ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ…

ഒന്നും ഒന്നിന്റെയും അവസാനമല്ല...ഇങ്ങനെയൊരു അസുഖം ഭാവിയില്‍ ആര്‍ക്ക് വേണമെങ്കിലും വരാം...അന്ന് തളരരുത്...ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്...

ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ…

ക്യാന്‍സര്‍ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...

പക്ഷേ എന്നെ അവളുടെ വരുതിയില്‍ അക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ട...

അതിനെ മഹാരോഗം എന്നൊന്നും വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല...

ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാന്‍ ഇതിന് നല്കുന്നുള്ളൂ...

രോഗം ആര്‍ക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു...

പക്ഷേ കാര്‍ന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീര്‍ സമ്മാനിക്കുന്നുണ്ട്...

അത് സാരമില്ല...

ഈ ചൊവ്വാഴ്ച എന്റെ കീമോ തുടങ്ങുകയാണ്...

ഒരുപാട് പേര്‍ അസുഖവിവരം അറിഞ്ഞു വിളിക്കുന്നുണ്ട്..ഓരോരുത്തരോടും പറയാന്‍ മടിച്ചാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത് 

എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രമാണ്...

ഇതിനൊന്നും എന്നെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറച്ചുതന്നെ വിശ്വസിക്കുന്നു...

എനിക്ക് പൂര്‍ണ്ണമായും ഊര്‍ജ്ജം നല്‍കുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദിയുണ്ട്...

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രം മതി എനിക്ക്...

പൂര്‍വ്വാധികം ശക്തിയോടെ തന്നെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും...

എന്നെ സ്‌നേഹിക്കുന്ന നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒരു സുരക്ഷാ വലയം എന്നില്‍ തീര്‍ക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു...

NB : ഒന്നും ഒന്നിന്റെയും അവസാനമല്ല...

ഇങ്ങനെയൊരു അസുഖം ഭാവിയില്‍ ആര്‍ക്ക് വേണമെങ്കിലും വരാം...

അന്ന് തളരരുത്...ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്...

നിങ്ങളുടെ നന്ദൂസ്...

#TAGS : Nandu Mahadeva  

advertisment

News

Super Leaderboard 970x90