പഠനങ്ങളുടെ അടിസ്ഥാനം പോലും പ്രസിദ്ധീകരിക്കാതെ ആരംഗീകരിച്ചു എന്ന് വ്യക്തമാക്കാതെ യാതൊരു പിൻ ബലവുമില്ലാതെ മരുന്നെന്ന പേരിൽ ഓരോന്ന് നൽകിയിട്ട് ചോദ്യം ചെയ്യുമ്പൊ പഠിച്ചിട്ട് പറയൂ എന്ന സ്ഥിരം ഡയലോഗ് അടിച്ചിട്ട് എന്ത് കാര്യം ?

മുൻപ് ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നൽകുന്ന ഫോട്ടോ ഉണ്ടായിരുന്നു. ആ അവാർഡ് നൽകുന്നത് ദേശാഭിമാനിതന്നെയാണ്. അതായത് വാലിഡേഷനായി നൽകിയിരിക്കുന്നത് ദേശാഭിമാനി തന്നെ നൽകുന്ന, മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം നൽകുന്ന ഫോട്ടോ ആണെന്ന്... ദുരന്തം.

പഠനങ്ങളുടെ അടിസ്ഥാനം പോലും പ്രസിദ്ധീകരിക്കാതെ ആരംഗീകരിച്ചു എന്ന് വ്യക്തമാക്കാതെ യാതൊരു പിൻ ബലവുമില്ലാതെ മരുന്നെന്ന പേരിൽ ഓരോന്ന് നൽകിയിട്ട് ചോദ്യം ചെയ്യുമ്പൊ പഠിച്ചിട്ട് പറയൂ എന്ന സ്ഥിരം ഡയലോഗ് അടിച്ചിട്ട് എന്ത് കാര്യം ?

കഴിഞ്ഞ ഒരു വർഷത്തിനു മേലെയായി ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്.

ഒരു അദ്ഭുത ആയുർവേദ തുള്ളിമരുന്നാണ് വിഷയം. കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നത് ഡി.എ.എം ബിരുദധാരിയായ ഡോ.സിദ്ധാർഥനാണ്. ആദ്യ ദിവസത്തെ പരസ്യത്തെക്കുറിച്ച് മുൻപ് ഒരു ദിവസം പോസ്റ്റ് ചെയ്തിരുന്നു. ആദ്യ പിക്ചറിൽ കാണുന്ന ആ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ചില അബദ്ധങ്ങളെക്കുറിച്ച്.

1. ഒന്നാമത്തെ വാചകം - " ആയുർവേദത്തിൽ ഇരുപത് തരം പ്രമേഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവയ്ക്കോരോന്നിനും വ്യത്യസ്ത ചികിൽസയാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഈ തുള്ളിമരുന്ന് ചികിൽസയിൽ എല്ലാ പ്രമേഹത്തിനും ഒരേ ചികിൽസയാണ് "

- പറഞ്ഞത് ആയുർവേദം പറയുന്ന അടിസ്ഥാന തത്വത്തെയാണ് എതിർത്തിരിക്കുന്നതെന്ന് പറയാൻ മാത്രം . അത് എന്റെ വിഷയമല്ലെങ്കിലും.

2. തികച്ചും അപകടകരമായ ഒരു വാചകം പരസ്യത്തിലുണ്ട് - " പ്രമേഹം ബാധിച്ച് അവയവങ്ങൾ മുറിച്ച് മാറ്റിയാലും ജീവൻ നിലനിർത്തേണ്ട അവസ്ഥയിൽ എത്തുന്നവർക്ക് പോലും തുള്ളിമരുന്ന് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നിന്റെ ശക്തികൊണ്ട് ശരീരത്തിലെ പഴുപ്പ് വ്രണത്തിലൂടെ പുറത്ത് വന്ന് ജീവൻ നഷ്ടപ്പെട്ട ഭാഗങ്ങൾ തനിയെ മുറിഞ്ഞ് മാറി രോഗി ജീവിതത്തിലേക്ക് മടങ്ങിവരുന്നു "

സംഭവം മനസിലായില്ലേ? ഡയബറ്റിക് ഫുട്ട് ഉള്ള ഏതെങ്കിലും പാവപ്പെട്ടവൻ തുള്ളിമരുന്ന് വാങ്ങിച്ച് കുടിച്ച് പ്രമേഹം അനിയന്ത്രിതമായി ഇൻഫെക്ഷൻ മൂർദ്ധന്യത്തിലെത്തി പഴുപ്പ് കൂടുതൽ പുറത്ത് വരുമ്പൊഴും അത് മരുന്നിന്റെ ശക്തിയായേ കരുതൂ. അഥവാ മരിച്ചുപോയാൽ " പഥ്യം തെറ്റിക്കൽ " " രാസവിഷം " തുടങ്ങിയ വാക്കുകൾ രക്ഷയ്ക്ക് ഉണ്ട് താനും....

3. കഴിഞ്ഞില്ല - " പ്രമേഹരോഗികൾക്ക് 70ൽ താഴെ ഷുഗർ ലെവൽ എത്തിയാൽ തളർച്ചയും ബോധക്ഷയവും ഉണ്ടാകും. എന്നാൽ തുള്ളിമരുന്ന് കഴിക്കുന്നവർക്ക് 45 എത്തിയാലും ഊർജ്വസ്വലമായി പ്രവർത്തിക്കാൻ കഴിയും " -

രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്നതിനെക്കാൾ അപകടകാരിയാണ് കുറയുന്നതും. തലച്ചോറിന് പ്രവർത്തിക്കാൻ ഗ്ലൂക്കോസ് അത്യാവശ്യമാണെന്നും അത് ഓടുന്നത് തുള്ളിമരുന്ന് ഒഴിച്ചല്ലെന്നും ആരു പറയാൻ, ആരു കേൾക്കാൻ.. പ്രമേഹരോഗികൾക്ക് കൃത്യമായ മരുന്നും കൃത്യസമയത്തെ ഭക്ഷണവും അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ തുള്ളിമരുന്ന് ഉണ്ടല്ലോ എന്ന് കരുതി ഭക്ഷണം കഴിക്കാതെ ഷുഗർ 45 ആകുന്നതും നോക്കി ഇരുന്നാൽ...

4. ജനിതകവൈകല്യങ്ങൾക്ക് ചികിൽസയും രോഗസൗഖ്യവും വാഗ്ദാനം ചെയ്യുന്നു. കഷ്ടമാണ്...

മുൻപ് ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നൽകുന്ന ഫോട്ടോ ഉണ്ടായിരുന്നു. ആ അവാർഡ് നൽകുന്നത് ദേശാഭിമാനിതന്നെയാണ്. അതായത് വാലിഡേഷനായി നൽകിയിരിക്കുന്നത് ദേശാഭിമാനി തന്നെ നൽകുന്ന, മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം നൽകുന്ന ഫോട്ടോ ആണെന്ന്... ദുരന്തം.

രണ്ട് മൂന്ന് റൗണ്ട് ഈ ഫോട്ടോ ഓടി. അത് കഴിഞ്ഞ് പരസ്യം മാറി....

5. ഈ ഒരു തുള്ളിമരുന്ന് ചികിൽസ കൊണ്ട് വിവിധ അവയവങ്ങൾക്കും വിവിധ സ്പെഷ്യൽറ്റികളിലും വിവിധ കാരണങ്ങൾ കൊണ്ടും വരുന്ന ഒരു 26 രോഗങ്ങൾക്ക് സുഖം കിട്ടുമെന്നാണ് അവകാശവാദം. അതിൽ ജീവിത ശൈലീ രോഗങ്ങൾ തൊട്ട് ക്ഷയരോഗം വരെ ഉണ്ട്. ഈ ഒരൊറ്റ അവകാശവാദം മാത്രം കേട്ടാൽ തട്ടിപ്പെന്ന് നിസംശയം പറയാം.

ദഹനത്തിൽ വരുന്ന തകരാറ് കരളിനെയാണോ ബാധിക്കുന്നത് അതോ തിരിച്ചാണോ എന്ന് ഒന്ന് ശരിക്ക് ആലോചിച്ച് നോക്കിയാൽ മതി.

മുൻപത്തെ പരസ്യം വീണ്ടും ചെറിയ ചില മാറ്റങ്ങളോടെ ആണ് വന്നിട്ടുള്ളത്. ഇത്തവണ കുട്ടികളിലെ ജനിതക വൈകല്യങ്ങൾ മാറ്റിക്കൊടുക്കാമെന്ന് ആയിട്ടുണ്ട്. മിനിമം ഒരു നോബൽ സമ്മാനത്തിന് അവകാശിയാക്കിയേക്കാവുന്ന ഈ കണ്ടുപിടിത്തത്തെ ഇവിടെ എങ്ങും തളച്ചിടാതെ അദ്ദേഹത്തെ പ്രശസ്തനാക്കണം എന്ന് തന്നെയാണ് എന്റെ അഭ്യർഥന.

മരുന്നിന്റെ എഫിക്കസി പോലും ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നാണെന്നിരിക്കെ പഠനങ്ങളുടെ അടിസ്ഥാനം പോലും പ്രസിദ്ധീകരിക്കാതെ ആരംഗീകരിച്ചു എന്ന് വ്യക്തമാക്കാതെ യാതൊരു പിൻ ബലവുമില്ലാതെ മരുന്നെന്ന പേരിൽ ഓരോന്ന് നൽകിയിട്ട് ചോദ്യം ചെയ്യുമ്പൊ പഠിച്ചിട്ട് പറയൂ എന്ന സ്ഥിരം ഡയലോഗ് അടിച്ചിട്ട് കാര്യമില്ല. പഠിക്കേണ്ടതും പറയേണ്ടതും അതുണ്ടാക്കി അവകാശവാദം ഉന്നയിക്കുന്നവരാണ്.

ഇതൊക്കെ പരിശോധിക്കുന്നതാരാണ്? തെളിവ് നൽകുന്നതാരാണ്? അതൊന്നുമില്ലാതെ പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകുന്നതെന്തിനാണ്? ആരോട് ചോദിക്കാൻ? ആരു പറയാൻ?

എന്നാ ശരി ഓൾ ദ ബെസ്റ്റ്..തട്ടിപ്പ് തുടരട്ടെ...

2018 ഏപ്രിൽ ഒന്ന് ഞായർ.. ആ അപ്പൊ പത്രം വക ഏപ്രിൽ ഫൂളായിരിക്കും

advertisment

News

Related News

    Super Leaderboard 970x90