Thozhil

"സർക്കാരാശുപത്രിയിൽ ഡോക്ടറാകാൻ ആളെക്കിട്ടുന്നില്ല"... എന്താണ് ഇതിനുള്ള കാരണം? നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും മാത്രമല്ല , സംരക്ഷണവും കൂടെ കിട്ടുമെന്നുള്ള വിശ്വാസമാണ് സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുക്കാൻ ഡോക്ടർമാരെയും പ്രേരിപ്പിക്കുന്നത്. ആക്രമണം നടത്തുന്നവർ സ്വന്തം കടയ്ക്കലാണു കോടാലി വയ്ക്കുന്നത്.

"സർക്കാരാശുപത്രിയിൽ ഡോക്ടറാകാൻ ആളെക്കിട്ടുന്നില്ല"... എന്താണ് ഇതിനുള്ള കാരണം? നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

സർക്കാർ സർവീസിൽ ജോയിൻ ചെയ്ത് ജനത്തെ സേവിക്കാൻ ആഗ്രഹിച്ച് പി.എസ്.സി എഴുതിയ ഒരു കാലവും ലിസ്റ്റുമുണ്ടായിരുന്നു. ഇപ്പൊ അത്ര ആഗ്രഹം തോന്നുന്നില്ല. പല കാരണങ്ങളാണ്

2018ൽ 568 അഡ്വൈസ് മെമ്മോ. ജോലിയിൽ പ്രവേശിച്ചവർ 185.

ജനത്തിൻ്റെ കാശ് കൊണ്ട് പഠിച്ച ഈ ബ്ലഡി ജാട തെണ്ടികൾക്ക് സർക്കാരിൽ ജോലി ചെയ്ത് ജനത്തെ സേവിക്കാൻ ഇൻ്റ്രസ്റ്റില്ല എന്നാവും വാർത്ത വായിക്കുന്ന മിക്കവരുടെയും മനസിലൂടെ കടന്ന് പോവുന്നത്. എന്താണ് ഇതിനു പിന്നിലുള്ള കുറച്ച് സംഗതികൾ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

(1) പി.എസ്.സിയുടെ സൈറ്റിലെ വിവരം പ്രകാരം അസിസ്റ്റൻ്റ് സർജൻ തസ്തികയിലേക്ക് ആകെ അയച്ച അഡ്വൈസ് മെമ്മോ 788 ആണ്. അവസാനം അയച്ചിരിക്കുന്നത് 19.4.2018ൽ. അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 129 അഡ്വൈസ് മെമ്മോകളാണ് അയച്ചിരിക്കുന്നത്.

ഈ രണ്ട് ലിസ്റ്റുകളും രൂപീകരിക്കാൻ വേണ്ടി നടത്തിയ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നത് 2014ൽ. പരീക്ഷ നടന്നത് 2015ൽ. ഇൻ്റർവ്യൂ നടന്നത് 2016-17 കാലത്ത്. ലിസ്റ്റ് ആയത് 2017ൽ. 2018 ആയി നാലു വർഷങ്ങൾ പൂർത്തിയായിട്ടുപോലും ലിസ്റ്റ് വിളിച്ച് പകുതിപോലും എത്തിയിട്ടില്ല. 2014ൽ ഹൗസ് സർജൻസിയും പൂർത്തീകരിച്ച് ഡോക്ടർമാരായവർക്കാണ് പരീക്ഷ എഴുതാനുള്ള യോഗ്യതയെന്നുകൂടി അറിയുക.

അതായത് ഡോക്ടറായ ശേഷം കുറഞ്ഞത് 4 വർഷം കാത്തിരിക്കണം സർക്കാർ വിളിക്കാൻ. ഈ സമയം കൊണ്ട് ഒരു സാധാരണ ഡോക്ടറുടെ ജീവിതത്തിൽ നടക്കുന്ന കുറച്ച് സംഭവങ്ങളുണ്ടാകും. ഉദാഹരണം ഞാൻ..ഞാൻ പി.എസ്.സി പരീക്ഷ എഴുതുന്നത് പി.ജി എൻ്റ്രൻസിനൊപ്പമാണ്. പി.എസ്.സി റാങ്ക് അസിസ്റ്റൻ്റ് സർജൻ്റേത് 1600കളിലും ഇൻഷുറൻസിൽ 600കളിലുമാണ്. മെമ്മോ വരാൻ ഇനിയും വർഷങ്ങളെടുത്തേക്കാമെന്ന് ചുരുക്കം.

അതോടൊപ്പമെഴുതിയ പി.ജി പൂർത്തിയാക്കിയിട്ട് രണ്ട് മാസമായി. മൂന്ന് വർഷം പി.ജിയുടെ സ്റ്റൈപൻഡ് ഉണ്ടായിരുന്നു. ഇനി സർക്കാർ വിളിക്കുന്നത് വരെ വെയ്റ്റ് ചെയ്യ്, അതുകഴിഞ്ഞ് നിനക്ക് ഫുഡ് തരാം. അതുവരെ അമ്മിഞ്ഞ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണമെന്ന് ഡാനുവിനോട് പറയാൻ പറ്റില്ലെന്നതുകൊണ്ട് ജോലിക്ക് ചേർന്നു.

"സർക്കാരാശുപത്രിയിൽ ഡോക്ടറാകാൻ ആളെക്കിട്ടുന്നില്ല"... എന്താണ് ഇതിനുള്ള കാരണം? നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

(2) ഇത് 10,000 റാങ്ക് പി.ജി എൻ്റ്രൻസിനു കിട്ടിയ എൻ്റെ കാര്യം. ഞാനെടുത്ത സ്പെഷ്യൽറ്റി ഫാമിലി മെഡിസിനാണ്. അതായത് പ്രൈമറി ഹെൽത് സെൻ്ററിൽ ചേർന്നാലും പ്രവർത്തിക്കാൻ കഴിയുന്ന സ്പെഷ്യൽറ്റി. അതിനെക്കാൾ മികച്ച റാങ്ക് കിട്ടിയ ഡോക്ടർമാരുണ്ടാകും. റേഡിയോഡയഗ്നോസിസ് തൊട്ട് സർജറിയും പീഡീയാട്രിക്സും ഓർത്തോപീഡിക്സുമൊക്കെ ലഭിച്ചവർ. അവർക്കൊക്കെത്തന്നെയാവും പി.എസ്.സിയിലും ഉയർന്ന റാങ്കുകൾ.

നാലു വർഷം കഴിഞ്ഞ് വിളിക്കുമ്പൊ അവർ രണ്ട് കാരണം കൊണ്ട് വരില്ല. (1) മികച്ച ശമ്പളത്തോട് കൂടി കൺസൽട്ടൻ്റായി ജോലി ചെയ്യുകയാവും ചിലർ (2) സ്പെഷ്യൽറ്റി കേഡറിലാണ് അവരെ പോസ്റ്റ് ചെയ്യേണ്ടത്. ഓർത്തോപീഡിക്സ് പഠിച്ചയാളെ പ്രൈമറി ഹെൽത് സെൻ്ററിൽ അസിസ്റ്റൻ്റ് സർജനായി പോസ്റ്റ് ചെയ്യുന്നത് സമയത്തിൻ്റെയും അവരുടെ കഴിവിൻ്റെയും പാഴാക്കലാണ്.

(3) മൂന്നാമത്തെ കാര്യം കണക്കിലെ ഇരട്ടിക്കലാണ്. അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ റാങ്ക് ലിസ്റ്റിൽ 129 പേർക്ക് മെമ്മോ അയച്ചിട്ട് ചേർന്നവർ വിരലിലെണ്ണാനേ ഉള്ളൂ എന്ന് പി.എസ്.സി പറയും. കാരണം അസിസ്റ്റൻ്റ് സർജൻ ലിസ്റ്റിലുള്ളവർ ചിലർ തന്നെയാണ് ആ 129ലും ഉൾപ്പെടുന്നത്. അസിസ്റ്റൻ്റ് സർജനിൽ ജോയിൻ ചെയ്തുകഴിഞ്ഞവർക്ക് മെമ്മോ അയച്ചിട്ട് അവർ വന്നില്ലെന്ന് പറയുന്നതിലെന്താണർഥം?

അഞ്ചെട്ടുവർഷത്തെ പഠനം കഴിഞ്ഞ് നാലു വർഷം ഈ പി.എസ്.സി വിളിക്കുന്നതും കാത്ത് വേഴാമ്പലിനെപ്പോലെ ഇരുന്നോളാം എന്നൊന്നും ഒരു ഡോക്ടറും വിചാരിക്കില്ല. അതിന്റെ ആവശ്യവും ഇപ്പൊ ഇല്ല.സമയബന്ധിതമായി ചെയ്ത് നോക്ക്. ആളു വരുന്നത് കാണാം.

(4) ഇപ്പൊഴത്തെ പത്രവാർത്തകൾ നോക്കിയാൽ മതി.ഒരു സുഹൃത്തിന്റെ വാളിൽ കണ്ടിരുന്നു. ജനസേവനം താല്പര്യമുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ ഒന്നുകൂടി ചിന്തിക്കാൻ തോന്നുന്നുവെന്ന്. സ്വന്തം ജീവനും സ്വത്തിനും സുരക്ഷ ഇല്ലെന്ന് തോന്നിയാൽ ആളൊപ്പം സ്വർണം തരാമെന്ന് പറഞ്ഞാലും തയാറാകുന്നവർ ചുരുക്കമായിരിക്കും.

തല്ലനുസരിച്ച് ജോയിനിങ്ങ് റേറ്റും കുറയും. 2014ൽ 47%ൻ്റെ അടുത്തുണ്ടായിരുന്നതാണിപ്പൊ 32ൽ.

"സർക്കാരാശുപത്രിയിൽ ഡോക്ടറാകാൻ ആളെക്കിട്ടുന്നില്ല"... എന്താണ് ഇതിനുള്ള കാരണം? നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും മാത്രമല്ല , സംരക്ഷണവും കൂടെ കിട്ടുമെന്നുള്ള വിശ്വാസമാണ് സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുക്കാൻ ഡോക്ടർമാരെയും പ്രേരിപ്പിക്കുന്നത്. ആക്രമണം നടത്തുന്നവർ സ്വന്തം കടയ്ക്കലാണു കോടാലി വയ്ക്കുന്നത്.

അഭിപ്രായസ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടേക്കാം ചിലപ്പൊ. ജിനേഷേട്ടൻ്റെ അനുഭവം ഓർമയുണ്ടല്ലോ. ബ്രിട്ടീഷുകാരുടെയും അതുകഴിഞ്ഞുടനെയുമുള്ള സർവീസ് നിയമങ്ങളൊക്കെ പരിഷ്കരിക്കേണ്ട കാലമായി.

ഇതൊക്കെ ചുരുക്കം ചില കാര്യങ്ങൾ മാത്രം. ജോലി കിട്ടിയവർക്ക് തന്നെ - എറണാകുളത്ത് സെറ്റിൽഡ് ആയ ഡോക്ടർക്ക് കിട്ടിയ പോസ്റ്റിങ്ങ് കാസർകോടും മലപ്പുറവുമൊക്കെ ആയിരുന്നു - തോന്നുന്ന സ്ഥലത്ത് കൂടി ആകുമ്പൊ പൂർത്തിയാകും.ഇതൊക്കെ പരിഹരിച്ച് നോക്കിയേ...ഡോക്ടർമാരുടെ കുറവെന്ന് ദുഖിക്കേണ്ടിവരില്ല.

പത്രവാർത്തയിൽത്തന്നെ പറഞ്ഞിരിക്കുന്ന എൻ.ആർ.എച്ച്.എം താൽക്കാലിക നിയമനങ്ങളുടെ ഇൻ്റർവ്യൂകളിൽ വരാറുള്ള ഡോക്ടർമാരുടെ ആധിക്യം തന്നെയാണ് ആളെ കിട്ടാത്തതല്ല അടിസ്ഥാനകാരണമെന്നതിനു തെളിവ്.

താൽക്കാലികമായി ജോലി ചെയ്യാൻ ആളെ കിട്ടുന്നതുകൊണ്ടാണല്ലോ അത് നടന്നുപോകുന്നത്

Tail End : സർവീസിൽ കയറാമെന്ന ആഗ്രഹമൊക്കെ വിട്ടു. കാഷ്വൽറ്റിയിൽ മെഡിക്കൽ ഓഫീസറായി ജോലി. കൂടെ അല്പസ്വല്പം ഹോബികളും. ജീവിക്കണമല്ലോ

advertisment

Super Leaderboard 970x90