ജക്കൂസി ഓഫ് ഡെസ്പയര്‍ - ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും

അപകടകരമായ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യമാണ് ഈ തടാകം ഇത്ര അധികം ഭീകരനാവുന്നതിന് പിന്നില്‍. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പിന്റെ സാന്നിധ്യം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റിനുമുള്ള കടലിലെ ആവാസ വ്യവസ്ഥയേക്കാള്‍ തികച്ചും വേറിട്ടതാണ് ഈ കൊലയാളി തടാകത്തിലേത്.....

ജക്കൂസി ഓഫ് ഡെസ്പയര്‍ - ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും

ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളിലാണ് നീന്തിയെത്തുന്ന ഏത് ജീവിക്കും മരണം സമ്മാനിക്കുന്ന ജിക്കൂസി ഓഫ് ഡെസ്‌പെയര്‍ എന്ന തടാകം സ്ഥിതി ചെയ്യുന്നത്. ആഴക്കടലിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളിലൊന്ന് എന്നാണ് ആ തടാകത്തിനെ ഗവേഷകർ വിശേഷിപ്പിച്ചത്. ഗൾഫ് ഓഫ് മെക്സിക്കോയുടെ ആഴങ്ങളിലാണ് ‘ജക്കൂസി ഓഫ് ഡിസ്പെയർ’ അഥവാ വിഷാദം നിറഞ്ഞ നീരുറവ എന്നു പേരിട്ടു വിളിക്കുന്ന ആ തടാകം. കടലിന്നടിയിൽ നൂറടി ചുറ്റളവിലാണ് ഈ ‘കൊടും ഉപ്പുതടാക’മുള്ളത്. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാൾ അ‍ഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പ്. ആഴമാകട്ടെ 12 അടിയോളം വരും.

ഭൗമോപരിതലത്തിൽ നിന്ന് 3300 അടി താഴെയാണ് ഈ തടാകം. നൂറടി ചുറ്റളവിൽ തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയാണിവിടെ. ഇതിലേക്കു ചെന്നുപെട്ടാൽ നിമിഷങ്ങൾക്കകം മനുഷ്യൻ മരിച്ചു വീഴും. ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മല്‍സ്യങ്ങളും, ഞണ്ടുകളും എന്നില്ല മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഈ തടാകത്തിനകത്ത് പ്രവേശിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരണം ഉറപ്പാണ്. അറിഞ്ഞോ അറിയാതെയോ ഇതിനുള്ളില്‍ പ്രവേശിച്ച ജീവികളുടെ മൃതദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ തടാകമാകെ.

2014 ല്‍ ഈ തടാകത്തിനുള്ളില്‍ റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ചില വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം ഗവേഷകരാണ് ഈ തടാകത്തിന്റെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചത്.

അപകടകരമായ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യമാണ് ഈ തടാകം ഇത്ര അധികം ഭീകരനാവുന്നതിന് പിന്നില്‍. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പിന്റെ സാന്നിധ്യം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റിനുമുള്ള കടലിലെ ആവാസ വ്യവസ്ഥയേക്കാള്‍ തികച്ചും വേറിട്ടതാണ് ഈ കൊലയാളി തടാകത്തിലേത്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. എന്നാലും ഈ തടാകത്തില്‍ ജീവിക്കുന്ന ചില ജീവികള്‍ ഉണ്ട്. കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ് ഇവിടെയുള്ളത്. ഉയര്‍ന്ന തോതിലുള്ള ലവണാംശത്തേക്കാള്‍ അപകടകരമാണ് ഈ സൂക്ഷ ജീവികള്‍ പുറത്ത് വിടുന്ന മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡും.

ജക്കൂസി ഓഫ് ഡെസ്പയര്‍ - ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും

ബാക്ടീരിയ, ചെറിയ വിരകൾ, കൊഞ്ച് തുടങ്ങിയവയാണ് തടാകത്തിൽ നിലനിൽക്കുന്ന ഒരേയൊരു ജീവിവർഗം. ഈ തടാകത്തെപ്പറ്റി വർഷങ്ങളായി ഗവേഷകർക്കറിയാം, ഇപ്പോൾ ഇതിനെപ്പറ്റിയുള്ള പഠനം ശക്തമാക്കാനൊരുങ്ങുകയാണെന്നു മാത്രം. അതിനും കാരണമുണ്ട്. ഇത്തരം വിഷാംശം നിറഞ്ഞ ചുറ്റുപാടിനെ ജീവികൾ എങ്ങനെ അതിജീവിക്കുന്നു എന്നാണു ഗവേഷകര്‍ക്ക് അറിയേണ്ടത്. ശാരീരികമായോ ജനിതകപരമായോ ഉള്ള എന്തു പ്രത്യേകതയാണ് ഇതിൽ ജീവികളെ സംരക്ഷിക്കുന്നതെന്നും മനസ്സിലാക്കണം.

ജക്കൂസി ഓഫ് ഡെസ്പയര്‍ - ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും

ഇതിനു വേണ്ടി തടാകത്തിലെ ഓരോ സൂക്ഷ്മജീവിയുടെയും സാംപിളുകൾ ശേഖരിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു. ലക്ഷ്യം മറ്റൊന്നുമല്ല, സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ ദുഷ്കരവും വിഷമയവുമായ ചുറ്റുപാടുകളെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സൂത്രവിദ്യ കടലിന്നടിയിലെ തടാകത്തിൽ ഒളിച്ചിരിപ്പുണ്ട്, അത് കണ്ടെത്തണം. വിഷാദം നിറഞ്ഞ നീരുറവ സന്തോഷം നിറഞ്ഞ ഒരു കണ്ടെത്തൽ വൈകാതെത്തന്നെ ശാസ്ത്രലോകത്തിനു സമ്മാനിക്കുമെന്നു കരുതാം.

advertisment

News

Related News

    Super Leaderboard 970x90