മദ്യപാനം എത്ര റസ്പോൺസിബിൾ ആയാലും അല്ലെങ്കിലും മാതൃക ആക്കപ്പെടേണ്ടതല്ല... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

പത്തുലക്ഷത്തിനു മേൽ ആളുകളുള്ള "സീക്രട്ട് ഗ്രൂപ്പ് " ഉണ്ടാക്കിയിട്ടാണ് മദ്യപാനത്തെക്കുറിച്ച് ചർച്ചിക്കാൻ പോവുന്നത്. പൊതുസമൂഹത്തിലെ ആളുകൾ അറിണ്ടതാണെങ്കിൽ ഗ്രൂപ്പ് ഓപ്പണാക്കിയിട്ടൂടേ? മദ്യപാനം പ്രോൽസാഹിപ്പിക്കലാണോ അല്ലയോ നടത്തുന്നതെന്ന് നാട്ടാരൊന്നറിയട്ടെന്ന്.

മദ്യപാനം എത്ര റസ്പോൺസിബിൾ ആയാലും അല്ലെങ്കിലും മാതൃക ആക്കപ്പെടേണ്ടതല്ല... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മദ്യപാനം പൊതുസമൂഹത്തിൽ ചർച്ചയാവുകയും അതുവഴി റെസ്പോൺസിബിൾ ഡ്രിങ്കിങ്ങിനെക്കുറിച്ച് അവബോധമുണ്ടാവുകയും അതുവഴി മദ്യപാനം കൊണ്ടുള്ള ദൂഷ്യവശം കുറയ്ക്കുകയെന്ന സദുദ്ദേശത്തോടു കൂടിയാണത്രേ " ഗ്ലാസിലെ നഞ്ചും പ്ലേറ്റിലെ ചതിയും " എന്ന ഗ്രൂപ്പ്...

ബലേ ഭേഷ്...പത്തുലക്ഷത്തിനു മേൽ ആളുകളുള്ള "സീക്രട്ട് ഗ്രൂപ്പ് " ഉണ്ടാക്കിയിട്ടാണ് മദ്യപാനത്തെക്കുറിച്ച് ചർച്ചിക്കാൻ പോവുന്നത്. പൊതുസമൂഹത്തിലെ ആളുകൾ അറിണ്ടതാണെങ്കിൽ ഗ്രൂപ്പ് ഓപ്പണാക്കിയിട്ടൂടേ? മദ്യപാനം പ്രോൽസാഹിപ്പിക്കലാണോ അല്ലയോ നടത്തുന്നതെന്ന് നാട്ടാരൊന്നറിയട്ടെന്ന്.

(1) നിങ്ങള് ശ്രദ്ധിക്കാഞ്ഞിട്ടാണ്. മദ്യം പൊതുസമൂഹത്തിൽ ഗ്രൂപ്പൊന്നുമില്ലാതെതന്നെ ചർച്ചയൊക്കെയാവുന്നുണ്ട്.

മറ്റ് പറയത്തക്ക ദുശ്ശീലങ്ങളൊന്നുമില്ലാത്ത അഭ്യസ്തവിദ്യനായ ചെറുപ്പക്കാരൻ ഒരല്പം മദ്യപിച്ച് , റിഫ്ലക്സ് ഒരല്പം മന്ദീഭവിച്ചതിൻ്റെ പേരിൽ ബ്രേക്കിടാൻ ഒന്നോ രണ്ടോ സെക്കൻഡ് താമസിച്ച് എതിരെ വന്ന വണ്ടിയുടെ ചക്രത്തിനടിയിലാവുമ്പൊ പിറ്റേന്നോ അതിൻ്റെ പിറ്റേന്നോ ഒരുമിച്ചുകൂടുന്ന നാട്ടുകാർക്കിടയിൽ ചർച്ചയാവുന്നുണ്ട്. " നല്ലോരു ചെറുപ്പക്കാരനായിരുന്നു, ഇനി പറഞ്ഞിട്ടെന്തു കാര്യമെന്ന് ".

പതിനേഴ് വയസ് തികയാത പയ്യനും സുഹൃത്തുക്കളും അമിതവേഗത്തിൽ വണ്ടിയോടിച്ച് എതിരെ സ്കൂട്ടറിൽ വന്ന മൂന്നംഗ കുടുംബത്തിനു നാഥനില്ലാതാക്കിയപ്പൊഴും മുപ്പത്തെട്ട് വയസിൽ മദ്യപിച്ച് കരൾ രോഗം ബാധിച്ച് ഒടുവിൽ കുടുംബത്തെ തനിച്ചാക്കിപ്പോയപ്പൊഴും മദ്യം പൊതുസമൂഹത്തിൽ ചർച്ചയായിരുന്നു. " കുടിച്ച് കരള് കരിഞ്ഞ് മരിച്ചതാ " ന്നും " വെള്ളമടിച്ചപ്പൊ പറ്റിപ്പോയതാ " ന്നുമൊക്കെ....നിങ്ങള് ശ്രദ്ധിക്കാഞ്ഞിട്ടാണ്.

മദ്യപാനം എത്ര റസ്പോൺസിബിൾ ആയാലും അല്ലെങ്കിലും മാതൃക ആക്കപ്പെടേണ്ടതല്ല... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

(2) മതത്തെ എതിർക്കുന്നതുകൊണ്ടാണ്, അല്ലെങ്കിൽ എതിർക്കാൻ ധൈര്യം തരുന്നതുകൊണ്ടാണ് പൊതുസമൂഹം മദ്യത്തെ എതിർക്കുന്നതെന്ന് പറഞ്ഞ സാഹിത്യകാരനേതായാലും അയാൾക്ക് ധൈര്യമെന്താണെന്ന് വലിയ പിടിയില്ലെന്ന് ചുരുക്കം. മദ്യപാനം ഇൻഹിബിഷനുകൾ ഇല്ലാതാക്കുന്നുവെന്നത് ശരി. ഇൻഹിബിഷൻ ഇല്ലാതാക്കുന്നെന്നേ പറഞ്ഞുള്ളൂ...ധാർമികത നൽകുന്നുവെന്ന് പറഞ്ഞില്ല. കത്തിയില്ല അല്ലേ?

ഹിറ്റ്ലർ എന്ന മലയാളം സിനിമയിൽ " അവളൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ " എന്ന ഊള ന്യായം നിരത്തുന്നതിനു മുൻപ് സോമൻ്റെ കഥാപാത്രം അവിടെ എന്താണു സംഭവിച്ചതെന്ന് പറയുന്നുണ്ട്. മദ്യപിച്ച് ഇരിക്കുന്ന സോമൻ്റെ മുന്നിലേക്ക് തിരിച്ചുവരുന്ന ഹിറ്റ്ലർ മാധവൻ കുട്ടിയുടെ പെങ്ങളെ റേപ്പ് ചെയ്യുകയാണയാൾ. " മദ്യപിച്ച് ഇരിക്കുന്ന...". ഒച്ച വച്ചാലും അയാൾ ഉണരണമെന്നില്ല...

മദ്യം ഇൻഹിബിഷനുകൾ ഇല്ലാതാക്കുമ്പോൾ നിയമങ്ങൾ അനുസരിക്കാനുള്ള ബോധം നഷ്ടപ്പെടുന്നു. അല്ലെങ്കിൽ നിയമത്തെപ്പേടിച്ച് കുറ്റം ചെയ്യാതിരിക്കുന്നവർക്ക് ആ ഇൻഹിബിഷൻ നഷ്ടപ്പെടുന്നു. അതായത് മദ്യപിക്കുന്നവർക്ക് പാട്ട് പാടാനോ ഡാൻസ് കളിക്കാനോ മാത്രമല്ല ''ധൈര്യം'' കിട്ടുന്നത്, അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കാനും ശിഷ്യയാണെന്നോ ചിലപ്പൊ പെങ്ങളാണെന്നോ അമ്മയാണെന്നോ ഉളള തിരിച്ചറിവ് ഇല്ലാതാക്കാനും പീഢനത്തിനും കവർച്ചയ്ക്കും കൊലപാതകത്തിനുമൊക്കെയുള്ള പിൻ ബലമായി വർത്തിക്കാനുമുള്ള പ്രചോദനമാവുകയാണുള്ളത്.

മദ്യപാനം എത്ര റസ്പോൺസിബിൾ ആയാലും അല്ലെങ്കിലും മാതൃക ആക്കപ്പെടേണ്ടതല്ല... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

(3) വിദഗ്ധരുടെ - നിയമവും അല്ലാതെയും - മേൽ നോട്ടത്തിലല്ലാത്ത ഒരു ഗ്രൂപ്പിൽ " ആരോഗ്യകരമായ ചർച്ച " മാത്രമാണ് നടക്കുന്നതെന്നത് അടുത്ത തമാശ. ഗ്രൂപ്പ് അഡ്മിൻസിൻ്റെ ക്വാളിഫിക്കേഷനുകളെന്തെല്ലാമാണ്? ഇത്തരം ഒരു ഗ്രൂപ്പിൽ നിയമവിരുദ്ധമായതൊന്നുമില്ലെന്ന് അവർക്കെങ്ങനെ ഉറപ്പ് നൽകാനാവും?

കുട്ടികളും മദ്യപാനം ആരംഭിക്കാത്തവരും ഗ്രൂപ്പിലുണ്ടെങ്കിൽ അങ്ങനെയുള്ളവർ ഈ സാമാന്യവൽക്കരണവും നിസാരവൽക്കരണവും കണ്ട് മദ്യപാനികളായാൽ ഇവർ ഉത്തരവാദിത്വം പറയുമോ?

മദ്യപാനം എത്ര റസ്പോൺസിബിൾ ആയാലും അല്ലെങ്കിലും മാതൃക ആക്കപ്പെടേണ്ടതല്ല. മദ്യപിക്കാത്തവരെ അതിലേക്ക് ആകർഷിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടത്തുന്നതിനോട് ഒട്ടും യോജിക്കാനാകില്ല

തെറിവിളി ക്ലോസ്ഡ് സ്പേസിലാണെങ്കിൽ കുഴപ്പമില്ല എന്ന എഫ്.എഫ്.സി ന്യായീകരണം ഒടുവിൽ പൊതു ഇടത്തിലേക്ക് ഹൈസ്കൂൾ കുട്ടികളുടെ ഫ്ലെക്സുകളായും ഡോക്ടറെ തൊട്ട് സിനിമാ നിരൂപകയെ വരെ അസഭ്യം പറച്ചിലായും വ്യാപിക്കുന്നത് നമ്മൾ കണ്ടതാണ്. അതുകൊണ്ട് നിരുപദ്രവകരമെന്ന് തോന്നിക്കുന്ന ഇത്തരം ഗ്രൂപ്പുകളെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.

advertisment

News

Super Leaderboard 970x90