയും ആശുപത്രി അധികൃതരുടെയും നിർദേശങ്ങൾ അക്ഷരം പ്രതി പാലിക്കുക.    നിർദേശത്തിനു വിരുദ്ധമായി ഐ.സി.യുകളിലും ഐസൊലേഷൻ വാർഡുകളിലും കയറുന്നത്        ഹീറോയിസമല്ല.

* സന്ദര്‍ശക സമയം കൃത്യമായി പാലിക്കുക. രോഗിയെ കാണുന്നതിനു മുന്‍പും പിന്‍പും രോഗപ്പകര്‍ച്ച തടയാന്‍    ഉള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.ഉദാ:തീവ്രപരിചരണവിഭാഗത്തില്‍ മാസ്കും,പ്രത്യേകം ഗൌണും,ഉടുപ്പും    ഒക്കെ ധരിക്കുന്നത് ,രോഗിയുടെ മുറിയില്‍ കടക്കുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച്    കഴുകുന്നത് തുടങ്ങിയവ
* സന്ദർശകരുടെ എണ്ണം കൂടുന്നതനുസരിച്ച് രോഗിക്ക് പുതിയ രോഗങ്ങൾ കിട്ടാനും ആശുപത്രിയിൽ നിന്ന്      നിങ്ങൾക്ക് പുതിയ രോഗങ്ങൾ കിട്ടാനും സാദ്ധ്യതയുണ്ട്.
* രോഗിയുടെ അടുത്ത് പോവുന്നതിനു മുൻപും പിൻപും വ്യക്തിശുചിത്വം പാലിക്കുക.
* ഉപയോഗശൂന്യമായ വസ്തുക്കൾ - പ്രത്യേകിച്ച് മാസ്കും ഗൗണും ഗ്ലൗവും പോലെയുള്ളവ അവയ്ക്ക്    നിർദേശിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക.

ഇത്രയുമൊക്കെ കാര്യം ശ്രദ്ധിച്ചുകഴിഞ്ഞാൽ പിന്നീട് ചെയ്യേണ്ടത് നമ്മൾ മടിച്ചിരുന്ന ഒന്നാണ്.

- കുട്ടികൾക്ക് വാക്സിനുകൾ യഥാസമയം നൽകുക.
- സ്വയം ചികിൽസ ഒഴിവാക്കുക.
- അശാസ്ത്രീയ ചികിൽസാരീതികൾ ഒഴിവാക്കുക.

വളരെ നിസാരമായ മുൻ കരുതലുകളാണ്..ഇതിൻ്റെ കൂടെ സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും കടമകൾ നിറവേറ്റുകകൂടി ചെയ്യുമ്പോൾ ഒരു പരിധിവരെ നമുക്ക് പകർച്ചവ്യാധികൾ നിയന്ത്രിക്കാനാവും...

advertisment

Super Leaderboard 970x90