ആയിരം കൊടുക്കുന്നവനും കണ്ണീരു കൊടുക്കുന്നവനും.

ആത്മീയാന്വേഷണം നടത്തുന്നവർ പൊതുവെ ആരാധനാലയങ്ങളോട് വിമുഖരാണ്. തൂണിലും തുരുമ്പിലും കാറ്റിലും പൊടിയിലും ദൈവമുളളവർക്ക് വകഭേദങ്ങളില്ലാത്തവർക്ക് എല്ലാം ദൈവമാണ്. മായയും. ശിഷ്ടം ദൈവത്തിൻറെ ആവശ്യം ആർത്തർക്കും അശരണർക്കുമാണ്. അവരൊച്ച് ജനം ദൈവത്തെ കാണാൻ പോകുന്നത്, വഴിപാടു നേരുന്നത്, ഒരു രൂപയുടെ മുതൽ ലക്ഷങ്ങളുടെ വരെ പൂജകൾ ചെയ്യുന്നത് സ്വാർത്ഥതയ്ക്കാണ്. അഭീഷ്ടസിദ്ധിമുതൽ അവിഹിതത്തിനും വശീകരണത്തിനും വരെയാണ്. ഉദ്ദിഷ്ടകാര്യങ്ങൾക്കുളള കൈക്കൂലികളും ഉപകാരസ്മരണകളും.

 ആയിരം കൊടുക്കുന്നവനും കണ്ണീരു കൊടുക്കുന്നവനും.

 ദർശനത്തിനു കാശു വേണോ വേണ്ടയോ. തർക്കം, കുതർക്കം, തർക്കത്തളള്. ശരിക്കും ചിന്തിച്ചാൽ ലളിതമാണ് കാര്യം. വിഭ്രമാത്മകമായ ഒരു കല്പനയാണ്, സൂക്ഷ്മമായ ഒരു ഗ്രാൻഡ് ഡിസൈനാണ് മതം. ആരാധനാലയങ്ങളിലെ തളള് ജീവിത നിലവാരത്തിനു ആനുപാതികമാണ്. അതിവികസിത രാജ്യങ്ങളിലു പഴയ പോലല്ല. പടച്ച തമ്പുരാനു വലിയ ഡിമാൻറില്ല. യൂറോപ്പും പടിഞ്ഞാറും ഏകദേശം മുഴുവൻ ഒന്നോ രണ്ടോ ചെറു തുരുത്തുകളൊഴിച്ച്, വിശ്വാസം ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു, വിശ്വാസികളെ ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. അവശേഷിക്കുന്ന വിശ്വാസവും ഇറക്കുമതി ചെയ്യുന്ന വിശ്വാസവും തമ്മിൽ വലിയൊരന്തരമുണ്ട്.

അവശേഷിക്കുന്ന വിശ്വാസം ശുഷ്കിച്ചത് വിദ്യാഭ്യാസവും സ്റ്റേറ്റ് സപ്പോർട്ടും കാരണമാണ്. ശാസ്ത്രം കത്തിവെക്കുന്നത് പുരാണങ്ങളിലെ വിശ്വാസങ്ങളുടെ കടയ്ക്കലാണ്. ശാസ്ത്രയുക്തിയിൽ മതത്തിലേക്ക് നോക്കിയാൽ പിന്നെ മനുഷ്യനിലവശേഷിക്കുന്നത് ദുരയും ഭയവും അനിശ്ചിതത്വവും മാത്രമാണ്. ഭയത്തെയും അനിശ്ചിതത്വത്തെയും സ്റ്റേറ്റ് സപ്പോർട്ട് ഡീലു ചെയ്യുന്നുണ്ട്. രോഗത്തിനു ചികിത്സയായും വാർദ്ധക്യത്തിൽ പെൻഷനായും. മുതലാളിത്തമരങ്ങളിൽ കൊഴിയാതിരുന്ന ഇലകൾ മതമരങ്ങളിൽ കൊഴിഞ്ഞു. ദൈവത്തിൻറെ ശിശിരം. പഴയ ആരാധനാലയങ്ങൾ വീടുകളായി. ഹോട്ടലുകളായി.

ഹേമന്തവും വസന്തവും ആഫ്രിക്കയിലും ഏഷ്യയിലുമാണ്. മതവിശ്വാസം മറ്റെല്ലാത്തിനെയും വെല്ലുന്ന കണ്ടീഷനിങ്ങ്. ചെറുപ്പത്തിൽ പിടികൂടുന്ന മതം യുക്തിയുടെ നട്ടും ബോൾട്ടുമഴിച്ച് പര്യത്തു വെക്കുന്നു. വിദ്യാഭ്യാസവും ശാസ്ത്രബോധവും തമ്മിൽ ബന്ധമേതുമില്ല. ശാസ്ത്രം പഠിച്ചു മാർക്കു വാങ്ങുന്നതിനു വേണ്ട ഒരു വിഷയം മാത്രമാവുമ്പോൾ ശാസ്ത്രബോധമസ്തമിക്കുന്നു. ശാസ്ത്രം എസ് ക്ലാസ്സും ഫോണും നെറ്റും പോലെയുളള സൌകര്യങ്ങളും ആഡംബരങ്ങളും സംഘടിപ്പിക്കാനുളള ഉപാധി മാത്രമാവുമ്പോൾ ശാസ്ത്രബോധത്തിനും ബോധ്യത്തിനും പ്രസക്തിയില്ലാതാവുന്നു. അതൊരു കുഴമറിച്ചിലാണ്.

വളരെ കൃത്യമായും കണിശമായും ശാസ്ത്രബോധമുളളവരെ പോലും ഭയവും ദുരയും അനിശ്ചിതത്വവും തകർക്കുമ്പോഴതില്ലാത്തവരെ അടിമുടിവാരുന്നു. അതാണ് വിശ്വാസം. വിധേയത്വങ്ങളുടെ പരമാധികാര ഭാവങ്ങൾ. ചിലര്ക്ക് മതം. ചിലർക്ക് പാർട്ടി. പുണ്യാളൻമാരുമതെ. ചിലർക്ക് മാർക്സ്. ചിലർക്ക് ദൈവം. ചിലർക്ക് പെണ്ണുമ്പിളള. ശാസ്ത്രബോധം അത്ഭുതകഥകളെ ഭാവനകളാക്കുന്നില്ല. പകരം ഭാവനയും യാഥാർത്ഥ്യവുമെല്ലാം കുഴമറിഞ്ഞ്. കൂടുതൽ ഭാവനകളെരിഞ്ഞ്.

വിധേയത്വത്തിൻറെ പരമാധികാര ഭാവങ്ങൾ. അവിടെയാണ് ഗ്രാൻഡ് ഡിസൈൻ. സൂക്ഷ്മതലം. പ്രീതികളും കോപങ്ങളുമായി ഇടകലർന്ന വിഭ്രമങ്ങൾ. അനിശ്ചിതത്വങ്ങളിലും ആകസ്മികതകളിലും നിരന്തരമെരിയുന്ന തീക്കുണ്ഡം. പുരോഹിതനെന്ന ഇടനിലക്കാരൻ. ദേവപ്രീതാപ്രീതികളുമായി ചുറ്റു പിണഞ്ഞ ഭയപ്പാടുകളിലെ നിത്യജീവിതം.

ആത്മീയാന്വേഷണം നടത്തുന്നവർ പൊതുവെ ആരാധനാലയങ്ങളോട് വിമുഖരാണ്. തൂണിലും തുരുമ്പിലും കാറ്റിലും പൊടിയിലും ദൈവമുളളവർക്ക് വകഭേദങ്ങളില്ലാത്തവർക്ക് എല്ലാം ദൈവമാണ്. മായയും. ശിഷ്ടം ദൈവത്തിൻറെ ആവശ്യം ആർത്തർക്കും അശരണർക്കുമാണ്. അവരൊച്ച് ജനം ദൈവത്തെ കാണാൻ പോകുന്നത്, വഴിപാടു നേരുന്നത്, ഒരു രൂപയുടെ മുതൽ ലക്ഷങ്ങളുടെ വരെ പൂജകൾ ചെയ്യുന്നത് സ്വാർത്ഥതയ്ക്കാണ്. അഭീഷ്ടസിദ്ധിമുതൽ അവിഹിതത്തിനും വശീകരണത്തിനും വരെയാണ്. ഉദ്ദിഷ്ടകാര്യങ്ങൾക്കുളള കൈക്കൂലികളും ഉപകാരസ്മരണകളും.

അത്തരം പ്രാർത്ഥനകൾക്ക് ടിക്കറ്റു വെക്കണം. ആയിരം പോര. ഓരോ മുഹൂർത്തത്തിനുമനുസരിച്ച് ലക്ഷം വരെയോ കോടി വരെയോ പ്രീമിയം ടിക്കറ്റുകൾ വേണം. വില കൂടും തോറും ഡിമാൻറ് കൂടും. അതി പ്രീമിയത്തിനതി ഡിമാൻറാണ്. ശിഷ്ടം സമത്വമാണ്. ദൈവം പുരോഹിതൻ ആചാരം സ്ഥാനം മുതൽ അസമത്വങ്ങളുടെ അധികാര ശ്രേണിയാണ് മത വിശ്വാസം. അവിടെ തുല്യതയ്ക്കു വലിയ കാര്യമില്ല. അധികാര ശ്രേണിക്കു പുറത്ത് തൂണിലും തുരുമ്പിലുമുളള ദൈവത്തിനു അസമത്വങ്ങളില്ല താനും. ആയിരം കൊടുക്കുന്നവനും കണ്ണീരു കൊടുക്കുന്നവനും ഒരേ തുല്യത. കളളല്ലാതെ നികുതി വരുമാനമില്ലാത്ത സംസ്ഥാനമാണ്. കളള് മദ്യപാനിയുടെ ആനന്ദമാണ്. മതം വിശ്വാസിയുടെ ആനന്ദവും. എല്ലാ ജാതിമതങ്ങളുടെയും ആരാധനലായങ്ങളിലേക്കുമുളള പ്രവേശന ടിക്കറ്റിനു മുന്നുറു ശതമാനം ടാക്സ് വെക്കണം. പാവങ്ങൾക്ക് സൌജന്യ ചികിത്സാ കാർഡു പോലെ പ്രാർത്ഥനാ കാർഡ് വെക്കണം. ഒറ്റയാഴ്ച കൊണ്ട് സർക്കാരു ജന്മിയാവും സംസ്ഥാനം ക്ഷേമ സംസ്ഥാനാവും. ടിക്കറ്റ് നല്ലതാണെന്നു പാരഡിയെഴുതി അടുത്ത പരസ്യവാചകത്തിൽ ഇന്നത്തെ കുറിപ്പ് മടക്കുന്നു. എല്ലാവർക്കും പ്രാർത്ഥിക്കുന്നതിന് ഓരോ കാരണങ്ങളുണ്ട്. ആയിരം കൊടുക്കുന്നവനും കണ്ണീരു കൊടുക്കുന്നവനും.

#TAGS : namath   temple  

advertisment

News

Super Leaderboard 970x90