Kerala

" നേരറിയാൻ നേരത്തെയറിയാൻ ദേശാഭിമാനി വായിക്കുക... അറിഞ്ഞത് നേരാണോന്നറിയാൻ രണ്ട് പത്രം കൂടി വായിക്കുക " - നെൽസൺ ജോസഫ്

കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ.സുധാകരൻ്റെ അനുയായി വെടിയേറ്റ് മരിച്ചു " - തലക്കെട്ടിൽ തന്നെ കള്ളത്തോക്കായി. രാഷ്ട്രീയ ബന്ധം വന്നു. അത് പോരാഞ്ഞ് അവസാന പാരഗ്രാഫ് മരിച്ചയാളുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ചാണ്.ആദിവാസിയായ ഒരാളുടെ കയ്യിൽ തോക്ക് വന്നത് ദുരൂഹമാണെന്നുംമുഖ്യമന്ത്രി ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യാജവാർത്ത സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ചെറുതായൊന്ന് എഡീറ്റ് ചെയ്ത് ഇടുകയാണ്..ബ്രാക്കറ്റിലെ വാക്കുകൾ ഇല്ലാതെ ' പാർട്ടി ' ചേർത്ത് വായിച്ചാൽ ദേശാഭിമാനിക്കും ഉപയോഗിക്കാം...

" നേരറിയാൻ നേരത്തെയറിയാൻ ദേശാഭിമാനി വായിക്കുക... അറിഞ്ഞത് നേരാണോന്നറിയാൻ രണ്ട് പത്രം കൂടി വായിക്കുക " - നെൽസൺ ജോസഫ്

ഇന്ന് രാവിലെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള ചിലർ ഒരു മരണം ആഘോഷിക്കുന്നത് കണ്ടിരുന്നു. കെ.സുധാകരൻ്റെ അനുയായി വെടിയേറ്റ് മരിച്ചെന്നതായിരുന്നു വാർത്ത. " ഗാന്ധിജിയുടെ അനുയായികളായ ഞങ്ങൾക്ക് ഗാന്ധിജിയെ കൊന്ന തോക്ക് പൂജിച്ചുകൂടേ " എന്നതായിരുന്നു പരിഹാസരൂപേണയുള്ള ചോദ്യം.

ബസ്സിലിരുന്ന് മൂന്ന് പത്രങ്ങളുടെ ഇ-പേപ്പർ നോക്കി.

1. മലയാള മനോരമ - " ആദിവാസി യുവാവ് വനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ ". അബദ്ധത്തിൽ വെടിയേറ്റതെന്ന് കരുതപ്പെടുന്നുവെന്നാണ് മനോരമയുടെ റിപ്പോർട്ടിലുള്ളത് (ആദ്യത്തെ വാർത്ത)

2. മാതൃഭൂമി - " കണ്ണവം കോളനിയിൽ യുവാവ് വെടിയേറ്റ് മരിച്ചു " - ലൈസൻസുള്ള തോക്കാണെന്ന് പറയപ്പെടുന്നുവെന്നും അബദ്ധത്തിൽ വെടിയേറ്റതാണെന്ന് കരുതപ്പെടുന്നുവെന്നും മാതൃഭൂമിയുടെ വാർത്തയിൽ

3. ദേശാഭിമാനി - " കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ.സുധാകരൻ്റെ അനുയായി വെടിയേറ്റ് മരിച്ചു " - തലക്കെട്ടിൽ തന്നെ കള്ളത്തോക്കായി. രാഷ്ട്രീയ ബന്ധം വന്നു. അത് പോരാഞ്ഞ് അവസാന പാരഗ്രാഫ് മരിച്ചയാളുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ചാണ്.ആദിവാസിയായ ഒരാളുടെ കയ്യിൽ തോക്ക് വന്നത് ദുരൂഹമാണെന്നും

മുഖ്യമന്ത്രി ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യാജവാർത്ത സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ചെറുതായൊന്ന് എഡീറ്റ് ചെയ്ത് ഇടുകയാണ്..ബ്രാക്കറ്റിലെ വാക്കുകൾ ഇല്ലാതെ ' പാർട്ടി ' ചേർത്ത് വായിച്ചാൽ ദേശാഭിമാനിക്കും ഉപയോഗിക്കാം

" വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സജീവമാണ്. (കേന്ദ്രത്തിൽ) അധികാരം കയ്യാളുന്ന (ബിജെപി) ' പാർട്ടി ' യുടെ അഴിമതിയും (വർഗീയ) ' പാർട്ടി ' ഇടപെടലുകളും മൂടിവെക്കുകയും (വർഗീയ) ' പാർട്ടി ' അജണ്ടയെ പരിപോഷിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മാധ്യമ ധർമ്മം എന്ന് വന്നിരിക്കുന്നു. "

നുണ ചമയ്ക്കുന്നതിൽ കുറവൊന്നും വരുത്തണ്ട. അതൊക്കെ അങ്ങനെതന്നെ പോട്ടെ. രണ്ടേ രണ്ട് കാര്യങ്ങൾ ചെയ്യാതിരിക്കാൻ പറ്റുവോ?

1. മരണപ്പെട്ടവരെക്കുറിച്ച് നുണപ്രചരണം ഒഴിവാക്കുക
- അതിപ്പൊ ടി.പി ആയാലും ആദിവാസിയുവാവ് ആയാലും..

2. ദയവുചെയ്ത് പുരോഗമനവും ബൗദ്ധികതയും സ്വയം അവകാശപ്പെടാതിരിക്കുക.
- സ്ത്രീവിരുദ്ധത തൊട്ട് ദാ വ്യാജ വാർത്താ പ്രചരണം വരെ നടത്തിയിട്ട് പുരോഗമനമവകാശപ്പെട്ടാൽ ആ വാക്കിനു പോലും നാണമാകും..

ഇല്ല അല്ലേ? സാരമില്ല....

വാൽ: പ്രധാന വാർത്തയിൽ വധത്തിൽ പാർട്ടി ബന്ധമുണ്ടെന്ന് മാതൃഭൂമി. വാർത്ത ദേശാഭിമാനിയുടെ ചന്ദ്രനിലെ പ്രിൻ്റിങ്ങ് യൂണിറ്റിൽ എത്തിയിട്ടില്ല..

advertisment

News

Related News

    Super Leaderboard 970 X 90