Health

സർക്കാർ ഹോസ്പിറ്റലിലെ അദ്ഭുതങ്ങൾ

മൂന്നര ദിവസം കഴിഞ്ഞ് കുഞ്ഞിനെ വെൻ്റിലേറ്ററിൽ നിന്ന് സാവധാനം പടിപടിയായി നീക്കം ചെയ്തു. നഴ്സിങ്ങ് സ്റ്റാഫിൻ്റെയും നഴ്സിങ്ങ് ഇതര സ്റ്റാഫിൻ്റെയും ഐ.സി.യുവിലെ മറ്റ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്നേഹവും സഹായ സഹകരണങ്ങളുമായപ്പോൾ സാധാരണ കുടുംബത്തിൽ നിന്ന് വന്ന കുഞ്ഞ് ആരോഗ്യത്തിലേക്ക് തിരിച്ചുവന്നു. അവൻ ഡിസ്ചാർജായി വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴുള്ള സന്തോഷം പങ്കുവയ്ക്കലാണിത്...അബദ്ധപ്രചരണം കൊണ്ട് വെൻ്റിലേറ്റർ ഉപയോഗിക്കാൻ മാതാപിതാക്കൾ സമ്മതം കൊടുക്കാതിരുന്നുവെങ്കിലോ?

 സർക്കാർ ഹോസ്പിറ്റലിലെ അദ്ഭുതങ്ങൾ

 വെൻ്റിലേറ്ററിൽ കിടന്നാൽ മരണം..പിന്നെ തിരിച്ചുവരവില്ല.
വെൻ്റിലേറ്ററിലിട്ട് മരണം ദീർഘിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്..
ചീയാതിരിക്കാനുള്ള മരുന്ന് കുത്തിവച്ച് വെൻ്റിലേറ്ററിലിടുന്നു..

ഇഷ്ടം പോലെ കഥകൾ പാണന്മാർ പാടിനടപ്പുണ്ടല്ലോ. അപ്പൊപ്പിന്നെ ഇതുകൂടെ ഇരിക്കട്ടെ കൂട്ടത്തിൽ.

ഈ കുഞ്ഞ് രണ്ടാഴ്ച മുൻപ് ഉച്ചയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളജ് (ജനറൽ ഹോസ്പിറ്റൽ) കാഷ്വൽറ്റിയിൽ വന്നത്. ന്യുമോണിയയായിരുന്നു പ്രശ്നം. ശ്വാസകോശങ്ങളുടെ പ്രവർത്തനം എപ്പൊ വേണമെങ്കിലും നിലയ്ക്കാമെന്ന അവസ്ഥയിൽ.

പീഡിയാട്രിക് ഡ്യൂട്ടി ഓൺ കാൾ ഡോ.സജിനിയായിരുന്നു. അപ്പോൾ പീഡിയാട്രിക് യൂണിറ്റിൽ വെൻ്റിലേറ്ററില്ല. കോഴിക്കോട്ടേക്ക് റഫർ ചെയ്താൽ അവിടെ വരെ എത്തുമെന്ന് ഉറപ്പുമില്ല. അങ്ങനെ അവസാനം അനസ്തീഷ്യ വിഭാഗത്തിലെ ഡോ.ഷംസാദ്, ഡോ. മാധവി എന്നിവരുടെ സഹായത്തോടെ കാർഡിയാക് ഐ.സി.യുവിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.കാർഡിയോളജിസ്റ്റ് ഡോ.ജഷീൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി.

മൂന്നര ദിവസം കഴിഞ്ഞ് കുഞ്ഞിനെ വെൻ്റിലേറ്ററിൽ നിന്ന് സാവധാനം പടിപടിയായി നീക്കം ചെയ്തു. നഴ്സിങ്ങ് സ്റ്റാഫിൻ്റെയും നഴ്സിങ്ങ് ഇതര സ്റ്റാഫിൻ്റെയും ഐ.സി.യുവിലെ മറ്റ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്നേഹവും സഹായ സഹകരണങ്ങളുമായപ്പോൾ സാധാരണ കുടുംബത്തിൽ നിന്ന് വന്ന കുഞ്ഞ് ആരോഗ്യത്തിലേക്ക് തിരിച്ചുവന്നു.

അവൻ ഡിസ്ചാർജായി വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴുള്ള സന്തോഷം പങ്കുവയ്ക്കലാണിത്...
അബദ്ധപ്രചരണം കൊണ്ട് വെൻ്റിലേറ്റർ ഉപയോഗിക്കാൻ മാതാപിതാക്കൾ സമ്മതം കൊടുക്കാതിരുന്നുവെങ്കിലോ?

advertisment

Super Leaderboard 970x90