പേളിയുടെ 'മൂക്ക് ചീറ്റൽ ചലഞ്ച്' ശുദ്ധ വിവരക്കേട്‌ - നെൽസൺ ജോസഫ്

പേളി ട്രോൾ ചെയ്യാൻ ശ്രമിച്ചത് പാഡ് മാൻ ചലഞ്ചിനെയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ " പാഡ് മാൻ " ന്റെ പ്രോമോയ്ക്കായി തുടങ്ങിയ ചലഞ്ചാണെങ്കിലും അല്പം ചരിത്രമറിഞ്ഞാൽ പേളി ചെയ്തതിലെ വിഡ്ഢിത്തം മനസിലാകും. പാഡ് മാൻ ഒരു പെണ്ണിന്റെയല്ല ആണിന്റെ കഥയാണ്. സ്വന്തം ഭാര്യയുടെ ഒരു വാചകത്തിൽ നിന്ന് യാത്ര തുടങ്ങിയ കോയമ്പത്തൂരുകാരൻ അരുണാചലം മുരുഗനാഥത്തിന്റെ കഥ....

പേളിയുടെ 'മൂക്ക് ചീറ്റൽ ചലഞ്ച്' ശുദ്ധ വിവരക്കേട്‌ - നെൽസൺ ജോസഫ്

അസ്ഥാനത്തെ ചീറ്റലുകൾ

പേര്‍ളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാന്‍ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാന്‍ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി ‘ മൂക്ക് ചീറ്റല്‍ ചലഞ്ച് ‘ തുടങ്ങിയിരിക്കുകയാണ് ടിയാള്‍…തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ല.

ശുദ്ധ വിവരക്കേട്‌, അൽപം ബോധമില്ലായ്മ. നേരിട്ട്‌ കാണാൻ പറ്റിയിരുന്നെങ്കിൽ പറഞ്ഞ്‌ മനസിലാക്കിച്ചുകൊടുക്കാർന്ന്... പേളി ട്രോൾ ചെയ്യാൻ ശ്രമിച്ചത് പാഡ് മാൻ ചലഞ്ചിനെയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ " പാഡ് മാൻ " ന്റെ പ്രോമോയ്ക്കായി തുടങ്ങിയ ചലഞ്ചാണെങ്കിലും അല്പം ചരിത്രമറിഞ്ഞാൽ പേളി ചെയ്തതിലെ വിഡ്ഢിത്തം മനസിലാകും. സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ്‌ ചെയ്യുക. ഒപ്പം മൂന്ന് പേരെ ചാലഞ്ച്‌ ചെയ്യുകയും നൽകിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ്‌ ചെയ്യുകയും ചെയ്യുക. ദീപിക പദുക്കോണും ആമിർ ഖാനും അടക്കം ഒട്ടേറെപ്പേർ ചലഞ്ചിൽ പങ്കെടുത്തുകഴിഞ്ഞു

പേളിയുടെ 'മൂക്ക് ചീറ്റൽ ചലഞ്ച്' ശുദ്ധ വിവരക്കേട്‌ - നെൽസൺ ജോസഫ്

പാഡ് മാൻ ഒരു പെണ്ണിന്റെയല്ല ആണിന്റെ കഥയാണ്. സ്വന്തം ഭാര്യയുടെ ഒരു വാചകത്തിൽ നിന്ന് യാത്ര തുടങ്ങിയ കോയമ്പത്തൂരുകാരൻ അരുണാചലം മുരുഗനാഥത്തിന്റെ കഥ.

പീര്യഡ്സിന്റെ സമയത്ത് തുണി പോലും വാങ്ങിക്കാൻ പണമില്ലാത്തതിനാൽ മണ്ണുപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ച് അടുത്തിടെ എവിടെയോ വായിച്ചതായോർക്കുന്നു. കഞ്ഞി കുടിക്കാൻ കാശില്ലാത്തവർക്കെവിടെനിന്നാണ് സാനിട്ടറി പാഡിനു പണം... അരുണാചലത്തിന്റെ കഥയും തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ. പീര്യഡ്സിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് പോയിട്ട് ആണുങ്ങളോട് മിണ്ടുന്നത് പോലും ചിന്തിച്ചു തുടങ്ങുന്ന ഒരു കാലത്താണ് അരുണാചലം ആ കാഴ്ച കണ്ടത്. തന്റെ ഭാര്യ ശാന്തി പഴയ തുണികളും പത്രക്കടലാസുകളുമൊക്കെ ശേഖരിക്കുന്നു.

സ്വഭാവികമായും അതെന്തിനാണെന്ന് അരുണാചലം ചോദിച്ചു. മാസമുറ സമയത്ത് ഉപയോഗിക്കാനാണെന്ന മറുപടി അയാളെ ഞെട്ടിച്ചു. വൃത്തിയില്ലാത്ത ആ തുണികളുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ സാധാരണക്കാരനാണെങ്കിലും അയാൾക്കറിയാമായിരുന്നു. സാനിട്ടറി പാഡിനെക്കുറിച്ച് ബോധവൽക്കരിക്കാൻ ചെന്ന അയാളോട് ഭാര്യ പറഞ്ഞ മറുപടിയും അയാളെ ഞെട്ടിച്ചു. " ഞാൻ ഒരു ദിവസം പാഡ് വച്ചാൽ നിങ്ങൾ രണ്ട് ദിവസം കഞ്ഞി കുടിക്കാതിരിക്കേണ്ടിവരും എന്നായിരുന്നു അത് "

പേളിയുടെ 'മൂക്ക് ചീറ്റൽ ചലഞ്ച്' ശുദ്ധ വിവരക്കേട്‌ - നെൽസൺ ജോസഫ്

അരുണാചലം വെറുതെയിരുന്നില്ല. ഒരു പാഡ് സംഘടിപ്പിച്ച് അതിനുള്ളിൽ എന്താണെന്ന് അയാൾ പഠിക്കാൻ ശ്രമിച്ചു. തുണിയും പഞ്ഞിയും കൊണ്ട് ഉണ്ടാക്കുന്ന ഒരു പാഡിന്റെ അസംസ്കൃത വസ്തുക്കൾക്ക് ഏതാണ്ട് 20-30 പൈസയോളമേ ചിലവുള്ളുവെങ്കിലും മാർക്കറ്റിൽ അതിന്റെ 30-40 ഇരട്ടി വിലയാണീടാക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു. താനുണ്ടാക്കിയ പാഡ് ആദ്യം സ്വന്തം ഭാര്യയ്ക്കും സഹോദരിമാർക്കും കൊടുത്തെങ്കിലും അവരത് മോശമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്.

അരുണാചലം നിരാശനായില്ല. ഒരു ഫുട്ബോൾ ബ്ലാഡറിൽ കശാപ്പുശാലയിൽ നിന്ന് രക്തം നിറച്ച് അയാൾ സ്വയം പരീക്ഷണത്തിലേർപ്പെട്ടു. ഇടയ്ക്ക് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ പരീക്ഷണത്തിനു പങ്കാളികളാക്കാൻ ശ്രമിച്ചെങ്കിലും അവരാരും അതിനു തയാറായില്ല. മെൻസസിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സമൂഹത്തിന്റെ ധാരണകൾ തന്നെ കാരണം.

advertisment

News

Related News

    Super Leaderboard 970x90