Kerala

വെള്ളം കയറിയ വീടുകളുടെ ഫോട്ടോ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇട്ടിട്ടുണ്ട് എന്ന പേരില്‍ ആ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യരുത്... നവനീത് കൃഷ്ണൻ എസ് എഴുതിയ കുറിപ്പ്

ഒറിജിനല്‍ ഫോട്ടോയില്‍ നിരവധി വിവരങ്ങള്‍ ഉണ്ട്. exif data എന്നാണ് അത് അറിയപ്പെടുന്നത്. ഫോട്ടോ എടുത്ത സ്ഥലത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍, സമയം, തീയതി, എടുത്ത് ഫോണിന്റെ വിവരം എന്നു തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ വിവരങ്ങളും ഈ exif dataയില്‍ത്തന്നെ ഉണ്ടാവും. ഫേസ്‍ബുക്കിലും വാട്സ്ആപ്പിലും ഇട്ട ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഡാറ്റ കിട്ടില്ല. അതിനാല്‍ അല്പം വൈകിയായാലും കമ്പ്യൂട്ടറിലേക്കോ ക്ലൗഡ് സ്റ്റോറേജിലേക്കോ മാറ്റി സൂക്ഷിക്കണം. മൊബൈലില്‍നിന്നും അവ ഡിലീറ്റ് ചെയ്യാതിരിക്കുന്നതാവും ഉചിതം.

വെള്ളം കയറിയ വീടുകളുടെ ഫോട്ടോ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇട്ടിട്ടുണ്ട് എന്ന പേരില്‍ ആ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യരുത്... നവനീത് കൃഷ്ണൻ എസ് എഴുതിയ കുറിപ്പ്

വെള്ളം കയറിയ വീട്ടിലേക്കു കയറുന്നതിനു മുന്‍പ് എല്ലാ സ്ഥലത്തുനിന്നുമുള്ള ഫോട്ടോകള്‍ മൊബൈലില്‍ എടുത്തു വയ്ക്കുന്നത് നന്നായിരിക്കും. എന്നാല്‍ ഒരു കാരണവശാലും ഫോട്ടോ എടുക്കാനായി റിസ്‍ക് എടുക്കരുത്. സുരക്ഷിതമായ ഇടത്തുനിന്നുമാത്രം ഫോട്ടോ എടുക്കുക. വെള്ളത്തിന്റെ അളവ് ഭിത്തിയില്‍ അടയാളമായി കാണും. അത് കിട്ടുന്ന തരത്തിലുള്ള ഫോട്ടോകളും പരിസരം ഉള്‍പ്പെടെ കിട്ടുന്ന ഫോട്ടോകളും ആവശ്യം വരും. വീഡിയോയും എടുക്കാം.

എടുത്ത് ഫോട്ടോകള്‍ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇട്ടിട്ടുണ്ട് എന്ന പേരില്‍ ആ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യരുത്. ഒറിജിനല്‍ ഫോട്ടോയില്‍ നിരവധി വിവരങ്ങള്‍ ഉണ്ട്. exif data എന്നാണ് അത് അറിയപ്പെടുന്നത്. ഫോട്ടോ എടുത്ത സ്ഥലത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍, സമയം, തീയതി, എടുത്ത് ഫോണിന്റെ വിവരം എന്നു തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ വിവരങ്ങളും ഈ exif dataയില്‍ത്തന്നെ ഉണ്ടാവും. ഫേസ്‍ബുക്കിലും വാട്സ്ആപ്പിലും ഇട്ട ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഡാറ്റ കിട്ടില്ല. അതിനാല്‍ അല്പം വൈകിയായാലും കമ്പ്യൂട്ടറിലേക്കോ ക്ലൗഡ് സ്റ്റോറേജിലേക്കോ മാറ്റി സൂക്ഷിക്കണം. മൊബൈലില്‍നിന്നും അവ ഡിലീറ്റ് ചെയ്യാതിരിക്കുന്നതാവും ഉചിതം. ഇമെയില്‍ ആയി അറ്റാച്ച് ചെയ്ത് സ്വന്തം ഇമെയിലിലേക്കു തന്നെ അയച്ചോ ഗൂഗിള്‍ ഡ്രൈവിലേക്ക് പകര്‍ത്തിയോ ഇവ സൂക്ഷിക്കാം.

വെള്ളം കയറിയ വീടുകളുടെ ഫോട്ടോ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇട്ടിട്ടുണ്ട് എന്ന പേരില്‍ ആ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യരുത്... നവനീത് കൃഷ്ണൻ എസ് എഴുതിയ കുറിപ്പ്

ഇതുകൂടാതെ വെള്ളം കയറിയ ഇടം രേഖപ്പെടുത്തി വയ്ക്കണം. തറ നിരപ്പില്‍നിന്നും എത്ര ഉയരത്തില്‍ വെള്ളം കയറി എന്നത് കുറിച്ചു വയ്ക്കുകയും വേണം. സ്ഥലത്തിന്റെ അക്ഷാംശം, രേഖാംശം, ആള്‍റ്റിറ്റ്യൂഡ്, വെള്ളം കയറിയ ഉയരം എന്നിവ രേഖപ്പെടുത്താന്‍ ഒരു ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഇതു സഹായിക്കും.

ദുരന്തസമയത്ത് എല്ലാ ഫോട്ടോകളും വീഡിയോകളും പബ്ലിക്‍ഡൊമെയിനിലേക്കു മാറ്റുന്നത് ഒരു വലിയ സേവനമാകും. അതിന് കൂട്ടായ ശ്രമം ആവശ്യമാണ്. വളരെ വലിയ ഒരു ഡാറ്റാബേസ് അതിനായി വേണ്ടിവരും. അതിനുള്ള ശ്രമം നമുക്ക് അധികം വൈകാതെ തുടങ്ങണം. ഒത്തിരിക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഉണ്ടാവും. ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ത്തന്നെ exif data യില്‍നിന്നും ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന തരത്തിലുള്ള സംവിധാനമാണെങ്കില്‍ ഏറെ സഹായകരമാവും. ( ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ചുള്ള ഒരു ചെറുമോഡല്‍ ഇതോടൊപ്പം ഇടാം. അത് ഒരു മോഡല്‍ മാത്രമാണ്. ഇതു വായിക്കുന്നവര്‍ക്ക് നേരിയ ഒരു ധാരണ കിട്ടാന്‍ വേണ്ടി മാത്രം ചെയ്തത്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഒത്തിരി സാധ്യതകള്‍ കൂട്ടിച്ചേര്‍ത്ത് മികച്ചൊരു സംവിധാനമാക്കി മാറ്റിയശേഷം മാത്രം തുടങ്ങുന്നതാവും നല്ലത്. അതിനാല്‍ ഇതിലേക്ക് ഡാറ്റ അപ്‍ലോഡ് ചെയ്യേണ്ടതില്ല. പരീക്ഷിച്ചുനോക്കാം. https://goo.gl/forms/ZPbHyJUZG... )

വെള്ളം കയറിയ വീടുകളുടെ ഫോട്ടോ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇട്ടിട്ടുണ്ട് എന്ന പേരില്‍ ആ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യരുത്... നവനീത് കൃഷ്ണൻ എസ് എഴുതിയ കുറിപ്പ്

വരുംകാലത്തേക്ക് കരുതിവയ്ക്കാവുന്ന ചിത്രങ്ങളും വീഡിയോകളുമാണവ. ഒരു നാട് ദുരന്തത്തെ അതിജീവിച്ച ചരിത്രമാവും നാം അങ്ങനെ രേഖപ്പെടുത്തുക. മാത്രമല്ല ഭാവിയിലെ പ്രളയങ്ങളില്‍ ഈ അടയാളങ്ങള്‍ നമുക്ക് വലിയ തോതില്‍ പ്രയോജനപ്പെടുകയും ചെയ്യും.

advertisment

News

Super Leaderboard 970x90