Health

" സിസേറിയൻ പരിണാമത്തിനു ഭീഷണി ".... പ്രസവ ശാസ്ത്രക്രിയയ്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര നീക്കം- നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

ആവശ്യമുള്ള സമയത്ത് സിസേറിയൻ നടത്തുക തന്നെ വേണം. എന്ന് കരുതി സിസേറിയൻ അപകടമില്ലാത്തതോ വേദനയില്ലാത്തതോ സുഖമുള്ളതോ ആണെന്ന് ആരും കരുതരുത്. ഒരു സർജറിയുടെ എല്ലാ അപകടസാദ്ധ്യതകളും സിസേറിയനും ഉണ്ടാവാം.സാധാരണ രീതിയിൽ പ്രസവം നടക്കാൻ സാദ്ധ്യത കുറവുള്ള അവസ്ഥയിലോ അല്ലെങ്കിൽ അങ്ങനെ നടന്നാൽ അമ്മയ്ക്കും കുഞ്ഞിനും ജീവന് ഭീഷണി ഉണ്ടാകാനിടയുള്ളപ്പൊഴോ അമ്മയുടെ വയറ്റിൽ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കുന്നതിനെയാണ് സിസേറിയൻ എന്ന് വിളിക്കുന്നത്.

" സിസേറിയൻ പരിണാമത്തിനു ഭീഷണി ".... പ്രസവ ശാസ്ത്രക്രിയയ്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര നീക്കം- നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

നല്ല ഊള നിയമമാണ്. നിയമം ഇൻഷുറൻസ്‌ ഉള്ളവർക്ക്‌ മാത്രമാണോ ബാധകമെന്ന് വാർത്തയിൽ നിന്ന് വ്യക്തമായില്ല.

ഒരു കാര്യത്തിനുകൂടി വ്യക്തത വരാനുണ്ട്‌. നോർമ്മൽ ഡെലിവറിക്കാർക്ക്‌ ഇപ്പോൾ ലഭിക്കുമായിരുന്ന ധനസഹായം ലഭിക്കില്ലെന്നും എഴുതിയിട്ടുണ്ട്‌. അത്‌ സർക്കാരിനു ലാഭവും ജനത്തിനു നഷ്ടവുമാണ്

സീസറിന്റെ അമ്മയ്ക്ക് ഓപ്പറേഷൻ ചെയ്ത് സീസറിനെ പുറത്തെടുത്തതുകൊണ്ടാണ് സിസേറിയൻ എന്ന് പേരു വന്നതെന്ന് ഒരു ചെറുതല്ലാത്ത തെറ്റിദ്ധാരണയുണ്ട്. 715 ബി.സി.യിൽ വന്ന " ലെക്സ് സിസെറ " എന്ന നിയമത്തിൽ നിന്നാണ് സിസേറിയനെന്ന പേരു വന്നതെന്ന് ഒരു വിഭാഗം കരുതുന്നു.മരിക്കുകയോ മരിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന യുവതിക്ക് കുഞ്ഞെങ്കിലും ജീവിക്കട്ടെ എന്ന ആഗ്രഹം സാധിച്ച് നൽകാൻ വയറ്റിലൂടെ പ്രസവം നടത്താൻ അനുവദിക്കുന്ന നിയമമായിരുന്നു അത്. മറ്റ് ചിലർ പറയുന്നത് മുറിക്കുക എന്നർഥമുള്ള “Cedere” എന്ന വാക്കിൽ നിന്നാണ് സിസേറിയൻ വന്നതെന്നാണ്.

എനിക്കിഷ്ടം ആദ്യത്തെ കഥ വിശ്വസിക്കാനാണ്. കാരണം സിസേറിയൻ ഒരുപാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കുന്നുണ്ട്. അതെക്കുറിച്ച് ചുവടെ ചേർക്കുന്നു. സിസേറിയനെക്കുറിച്ച് ഒന്നിലേറെ അബദ്ധങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. " സിസേറിയൻ ചെയ്ത് എടുക്കുന്ന കുഞ്ഞ് ആദ്യം കാണുന്നത് കത്തിയായതുകൊണ്ട് അക്രമവാസന കൂടുതലായിരിക്കും " എന്ന് പറഞ്ഞത് ഒരു മുൻ ഡീ.ഐ.ജി ആണ്.

" സിസേറിയൻ പരിണാമത്തിനു ഭീഷണി " എന്ന് തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഞെട്ടിക്കൽ പത്രവാർത്ത പാതി സത്യമാണ്. കാരണം പ്രകൃതിയുടെ വഴിയേ പോയാൽ - മരിച്ച്‌ പോകുമായിരുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും രക്ഷിക്കുകയാണു സിസേറിയൻ ഒരർഥത്തിൽ. നൊന്ത് പ്രസവിക്കാത്തതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനോടോ കുഞ്ഞിന് അമ്മയോടോ അറ്റാച്ച്മെന്റുണ്ടാവില്ലെന്നത് അടുത്ത വിഡ്ഢിത്തം. മേൽപ്പറഞ്ഞ ലേഖനത്തിന്റെ പഞ്ച് ലൈൻ അതിലും കിടു ആണ്. " ഈ രീതി തുടർന്നാൽ ഭാവിയിൽ സുഖപ്രസവം കാലഹരണപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും . . ." അതായത്‌ വളരെ സുഖമായി പ്രസവിച്ചോണ്ടിരുന്ന പെണ്ണുങ്ങളെ ഡോക്ടർമ്മാരൊക്കെക്കൂടെ സിസേറിയൻ ചെയ്ത്‌ ആ സുഖം കളയുമത്രേ . . .യേത്‌ "

അതൊക്കെ അവിടെ നിൽക്കട്ടെ....ലെറ്റ്സ് കം ടു ദ പോയിന്റ്.

" സിസേറിയൻ പരിണാമത്തിനു ഭീഷണി ".... പ്രസവ ശാസ്ത്രക്രിയയ്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര നീക്കം- നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

സാധാരണ രീതിയിൽ പ്രസവം നടക്കാൻ സാദ്ധ്യത കുറവുള്ള അവസ്ഥയിലോ അല്ലെങ്കിൽ അങ്ങനെ നടന്നാൽ അമ്മയ്ക്കും കുഞ്ഞിനും ജീവന് ഭീഷണി ഉണ്ടാകാനിടയുള്ളപ്പൊഴോ അമ്മയുടെ വയറ്റിൽ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കുന്നതിനെയാണ് സിസേറിയൻ എന്ന് വിളിക്കുന്നത്. കാരണങ്ങൾ അക്കമിട്ട് പറയാൻ ഉദ്ദേശിക്കുന്നില്ല. " ഭൂമീലോകത്തുള്ള സകല ജന്തുക്കളും പ്രസവിക്കുന്നു , പിന്നെ ഇവിടെയുള്ള ജന്തുവിനെന്താ പ്രസവിച്ചാൽ " എന്ന ആദ്യ സംശയത്തിനുള്ള മറുപടി പറഞ്ഞാൽ തന്നെ ഏതാണ്ട് കാര്യങ്ങൾ വ്യക്തമാകും.

സുഖ പ്രസവം എന്നത് അത്ര സുഖമുള്ളതോ എളുപ്പമോ ആയ ഏർപ്പാടല്ല. ഗർഭകാലത്ത് ഗർഭപാത്രത്തിന്റെ താഴ് ഭാഗം ഉറപ്പുള്ളതായിരിക്കണം. ഗർഭാശയ ഗളം മൃദുവാകാനോ വികസിക്കാനോ പാടുള്ളതല്ല. എന്നാൽ പ്രസവം അടുക്കുമ്പോൾ ഈ പറഞ്ഞത് രണ്ടും സംഭവിക്കണം. അവിടെ ആരംഭിച്ച് ഗർഭാശയ ഭിത്തികളുടെയും വയറിലെ മസിലുകളുടെയും അമ്നിയോട്ടിക് ദ്രവത്തിന്റെയും അമ്മയുടെ എഫർട്ടിന്റെയുമെല്ലാം പരിണിതഫലമായാണ് നോർമലെന്ന് വിളിക്കപ്പെടുന്ന ആ സുഖപ്രസവം സാദ്ധ്യമാകുന്നത്.അതായത് ഈ പരിപാടികളിൽ എവിടെവച്ച് വേണമെങ്കിലും തടസം നേരിടാം എന്ന്.

സിസേറിയൻ രണ്ട് വിധത്തിലുണ്ട്. ഒന്ന് സമയവും തിയതിയും മുൻ കൂട്ടി തീരുമാനിച്ച് നടത്തുന്ന എലക്റ്റീവ് സിസേറിയൻ. സാധാരണ പ്രസവം നടക്കാനിടയില്ലെന്ന് മുൻ കൂട്ടി അറിയാവുന്ന സന്ദർഭങ്ങളിൽ - ഉദാഹരണത്തിന് താഴെയായിരിക്കുന്ന പ്ലാസന്റ, ഗർഭാശയത്തിനു താഴെ വലിയ മുഴകൾ, ഇടുങ്ങിയ അരക്കെട്ടുള്ള അവസ്ഥ ഒക്കെ - സീനിയർ ഡോക്ടർമാരും പീഡിയാട്രീഷനും ഒക്കെയുള്ള പകൽ സമയത്ത് സിസേറിയൻ നടത്തുന്നത്.

വേറൊരു സമയത്തും ഇങ്ങനെ നടത്തുന്നുണ്ട്, പുതിയ ഫാഷനാ. നാള് നോക്കി സിസേറിയൻ..

രണ്ടാമത്തേത് പെട്ടെന്നുള്ള തീരുമാനമനുസരിച്ച് നടത്തുന്ന എമർജൻസി സിസേറിയൻ. കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തൊട്ട് രക്തസ്രാവമോ മറ്റെന്തെങ്കിലും കാരണമോ കൊണ്ട് ഗർഭകാലം നീട്ടിക്കൊണ്ട് പോകുന്നത് അമ്മയുടെ ആരോഗ്യത്തിനോ ജീവനോ ഭീഷണി ആകാമെന്ന് തോന്നുന്ന സമയത്ത് പെട്ടെന്ന് - 30 മിനിറ്റ് തൊട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരെ - നടത്തുന്ന സിസേറിയൻ

" സിസേറിയൻ പരിണാമത്തിനു ഭീഷണി ".... പ്രസവ ശാസ്ത്രക്രിയയ്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര നീക്കം- നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

സിസേറിയൻ ചെയ്യുന്നതിന്റെ നിരക്ക് കൂടി വരികയാണെന്നുള്ളതിനു സംശയമില്ല. ഡോക്ടർമാർക്ക് കാശ് കിട്ടാനാണെന്നുള്ള തിയറി പുസ്തകത്തിൽ പറഞ്ഞ് കണ്ടില്ല. അക്കമിട്ട് പറയുന്ന കാരണങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

1. ഗർഭാവസ്ഥയിൽ തന്നെ റിസ്ക് കൂടുതലുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. ( അതായത് ഹൈ റിസ്ക് പ്രഗ്നൻസിയും ഹൈ റിസ്ക് കുഞ്ഞിനെയും നേരത്തെ കണ്ടെത്താൻ കഴിയുന്നത് )

2. ഇലക്ട്രോണിക് ഫീറ്റൽ മോണിട്ടറിങ്ങ് - അതായത് ഗർഭപാത്രത്തിലെ കുഞ്ഞിന്റെ അവസ്ഥ തിരിച്ചറിയാനുള്ള സംവിധാനങ്ങളും കുഞ്ഞിനു വരുന്ന വൈഷമ്യങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗങ്ങളും.

3. മുപ്പത് വയസിൽ കൂടുതൽ പ്രായമുള്ള , മറ്റ് മെഡിക്കൽ കോമ്പ്ലിക്കേഷനുകളുള്ള അമ്മമാരുടെ എണ്ണത്തിൽ വന്ന വർദ്ധന.

ഈ മൂന്ന് കാര്യങ്ങളും ഉദ്ദേശിക്കുന്നത് മുൻപ് സാധാരണ പ്രസവത്തിനു കാത്തിരുന്നാലോ അല്ലെങ്കിൽ വീട്ടിൽ വച്ച് ഒരു മോണിട്ടറിങ്ങുമില്ലാതെ പ്രസവിച്ചാലോ മരിച്ചു പൊയ്ക്കൊണ്ടിരുന്ന - ചില പ്രകൃതി ജീവികളുടെ അഭിപ്രായത്തിൽ ജീവിക്കാൻ അവകാശമില്ലാത്ത - കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റുകയാണ്..തുടർന്ന് വായിക്കുക.

4. ആദ്യത്തെ സിസേറിയന്റെ എണ്ണം കൂടുന്നത്.

5. അണുകുടുംബം - ഡോക്ടറോ അമ്മമാരോ റിസ്ക് എടുക്കാൻ താല്പര്യപ്പെടുന്നില്ല.

6. ചില ചികിൽസാരീതികൾ കാലഹരണപ്പെട്ടതും നേരെ അല്ലാതെ കിടക്കുന്ന കുഞ്ഞിന്റെ നോർമൽ ഡെലിവറികൾ കുറയുന്നതും.

7. ഡോക്ടറുടെ ഭയം.

5,6,7 കാരണങ്ങളും 4ന്റെ പാതിയും ഉണ്ടാകാൻ കാരണം ഡോക്ടർമാരോട് ജനങ്ങൾക്കുള്ള സമീപനം മാറിയതുകൂടിയാണ്. ആദ്യം സിസേറിയൻ ചെയ്തു എന്നതുകൊണ്ട് മാത്രം രണ്ടാമത്തേത് സിസേറിയനാകണമെന്നില്ല. ആവർത്തിക്കാൻ സാദ്ധ്യതയില്ലാത്ത കാരണം കൊണ്ടാണ് ആദ്യ സിസേറിയനെങ്കിൽ രണ്ടാമത്തേത് അതിന് ആവശ്യമായ സജ്ജീകരണങ്ങളുള്ള , എമർജൻസി സിസേറിയൻ നടത്താൻ കഴിയുന്ന ആശുപത്രിയിൽ വച്ച് നോർമൽ ലേബറിനു ശ്രമിക്കാം.

" സിസേറിയൻ പരിണാമത്തിനു ഭീഷണി ".... പ്രസവ ശാസ്ത്രക്രിയയ്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര നീക്കം- നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

പണ്ട് ആദ്യ പ്രസവത്തോടെ അമ്മ മരിക്കുന്നതോ ഏഴ് കുഞ്ഞുങ്ങളിൽ നാലു പേർ മരിക്കുന്നതോ ഒന്നും അപൂർവമായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ശിശുമരണനിരക്ക് ഒറ്റയക്കത്തിലെത്തി നിൽക്കുന്നു കേരളത്തിൽ.ഒരു കുഞ്ഞ് മരിച്ചാൽ , അല്ലെങ്കിൽ അമ്മയ്ക്ക് അപായമുണ്ടായാൽ അത് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം പോലെ ഒഴിവാക്കാൻ കഴിയാത്ത കാരണം കൊണ്ടായാൽ പോലും ഡോക്ടർ ആക്രമിക്കപ്പെടുമെങ്കിൽ ആ റിസ്ക് എടുക്കാൻ ഏത് ഡോക്ടർ ശ്രമിക്കും?

അവസാനമായി അമ്മമാർ ആവശ്യപ്പെട്ട് സിസേറിയൻ നടത്തുന്നതും അപൂർവമല്ല.

ആവശ്യമുള്ള സമയത്ത് സിസേറിയൻ നടത്തുക തന്നെ വേണം. എന്ന് കരുതി സിസേറിയൻ അപകടമില്ലാത്തതോ വേദനയില്ലാത്തതോ സുഖമുള്ളതോ ആണെന്ന് ആരും കരുതരുത്. ഒരു സർജറിയുടെ എല്ലാ അപകടസാദ്ധ്യതകളും സിസേറിയനും ഉണ്ടാവാം. പക്ഷേ ചെയ്തില്ലെങ്കിലും നഷ്ടപ്പെടുന്നത് 2 ജീവനാകുമ്പോൾ It is a risk worth taking :)

എമർജ്ജൻസി സിസേറിയനുകൾക്ക്‌ നേരം വൈകിക്കാൻ സഹായിക്കുന്ന, കേരളത്തിലെ കുറഞ്ഞ മാതൃ ശിശു മരണനിരക്കുകൾ കൂട്ടാൻ സഹായിക്കുന്ന നിയമമായിട്ടാണ് ഒറ്റ വായനയിൽ തോന്നിയത്‌

advertisment

Related News

    Super Leaderboard 970x90