പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാം......നിയമതടസ്സമില്ല - ഹൈക്കോടതി

ഇന്ത്യയിലെ നിയമസംവിധാനത്തില്‍ പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ചു താമസിക്കുന്നതില്‍ നിയമതടസ്സമില്ല. വിവാഹം കഴിക്കുന്നതിനേ പ്രായപരിധി ഉള്ളൂ...

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാം......നിയമതടസ്സമില്ല - ഹൈക്കോടതി

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാം. അതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഇന്ത്യയിലെ നിയമസംവിധാനം നിയമത്തെ ശരിയായി വ്യാഖ്യാനിച്ചുതുടങ്ങിയതിന്റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാം. വിവാഹം കഴിക്കാന്‍ മാത്രമേ പുരുഷന് 21 ആകേണ്ടതുള്ളൂ. ഒരുമിച്ചു ജീവിക്കാന്‍ അതൊരു തടസ്സമല്ല. 19 വയസ്സുള്ള മകള്‍ 18 വയസ്സുള്ള ചെറുപ്പക്കാരനൊപ്പം ജീവിക്കുന്നതില്‍ പരാതി പറഞ്ഞുള്ള രക്ഷിതാവിന്റെ ഹര്‍ജി കോടതി തള്ളി. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ചു താമസിക്കുന്നതില്‍ നിയമതടസ്സമില്ല. വിവാഹം കഴിക്കുന്നതിനേ പ്രായപരിധി ഉള്ളൂ. 

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാം......നിയമതടസ്സമില്ല - ഹൈക്കോടതി

കെവിന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഈ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഒരു സംവിധാനത്തിനും അവകാശമില്ല എന്ന് ഒരു സന്ദേഹവും കൂടാതെ പ്രഖ്യാപിക്കുന്നവര്‍ നമുക്കിടയില്‍ കൂടിവരുന്നതിനെ ഏറെ സന്തോഷത്തോടെ കാണുന്നു.

ഇതിനൊപ്പം ചെയ്യേണ്ട ഒരു കാര്യം കൂടിയുണ്ട്. വിവാഹപ്രായം ഏകീകരിച്ച് നിയമനിര്‍മ്മാണം നടത്തണം. പെണ്ണെന്നോ ആണെന്നോ ട്രാന്‍സെന്നോ വ്യത്യാസമില്ലാതെ വിവാഹം കഴിക്കാനുള്ള പ്രായം ഒന്നാക്കണം. അത് 18 ആവണമെന്നില്ല. ഉയര്‍ത്താവുന്നതേ ഉള്ളൂ. വിവാഹം എന്നത് ഒരു സാമൂഹ്യസ്ഥാപനം ഉണ്ടാക്കലായതിനാല്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് നന്നായേക്കും. പക്ഷേ ഒരുമിച്ചു ജീവിക്കാനുള്ള പ്രായത്തെ അതു ബാധിക്കരുത്.

advertisment

News

Super Leaderboard 970x90