അറുപത്തിയഞ്ചാം ദേശീയ ചലചിത്ര പുരസ്കാരദാന ചടങ്ങ്; ചില സംശയങ്ങൾ..

ജേതാക്കൾക്ക് ഓരോരുത്തർക്കും വ്യക്തിപരമായി അയച്ച ക്ഷണകത്തിൽ അവർക്ക് അവാര്‍ഡ് ദാനം ചെയ്യുന്നത് രാഷ്ട്രപതി എന്ന് രേഖപ്പെടുത്തിയിരിക്കേ, എന്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കൾക്ക് നല്കിയ ക്ഷണകത്തിൽ രാഷ്ട്രപതിയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേര് അച്ചടിച്ചത്?

അറുപത്തിയഞ്ചാം ദേശീയ ചലചിത്ര പുരസ്കാരദാന ചടങ്ങ്; ചില സംശയങ്ങൾ..

കഴിഞ്ഞ 64 തവണയും ടി പുരസ്കാരദാനം നിർവ്വഹിച്ചത് രാഷ്ട്രപതി ആയിരിക്കെ (ഒരു തവണമാത്രം അനാരോഗ്യം മൂലം അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മജി മാറിനില്ക്കേണ്ടതൊഴിച്ചാൽ), ഇത്തവണ ഇങ്ങനെ വിവാദമുണ്ടാക്കേണ്ട കര്യമെന്ത്?

ഞാൻ മനസ്സിലാക്കിയത് ഒരു രാഷ്ട്രപതിയുടെ പ്രോഗ്രാം തീരുമാനിക്കപ്പെടുന്നത് മൂന്നാം മണിക്കൂറിലല്ല എന്നാണ്. അപ്പോൾ ടി പരിപാടിയെ കുറിച്ച് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് വളരെ നേരത്തേ അറിയിപ്പ് കേന്ദ്ര സർക്കാരിന് ലഭിച്ചിരിക്കണം. ഇപ്പോൾ കേൾക്കുന്നത് ടി പരിപാടി സർക്കാരിന്റെ ഔദ്യോഗിക പരിപാടി അല്ലെന്നും, ഒരു സ്വകാര്യ പരിപാടിയിൽ പരമാവധി രാഷ്ട്രപതിക്ക് ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്ന പ്രോട്ടോകോൾ പ്രശ്നം ഉള്ളതിനാലാണ് പതിനൊന്ന് പേർക്ക് മാത്രമായി വെട്ടിചുരുക്കിയതെന്നാണ്.

സംശയങ്ങൾ :

1. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അന്റ് ബ്രോഡ്കാസ്റ്റിങ്ങ് സംഘടിപ്പിച്ച ഒരു ദേശീയ അവാര്‍ഡ് ദാനചടങ്ങ് ഏത് നിലക്കാണ് സർക്കാർ പരിപാടി അല്ലാതാവുന്നത്?

2. ദേശീയ ചലചിത്ര അവാര്‍ഡുകൾ അപ്പോൾ സർക്കർ അവാര്‍ഡ് അല്ലേ? അവാര്‍ഡിനും അവാര്‍ഡ് ദാന ചടങ്ങിനും സർക്കാർ പൊതുഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നില്ലേ?

3. കഴിഞ്ഞ 64 വർഷം അപ്പോൾ രാഷ്ട്രപതി എന്തിന്റെ അടിസ്ഥാനത്തിലാണ്, അഥവാ എങ്ങനെയാണ് ടി അവാര്‍ഡ് ദാനപരിപാടിയിൽ പങ്കെടുത്തത്? അത് എന്തുകൊണ്ട് ഇത്തവണ പാലിക്കപെട്ടില്ല?

4. ജേതാക്കൾക്ക് ഓരോരുത്തർക്കും വ്യക്തിപരമായി അയച്ച ക്ഷണകത്തിൽ അവർക്ക് അവാര്‍ഡ് ദാനം ചെയ്യുന്നത് രാഷ്ട്രപതി എന്ന് രേഖപ്പെടുത്തിയിരിക്കേ, എന്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കൾക്ക് നല്കിയ ക്ഷണകത്തിൽ രാഷ്ട്രപതിയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേര് അച്ചടിച്ചത്? അതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

5. സർക്കർ പരിപാടി അല്ലാത്ത ഒന്നിൽ, അത്തരത്തിൽ രാഷ്ട്രപതിയുടെ പേര് അനുവാദമില്ലാതെ ദുരുപയോഗം ചെയ്തതിന് കേസെടുക്കേണ്ടതല്ലേ? അത്തരത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ച ഒരു പരിപാടിയിൽ രാഷ്ട്രപതി ഇന്ന് പങ്കെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

6. രാഷ്ട്രപതി പതിനൊന്ന് പേർക്ക് അവാർഡ് ദാനം ചെയ്യണമെന്ന വാശി ആർക്കായിരുന്നു? പങ്കെടുക്കൻ സമയപരിധി ഉണ്ടായിരുന്നേൽ, അദ്ദേഹത്തിന് ഉദ്ഘാടനം നിർവ്വഹിച്ച്, ജേതാക്കൾക്ക് ആശംസകളും അറിയിച്ച് പോകുന്നതായിരുന്നില്ലേ ഔചിത്യം. എന്നിട്ട് എല്ലാ അവാര്‍ഡും മന്ത്രിക്ക് അങ്ങ് നല്കിയാൽ പോരായിരുന്നോ?

advertisment

News

Related News

    Super Leaderboard 970x90