ഈ ഹർത്താൽ എന്തിന്? നെൽസൺ ജോസഫ്

ഏത്‌ ഈർക്കിലി പാർട്ടിയുടെ ഹർത്താലിനായാലും പുറത്തിറങ്ങിയാൽ ധനനഷ്ടം , മാനഹാനി, ശരീരക്ഷതം തുടങ്ങിയവയുണ്ടാകുമെന്ന് ഉള്ളിൽ പേടിയുള്ളതുകൊണ്ടാണ്. ടി അക്രമങ്ങൾ നടത്തുന്നതോ? പാർട്ടി നോക്കിക്കോളുമെന്ന ധൈര്യമുള്ളതുകൊണ്ടും. ഈ ഹർത്താൽ ദളിതന്റെയാണല്ലോ. മേൽപ്പറഞ്ഞ സംഗതികളൊന്നുമുണ്ടാവില്ലെന്നും ഉണ്ടാക്കാൻ വന്നാലും മേൽക്കൈ തങ്ങൾക്കാണെന്നും അറിയാം.

ഈ ഹർത്താൽ എന്തിന്? നെൽസൺ ജോസഫ്

ഈ ഹർത്താൽ എന്തിന്?  

ഡോക്ടർമ്മാരെ തല്ലിയപ്പൊ പ്രതിഷേധിച്ചിട്ടുള്ളതുകൊണ്ടും ഡോക്ടർക്കത്‌ കിട്ടണമെന്ന് കമന്റ്‌ കണ്ടിട്ടുള്ളതുകൊണ്ടും ദക്ഷിണേന്ത്യയിൽ പത്ത്‌ ദളിതർ മരിച്ചാൽ മലയാളിക്ക്‌ മൈലാ എന്ന ചിന്താഗതി എനിക്കങ്ങോട്ട്‌ പിടിക്കുന്നില്ല. അതുകൊണ്ട്‌ ഒരു ഡോക്ടറെന്ന നിലയിലൂടി ഹർത്താലിനു പിന്തുണ നൽകുന്നു.

വെടിവച്ചതിൽ പൊലീസ്‌ മാത്രമല്ല ചില " വെളുത്ത " കൈകളുമുണ്ടായിരുന്നെന്ന് ഫോട്ടോയിൽ കണ്ടിരുന്നല്ലോ

2. എന്തുകൊണ്ട്‌ ശക്തമായ നിയമം വേണം?

ഹർത്താലിനോടുള്ള മനോഭാവം മാത്രം നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും. പാതിരാ കഴിഞ്ഞ്‌ പതിനൊന്നേമുക്കാലിനു പ്രഖ്യാപിച്ച ബി.ജെ.പി ഹർത്താലിനും ഇടത്‌ - വലത്‌ സംഘടനകളുടെ ഹർത്താലിനും പഞ്ചപുച്ഛമടക്കി വീട്ടിലിരുന്നവർ ഈ ഹർത്താലിന്റെ മെറിറ അന്വേഷിക്കുന്നതും ഞങ്ങക്ക്‌ ബുദ്ധിമുട്ടാണെന്ന് പറയുന്നതും ജാതിമേൽക്കോയ്മയുടെ മനോഭാവം ഉള്ളതുകൊണ്ട്‌ മാത്രമല്ല.

ഏത്‌ ഈർക്കിലി പാർട്ടിയുടെ ഹർത്താലിനായാലും പുറത്തിറങ്ങിയാൽ ധനനഷ്ടം , മാനഹാനി, ശരീരക്ഷതം തുടങ്ങിയവയുണ്ടാകുമെന്ന് ഉള്ളിൽ പേടിയുള്ളതുകൊണ്ടാണ്. ടി അക്രമങ്ങൾ നടത്തുന്നതോ? പാർട്ടി നോക്കിക്കോളുമെന്ന ധൈര്യമുള്ളതുകൊണ്ടും. ഈ ഹർത്താൽ ദളിതന്റെയാണല്ലോ. മേൽപ്പറഞ്ഞ സംഗതികളൊന്നുമുണ്ടാവില്ലെന്നും ഉണ്ടാക്കാൻ വന്നാലും മേൽക്കൈ തങ്ങൾക്കാണെന്നും അറിയാം. ആസ്‌ സിമ്പിൾ ആസ്‌ ദാറ്റ്‌

ഇത്‌ പ്രബുദ്ധകേരളത്തിലെ കാര്യമാണെങ്കിൽ നോർത്തിൻഡ്യയിൽ ഇതിലും ദയനീയമാണു സ്ഥിതി. പട്ടാപ്പകൽ ന്യൂനപക്ഷക്കാരനെയും ദളിതനെയും നടു റോട്ടിലിട്ട്‌ കത്തിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നു. സാക്ഷി പറയാൻ ഒരു പൂച്ചക്കുഞ്ഞ്‌ പോലും ഉണ്ടാവില്ല. കൊന്നവനു സിംഹാസനവും സ്വീകരണവും. ആ നാട്ടിലാണു മൊത്തം അന്വേഷിച്ചിട്ട്‌ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്താ മതിയെന്ന് നിയമം ലഘൂകരിക്കുന്നത്‌.

നിൽക്കുന്ന നിൽപിൽ ആളു മരിക്കുമ്പൊ ഫ്രിഡ്ജിലിരുന്നത്‌ പശുതന്നെയാണോന്ന് ഡി.എൻ.എ ടെസ്റ്റ്‌ നടത്താൻ വിടുന്ന പോലീസുള്ള നാട്ടിൽ കർശനമായ നിയമമുണ്ടാക്കുകയാണോ അതോ എന്നാ എല്ലാം നോക്കിയിട്ട്‌ എഫ്‌.ഐ.ആർ ഇട്ടാ മതിയെന്നാണോ തീരുമാനിക്കേണ്ടത്‌

സ്ത്രീപീഢനത്തിനും ദളിത്‌ പിഢനത്തിനും ശക്തമായ നിയമമുള്ളത്‌ അത്‌ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കാൾ പലമടങ്ങാണു മേൽപ്പറഞ്ഞ വിഭാഗങ്ങൾ അനുഭവിക്കുന്ന ദ്രോഹമെന്നതുകൊണ്ട്‌ തന്നെ.

ഒരർത്ഥത്തിൽ പറഞ്ഞാൽ ദളിത്‌ വിരുദ്ധ - സ്ത്രീവിരുദ്ധ മനോഭാവമുള്ള സമൂഹത്തിലാണ് ഇത്തരം നിയമങ്ങൾ ആവശ്യമായിവരുന്നത്‌.

3. അതിനു ഹർത്താൽ നടത്തുകയാണോ വേണ്ടത്‌ ? നിയമപരമായി നേരിടുകയല്ലേ? സുപ്രീം കോടതി ഹർത്താൽ കണ്ട്‌ പേടിക്കുമോ?

ഒരു മിനിറ്റേ. . .

സദ്ദാം ഹുസൈൻ മരിച്ചപ്പൊ തൊട്ട്‌ പെട്രോൾ വിലവർദ്ധനയിൽ വരെ ഹർത്താൽ നടത്തിയത്‌ അംബാനിയെയും അമേരിക്കയെയും പേടിപ്പിക്കാനയിരുന്നോ?

ന്നിട്ട്‌ അമേരിക്ക മാപ്പുപറഞ്ഞോ? പെട്രോൾ വില അംബാനി കുറച്ചോ?

" അയ്യോ സാർ. . .അതൊരു പ്രതിഷേധമല്ലിയോ? "

ആന്നേ?

ഒരു വ്യാഴവട്ടത്തിലധികം അടിമയാക്കപ്പെട്ടവർ യജമാനന്മാരായിരുന്നോരെ ഒരു ദിവസം ബന്ദിയാക്കുന്നതല്ലേ? അത്‌ ഞാനങ്ങ്‌ സഹിച്ചു.

advertisment

News

Related News

    Super Leaderboard 970x90