Kerala

സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി ജീവിക്കാൻ പൊരുതുന്ന ഹനാൻ

തോൽക്കാൻ മനസില്ലാത്ത ഒരു പെൺകുട്ടിയാണ് ഹനാൻ. തൃശൂർ നിന്ന് എറണാകുളത്തെത്തി ജീവിക്കാൻ പൊരുതുന്ന ഹനാൻ്റെ ജീവിതത്തിൽ രാവിലെ മൂന്നുമണി തൊട്ട് രാത്രിവരെ നീളുന്ന യുദ്ധമാണ്.

സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി ജീവിക്കാൻ പൊരുതുന്ന ഹനാൻ

യൂണിഫോമിൽ മീൻ വിൽക്കുന്നതിലെ " അസ്വഭാവികത " അല്ല ഇതിലെ വാർത്ത. തോൽക്കാൻ മനസില്ലാത്ത ഒരു പെൺകുട്ടിയാണ്. തൃശൂർ നിന്ന് എറണാകുളത്തെത്തി ജീവിക്കാൻ പൊരുതുന്ന ഹനാൻ്റെ ജീവിതത്തിലെ രാവിലെ മൂന്നുമണി തൊട്ട് രാത്രിവരെ നീളുന്ന യുദ്ധമാണ്. ഒപ്പം കൂടി ചതിക്കാൻ തുനിയുന്നവർക്കും ജീവിതത്തിൽ സ്വതവേയുള്ള കഷ്ടപ്പാടുകൾക്കുമെല്ലാമെതിരെ..

ഹനാൻ്റെ ഈ പരിശ്രമം കൊണ്ട് ഹനാൻ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു. " ജീവിതം കൊടുക്കാൻ " വരുന്ന ഏതെങ്കിലുമൊരാളുടെ വീട്ടിലൊതുങ്ങാനിടവരാതിരിക്കട്ടെയെന്നും

ഇങ്ങനെയുള്ളവരാണ് ഒരുപാടുപേർക്ക് ജീവിതം നൽകേണ്ടത്.

Edit: ജോലി ചെയ്യുന്നതിനിടയിൽ കയ്യിൽ ധരിച്ചിരിക്കുന്ന ഗ്ലൗസും തലയിൽ ധരിച്ചിരിക്കുന്ന ക്യാപ്പും. പലകാരണങ്ങൾകൊണ്ടും അനുകരണീയമായ ഒന്നാണിത്.

മാതൃഭൂമിയിൽ വായിച്ചത്

" പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.

. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം. മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും

സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി ജീവിക്കാൻ പൊരുതുന്ന ഹനാൻ

സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക്‌ ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. .

ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന്‌ പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.

ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി.

ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.

കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമെല്ലാമാകുമ്പോൾ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നിൽ കടമ്പകൾ ഓരോന്ന് വഴിമാറുകയാണ്. "

advertisment

News

Super Leaderboard 970x90