ആസിഫ..., ശാന്തമായി ഉറങ്ങിക്കൊള്ളൂ...ഇവിടെ ജീവിക്കുന്നതാണ് കൂടുതൽ വേദനാജനകം..!!

നീ ഇന്ത്യയുടെ മകളല്ലാത്തതിനാൽ ഇവിടെ മെഴുകുതിരികൾ തെളിയിക്കപ്പെടില്ല. ആരും ഉപവസിക്കില്ല. കാരണം ഞങ്ങളുടെ രാജ്യം ഒരു കൊച്ചുകുഞ്ഞിനെക്കാൾ വലുതാണ്.ഞങ്ങൾ നിന്നെ അവഗണിക്കും. നിൻ്റെ കരച്ചിൽ ഞങ്ങൾക്ക് കേൾക്കാൻ കഴിയില്ല. ഒന്നും നടന്നിട്ടില്ലെന്ന് ഞങ്ങൾ ഭാവിക്കും...ഞങ്ങൾ നിശബ്ദരായിരിക്കും

ആസിഫ..., ശാന്തമായി ഉറങ്ങിക്കൊള്ളൂ...ഇവിടെ ജീവിക്കുന്നതാണ് കൂടുതൽ വേദനാജനകം..!!

പ്രിയപ്പെട്ട ആസിഫ,

ഒരു നരകമുണ്ടെങ്കിൽ നീ അവിടെയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.കാരണം നീ കടന്നുപോയതുമായി തട്ടിച്ചുനോക്കുമ്പോൾ അത് നിനക്കൊരു പ്രശ്നമേ ആയിരിക്കില്ല..

നീ ദൈവങ്ങളുടെ അടുത്തായിരുന്ന ഒരേയൊരു സമയം നിന്നെ അവർ കരുണയില്ലാതെ പീഢിപ്പിച്ചു. അന്ന് ഒരു ദൈവവും കണ്ണ് തുറന്നില്ല....അതുകൊണ്ട് നരകത്തിലാണ് നിനക്ക് കൂടുതൽ സുരക്ഷിതം

നിനക്ക് നീതി കിട്ടില്ലെന്ന് അറിയിക്കുന്നതിൽ എനിക്ക് ദുഖമുണ്ട്. കാരണം നിന്നെ വേട്ടയാടിയവർ നിന്നെ സംരക്ഷിക്കേണ്ടവർ തന്നെയായിരുന്നു.

പൊലീസ് നിന്നെ പീഢിപ്പിച്ചു, വക്കീലന്മാർ നീതി നിഷേധിച്ചു. നിയമനിർമാണം നടത്തേണ്ടവർ നിൻ്റെ അവസാന പ്രതീക്ഷയായ പതാകയുമായി നിൻ്റെ കൊലയാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

നീ ഇന്ത്യയുടെ മകളല്ലാത്തതിനാൽ ഇവിടെ മെഴുകുതിരികൾ തെളിയിക്കപ്പെടില്ല. ആരും ഉപവസിക്കില്ല. കാരണം ഞങ്ങളുടെ രാജ്യം ഒരു കൊച്ചുകുഞ്ഞിനെക്കാൾ വലുതാണ്.

ഞങ്ങൾ നിന്നെ അവഗണിക്കും. നിൻ്റെ കരച്ചിൽ ഞങ്ങൾക്ക് കേൾക്കാൻ കഴിയില്ല. ഒന്നും നടന്നിട്ടില്ലെന്ന് ഞങ്ങൾ ഭാവിക്കും...ഞങ്ങൾ നിശബ്ദരായിരിക്കും

നീ ഒരു മനുഷ്യക്കുഞ്ഞായി ജനിച്ചതാണ് നിൻ്റെ തെറ്റ്. അടുത്ത ജന്മത്തിൽ ഒരു പശുക്കുട്ടിയാകൂ. നീ സുരക്ഷിതയായിരിക്കും..ആരാധിക്കപ്പെടും

ഇത് ക്രൂരമാണെന്നെനിക്കറിയാം..നീതിനിഷേധമാണെന്നും...

പക്ഷേ ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം.
നിന്നെ ആരും മറക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
ശാന്തമായി ഉറങ്ങിക്കൊള്ളൂ...ഇവിടെ ജീവിക്കുന്നതാണ് കൂടുതൽ വേദനാജനകം..

advertisment

News

Super Leaderboard 970x90