ഇവിടെ നിന്ന് പോവാൻ തോന്നുന്നില്ല..അത്രയേറെ നീ എന്നെ സ്വാധീനിച്ചിരിക്കുന്നു.. നന്ദി, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല 3 വർഷങ്ങൾ തന്നതിന്..എന്നെ ഞാൻ ആക്കിയതിന്.. !!

ദൈവം പണ്ടുമുതലേ ആൾക്കാര് പറഞ്ഞത് അനുസരിക്കാൻ ഉള്ള കഴിവ് എനിക് തരാതൊണ്ട് അവരോടുള്ള വാശിക്ക് തന്നെയാണ് വന്നത്!!

ഇവിടെ നിന്ന് പോവാൻ തോന്നുന്നില്ല..അത്രയേറെ നീ എന്നെ സ്വാധീനിച്ചിരിക്കുന്നു.. നന്ദി, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല 3 വർഷങ്ങൾ തന്നതിന്..എന്നെ ഞാൻ ആക്കിയതിന്.. !!

തിരുവനന്തപുരം ദേ..ഇവിടെ നിന്നും പോവാറായി.. 3 വർഷം

ഞാൻ താമസിച്ചത്, ശെരിക്കും പറഞ്ഞാൽ....ജീവിച്ചത് ഇവിടെ ആണ്. ഇവാനിയോസിൽ പഠിക്കാൻ വരുമ്പോ ബന്ധുക്കളും നാട്ടുകാരും ഒക്കെ പറഞ്ഞത് ഇപ്പോ ഞാൻ ഓർക്കുന്നു.. "ഈ തെക്കോട്ടുള്ളവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ലെന്നേ.. ഒരു സ്നേഹും ഇല്ലാതോരാ.., അതോണ്ട് കുട്ടിയെ അങ്ങട്ട് വിടേണ്ട..". ദൈവം പണ്ടുമുതലേ ആൾക്കാര് പറഞ്ഞത് അനുസരിക്കാൻ ഉള്ള കഴിവ് എനിക് തരാതൊണ്ട് അവരോടുള്ള വാശിക്ക് തന്നെയാണ് വന്നത്!!

എന്നോട് അങ്ങനെ പറഞ്ഞോരോട് എനിക്ക് ഇപ്പോ ഒന്നേ പറയാനാനുള്ളു.. നിങ്ങൾ അങ്ങനെ പറഞ്ഞോണ്ടാണ് ഞാൻ ഇവിടെ വന്നത്..ഒത്തിരി നന്ദിണ്ട്. ഇത്രയും മനോഹരമായ സ്ഥലത് എന്നെ കൊണ്ടെത്തിച്ചു തന്നതിൽ.. എന്നെ ഇത്രെയേറെ സ്വാധീനിച്ച ഒരു സ്ഥലം വേറെ ഇല്ല.. അറിയാത്തവരോട് ഞാൻ ഒരു കാര്യം പറയാം.. ഈ തിരുവന്തപുരത്തുകാർ ദേഷ്യാക്കാരായിട്ട് നമുക്ക് തോന്നാൻ കാരണം വേറെ ഒന്നും അല്ല..ഉള്ള കാര്യം അവർ മുഖത്തടിച്ചപോലെ പറയും, അതോണ്ടാണ്.

തിരുവനന്തപുരം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും എനിക്ക് തന്ന നേട്ടങ്ങളും ചെറുതല്ല.. എനിക്ക് എന്റെ സ്വർഗം, എന്റെ കോളജ് തന്നത് ഈ സ്ഥലമാണ്. മ്യൂസിയവും, കനകകുന്നും, ശഖുമുഖവും, സെൻട്രൽ ലൈബ്രറിയും, പൊന്മുടിയും, പദ്മനാഭസ്വാമിയും.. വേറെ ഒരു മണ്ണിനും ഇത്രയേറെ പാരമ്പര്യവും, അഴകും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. .. കൈയിൽ പൈസ ഇല്ലാത്തപ്പോഴും വയർ നിറയ്ക്കാൻ സഹായിക്കുന്ന തട്ടുകടകളും, രാത്രികൾക്ക് ഉത്സവഛായ നൽകുന്ന ഫിലിം ഫെസ്റ്റിവലും..

ഇവിടെ നിന്ന് പോവാൻ തോന്നുന്നില്ല..അത്രയേറെ നീ എന്നെ സ്വാധീനിച്ചിരിക്കുന്നു.. നന്ദി, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല 3 വർഷങ്ങൾ തന്നതിന്..എന്നെ ഞാൻ ആക്കിയതിന്..  എന്റെ തിരുവനന്തപുരം

Voice Of Trivandrum

advertisment

News

Super Leaderboard 970x90