വിക്രമാദിത്യനും വേതാളവും

അയാളുടെ മകനെ അവർ പിടിച്ചുകൊണ്ടുപോയി... മണിക്കൂറുകൾ കഴിഞ്ഞ് അവനെ അയാൾക്ക് കിട്ടി..ജീവനറ്റ് അവൻ്റെ ഖബറിനരികിൽ തടിച്ചുകൂടിയവരോട് അയാൾ പറഞ്ഞു.. .നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അക്രമത്തിനായി ഒരു ചെറുവിരൽ പോലും അനക്കരുത്. ഇനി ഒരു കുടുംബത്തിനുകൂടി പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല.

വിക്രമാദിത്യനും വേതാളവും

വേതാളം വിക്രമാദിത്യനോട് ചോദിച്ചു. രാജാവേ, ഞാൻ മൂന്ന് ചോദ്യങ്ങൾ ചോദിക്കാം. അതിനു ശരിയുത്തരം പറഞ്ഞാൽ ഞാൻ അങ്ങയുടെ കൂടെ വരാം. ഇല്ലെങ്കിൽ അങ്ങ് തലപൊട്ടിത്തെറിച്ച് ചാവും...

ഒന്ന്...

" ഹിന്ദു ഖത്രേ മേം ഹേ " (ഹിന്ദു അപകടത്തിലാണ്)

അയാളുടെ മകളെ അവർ തട്ടിക്കൊണ്ടുപോയി.. അയാൾ അവളെ എല്ലായിടത്തും അന്വേഷിച്ചു. ആ അമ്പലത്തിൽ ഒഴികെ....കാരണം അത് പവിത്രമായ സ്ഥലമായിക്കാണുന്നതാണെന്ന് അയാൾക്കറിയാമായിരുന്നു.. പക്ഷേ അവളെ അവർ എട്ടുദിവസം പീഢിപ്പിച്ചത് ആ അമ്പലത്തിനുള്ളിൽ വച്ചായിരുന്നു....

ആരാണിതിൽ ആ അമ്പലത്തെ അപമാനിച്ചത്? ആരാണ് ഇക്കൂട്ടത്തിൽ ഹിന്ദുവിനു ഭീഷണി...? അയാളോ അവരോ?

രണ്ട്....

അയാളുടെ മകനെ അവർ പിടിച്ചുകൊണ്ടുപോയി... മണിക്കൂറുകൾ കഴിഞ്ഞ് അവനെ അയാൾക്ക് കിട്ടി..ജീവനറ്റ് അവൻ്റെ ഖബറിനരികിൽ തടിച്ചുകൂടിയവരോട് അയാൾ പറഞ്ഞു.. .നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അക്രമത്തിനായി ഒരു ചെറുവിരൽ പോലും അനക്കരുത്. ഇനി ഒരു കുടുംബത്തിനുകൂടി പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല.

ആരാണിതിൽ കലാപകാരി? ആരാണിവിടത്തെ തീവ്രവാദികൾ അയാളോ? അവരോ?

മൂന്ന്...

ഒരിക്കൽ ഒരു സ്പോർട്സ് താരത്തിനെതിരെ കേസുണ്ടായി. ദേശീയപതാകയുടെ നിറത്തിലെ വസ്ത്രം ധരിച്ചതിന്.. പിന്നൊരിക്കൽ അവർ ദേശീയപതാകയുമായി തെരുവിലിറങ്ങി.. ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയവരെ രക്ഷിക്കാൻ..

ആരാണിതിൽ ദേശീയപതാകയെ അപമാനിച്ചത്? താരമോ അതോ അവരോ?

വിക്രമാദിത്യൻ തലപൊട്ടിത്തെറിച്ച് മരിച്ചു... കാരണം മൂന്നും നടന്നത് അയാളുടെ രാജ്യത്തായിരുന്നു.. അയാൾ അന്നും മൗനമായിരുന്നു..

advertisment

News

Related News

    Super Leaderboard 970x90