Life Style

ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകരമാണ്... എന്തുകൊണ്ട്?

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും ശരി, പെൺകുഞ്ഞുങ്ങളെ രണ്ടാം തരക്കാരായി കാണുന്ന നാടാണ് ഇന്ത്യ. "വേണ്ടാത്ത പെൺകുഞ്ഞുങ്ങൾ " - അതായത് ഒരു ആൺകുഞ്ഞിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉണ്ടായ പെൺകുഞ്ഞുങ്ങൾ - ദശലക്ഷക്കണക്കിനു വരുമെന്നാണു കണക്കുകൾ.

ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകരമാണ്... എന്തുകൊണ്ട്?

ആധുനിക വൈദ്യശാസ്ത്രത്തിനു കുഞ്ഞിൻ്റെ ലിംഗനിർണയം ഗർഭാവസ്ഥയിൽ നടത്താൻ അറിയില്ലാഞ്ഞിട്ടല്ല അതിനു ശ്രമിക്കാതിരിക്കുന്നത്.

പ്രത്യേകിച്ച് ഇന്ത്യയിൽ ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകരമാണ്. പറയുന്ന മാർഗങ്ങളിലെ ശാസ്ത്രീയത പോലും രണ്ടാമതേ വരുന്നുള്ളൂ. അതുകൊണ്ട് ആദ്യം ലിംഗനിർണയം എന്തുകൊണ്ട് കുറ്റകരമാക്കിയെന്ന് പറയാം.

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും ശരി, പെൺകുഞ്ഞുങ്ങളെ രണ്ടാം തരക്കാരായി കാണുന്ന നാടാണ് ഇന്ത്യ. "വേണ്ടാത്ത പെൺകുഞ്ഞുങ്ങൾ " - അതായത് ഒരു ആൺകുഞ്ഞിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉണ്ടായ പെൺകുഞ്ഞുങ്ങൾ - ദശലക്ഷക്കണക്കിനു വരുമെന്നാണു കണക്കുകൾ.

സ്ത്രീ-പുരുഷ അനുപാതം മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും പെൺ ഭ്രൂണഹത്യകൾ നടക്കുന്നുണ്ടാവാം. നീതി ആയോഗിൻ്റെ കണക്കുകൾ പ്രകാരം കേരളത്തിൻ്റെ ആ അഭിമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2012-14 ല്‍: 1000 ആൺകുട്ടികൾ ഉണ്ടാകുമ്പോൾ 974 പെൺകുട്ടികൾ. 2013-15 ല്‍: 1000 ആൺകുട്ടികൾ ഉണ്ടാകുമ്പോൾ 967 പെൺകുട്ടികൾ.

ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകരമാണ്... എന്തുകൊണ്ട്?

ഹരിയാനയിൽ ആയിരം പുരുഷന്മാർക്ക് ഏതാണ്ട് എണ്ണൂറ്റിയെഴുപത്തൊൻപതാണു സ്ത്രീകൾ. വർഷങ്ങളായി നടന്ന സെലക്ടീവ് പെൺ ഭ്രൂണഹത്യയുടെ ഫലമാകാം അവിടുത്തെ ഈ അവസ്ഥ. പിറന്നയുടനെ വായിൽ അരിയിട്ട് കൊലപ്പെടുത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം എത്ര ഭയാനകമായിരിക്കണം..

നൂറു ശതമാനം ഉറപ്പോടെ പറയാൻ നമുക്ക് സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണ വേണം. യുനിസെഫ് മുൻപ് പുറത്ത് വിട്ട പത്രക്കുറിപ്പ് പ്രകാരം പെൺ ഭ്രൂണഹത്യകളുടെ സിംഹഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയാണു ചെയ്യുന്നത്. അപ്പോൾ നമുക്ക് ലഭ്യമായ മറ്റ് വിവരങ്ങളിൽ നിന്ന് ശാസ്ത്രീയമായ അനുമാനങ്ങൾ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ.

പെണ്ണിനെയാണോ ആണിനെയാണോ ഗർഭം ധരിച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതും ആൺകുഞ്ഞുണ്ടാവാൻ സ്വീകരിക്കേണ്ട മാർഗങ്ങളും ഇത്തരത്തിലൊരു സമൂഹത്തിലേക്ക് പറഞ്ഞുകൊടുക്കുന്നത് പരോക്ഷമായി ചെയ്യുക പെൺകുഞ്ഞ് മോശമാണെന്ന ചിന്ത ഊട്ടിയുറപ്പിക്കലായിരിക്കും. അതായത് ഗർഭപാത്രത്തിനുള്ളിൽ വച്ചേ വിവേചനം തുടങ്ങുന്നെന്ന് സാരം.

ഗർഭാവസ്ഥയിൽ ലിംഗനിർണയം നടത്തിയിരുന്ന കാലഘട്ടത്തിൽ Child sex ratio അപകടകരമായ വിധത്തിൽ താഴ്ന്നുപോകുന്നതായി കണ്ടിരുന്നു. അതുകൊണ്ട് 1994ൽ Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act.[4] പ്രകാരം ഗർഭാവസ്ഥയിലെ ലിംഗനിർണയം നിയമം മൂലം നിരോധിക്കപ്പെട്ടു. PCPNDT ആക്റ്റ് ഡോക്ടർമാർക്ക് വളരെ കർശനമായ നിഷ്കർഷകളാണ് വയ്ക്കുന്നത്. അതുപോലെതന്നെ പൊതുസമൂഹത്തിലുമുണ്ടായേ തീരൂ.

ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകരമാണ്... എന്തുകൊണ്ട്?

ഇത്ര പുരോഗമിച്ചെന്ന് അഭിമാനിക്കുന്ന അവസരത്തിലും പെൺകുഞ്ഞിനെ "മാത്രം" പ്രസവിക്കുന്നതിനു പഴി കേൾക്കുന്ന അമ്മമാരുണ്ടെന്നത് ഒരു വാസ്തവമാണെന്ന് തിരിച്ചറിയുക. രണ്ടാണ് തെറ്റുകൾ. ഒന്ന് പെൺകുഞ്ഞിനെ പ്രസവിക്കുന്നത് ഒരു കുറ്റമല്ല. രണ്ടാമത്തേത് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നതിൻ്റെ ആധാരശില അമ്മയല്ല, അച്ഛനാണ്. അച്ഛൻ്റെ ബീജത്തിൽ നിന്ന് ലഭിക്കുന്നത് "വൈ" ക്രോമസോമാണെങ്കിൽ ആൺകുഞ്ഞും "എക്സ്" ആണെങ്കിൽ പെൺകുഞ്ഞുമുണ്ടാകുന്നു.

പെണ്ണൊരു കുറവുള്ളവളല്ലെന്നതിനു നമ്മുടെ മുന്നിൽ തന്നെ തെളിവുകളുണ്ടല്ലോ. മേഖലകളുടെ കണക്കെടുത്താൽ സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമല്ലേ....മാൻ പവർ അവിടെ നിൽക്കട്ടെ.. ഈ കഴിഞ്ഞ ഒളിമ്പിക്സിൽ മാൻ പവറിനെക്കാൾ വുമൺ പവർ അല്ലായിരുന്നോ ഇന്ത്യയെ രക്ഷിച്ചത്?

ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന ചിന്തതന്നെ അസ്ഥാനത്താവുമ്പൊ യാതൊരു പഠനങ്ങളുടെയും അടിസ്ഥാനമില്ലാത്ത മറ്റ് മാർഗങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.

ഏറ്റവും കുറഞ്ഞത് ജനിക്കുന്നതിനു മുൻപെങ്കിലും തുല്യത കൊടുത്തൂടേ?

advertisment

News

Super Leaderboard 970x90