National

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

ആഴക്കടല്‍ ഡൈവിംഗില്‍ വിദഗ്ദ്ധരായ മാര്‍ക്കോസ് ടീമില്‍ മുങ്ങല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരും ഉണ്ട്.വെള്ളത്തിനടിയില്‍ കപ്പലുകളുടേയും സബ്മറൈനുകളുടേയും തകരാറുകള്‍ പരിഹരിക്കുന്നതു മുതല്‍ ശത്രു കപ്പലുകളുടെ അടിയില്‍ അതീവ രഹസ്യമായി ബോംബ് ഘടിപ്പിക്കുന്നതില്‍ വരെ വിദഗ്ദ്ധരാണ് മാര്‍ക്കോസ്.

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

തായ്ലന്‍റിലെ ഗുഹാ രക്ഷാപ്രവര്‍ത്തനം പോലെയൊരു ദുഷ്കര സാഹചര്യം ഇന്ത്യയില്‍ ഉണ്ടായാല്‍ എങ്ങനെ നേരിടും?
ഇന്ത്യയ്ക്ക് നേവി സീലുകളെ പോലെ ഒരു സംവിധാനമുണ്ടോ?

അതിനുള്ള ഉത്തരമാണ് MARCOS അഥവാ മറൈന്‍ കമാന്‍ഡോസ്. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക പ്രവർത്തന ഘടകമാണ്‌ മാർക്കോസ്.കരസേനയിലെ കരിമ്പൂച്ചകളുടെ (ബ്ലാക്ക് കാറ്റ്സ്)രീതിയിലുള്ള നാവിക കമാൻഡോസാണ്‌ ഇവർ. 1991 ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്.

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാനും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും അതിവിദഗ്ദ്ധ പരിശീലനം പൂര്‍ത്തിയാക്കുന്ന സേനാ വിഭാഗമാണ് ഇവ

ആഴക്കടല്‍ ഡൈവിംഗില്‍ വിദഗ്ദ്ധരായ മാര്‍ക്കോസ് ടീമില്‍ മുങ്ങല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരും ഉണ്ട്.വെള്ളത്തിനടിയില്‍ കപ്പലുകളുടേയും സബ്മറൈനുകളുടേയും തകരാറുകള്‍ പരിഹരിക്കുന്നതു മുതല്‍ ശത്രു കപ്പലുകളുടെ അടിയില്‍ അതീവ രഹസ്യമായി ബോംബ് ഘടിപ്പിക്കുന്നതില്‍ വരെ വിദഗ്ദ്ധരാണ് മാര്‍ക്കോസ്.

''The Few The Fearless'' എന്നതാണ് മാര്‍ക്കോസിന്‍റെ ആപ്തവാക്യം.

1987 ഫെബ്രുവരിയിലാണ് മാര്‍ക്കോസിന്‍റെ രൂപീകരണം.അമേരിക്കന്‍ നേവി സീല്‍സ്,ബ്രിട്ടീഷ് സ്പെഷല്‍ എയര്‍ സര്‍വ്വീസ് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 3 ഇന്ത്യന്‍ ഓഫീസര്‍മാരായിരുന്നു ആദ്യ ടീമിന്‍റെ തറക്കല്ല്.IMSF (Indian Marine Special Force) എന്നായിരുന്നു രൂപീകരണ സമയത്തെ പേര്. 4 വര്‍ഷത്തിന് ശേഷം 1991ല്‍ ഇത് MCF (Marine Commando Force) എന്ന പേര് സ്വീകരിച്ചു.ഇപ്പോള്‍ പേര് MARCOS എന്നും.

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

1971 ലെ ഇന്‍റോ-പാക് യുദ്ധസമയത്താണ് ഇത്തരമൊരു സേനയുടെ ആവശ്യം സൈനികവൃത്തങ്ങള്‍ ശരിക്കും മനസിലാക്കിയത്.കടല്‍ വഴി പാക്കിസ്ഥാനെ പ്രതിരോധത്തിലാഴ്ത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കഴിഞ്ഞെങ്കിലും 'എല്ലാം തികഞ്ഞ' മുങ്ങല്‍ വിദഗ്ദ്ധരുടെ അഭാവം നാവികസേനയെ തെല്ലൊന്ന് നിരാശരാക്കിയിരുന്നു.

MARCOSന് അതിരുകളില്ല.വിശാലമായ പ്രവര്‍ത്തന മേഖലയാണ് ഇവര്‍ക്ക്.പ്രധാനമായും കടലും,വെള്ളത്തിനടിയിലെ ദൗത്യങ്ങള്‍ക്കുമാണ് പരിശീലനമെങ്കിലും കര-നാവിക-വായു വിഭാഗത്തില്‍ പെട്ട ഏതൊരു സാഹചര്യത്തേയും സ്ഥലത്തേയും നേരിടുവാനുള്ള പരിശീലനം ഇവര്‍ക്ക് ലഭിക്കുന്നു.

ശത്രുക്കപ്പലുകള്‍,നേവല്‍ ബേസുകള്‍,മറ്റ് തന്ത്രപ്രധാന സംവിധാനങ്ങള്‍,സ്ഥലങ്ങള്‍ ഇവിടങ്ങളില്‍ രഹസ്യ ആക്രമണങ്ങള്‍ നടത്തുക,പാരമ്പര്യേതര രീതികളിലുള്ള ആക്രമണങ്ങള്‍,സൈനിക ഓപ്പറേഷനുകള്‍ക്കാവശ്യമായ നിരീക്ഷണങ്ങള്‍,പരിശീലനങ്ങള്‍,രഹസ്യ ഡൈവിംഗ് ഓപ്പറേഷനുകള്‍,ബന്ദികളെ രക്ഷപ്പെടുത്തല്‍ ദൗത്യങ്ങള്‍,അടിയന്തര ഘട്ടങ്ങളിലെ ര്ഷാപ്രവര്‍ത്തനങ്ങള്‍,ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍,കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്യുക,രാജ്യാതിര്‍ത്തി കടന്നുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഇവയെല്ലാമാണ് MARCOSന്‍റെ പ്രധാന ചുമതലകള്‍.

ആസ്ഥാന താവളം- INS അഭിമന്യു

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

മറ്റേത് സ്പെഷല്‍ ഫോഴ്സിനേയും പോലെ അതികഠിനമായ പരിശീലനമാണ് MARCOSന്‍റെ വിജയമന്ത്രം.നാവികസേനയിലെ ഏത് വിഭാഗത്തില്‍ പെടുന്നവര്‍ക്കും MARCOSല്‍ ചേരുവാനായി അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകരുടെ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായാണ് നടക്കുക.ആദ്യഘട്ടം 3 ദിവസം നീണ്ടീ നില്‍ക്കുന്ന ശാരീരിക മാനസികാരോഗ്യ പരിശോധനകളും പരീക്ഷകളുമാണ്.അപേക്ഷകരില്‍ ഏകദേശം 50% മുതല്‍ 80% വരെ പേര്‍ ഈ ഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെടും.

''Hell's week'' എന്ന അടുത്ത ഘട്ടത്തില്‍ ഉറക്കം പോലുമില്ലാത്ത ദിവസം 20 മണിക്കൂര്‍ വരെ നീളുന്ന അതിതീവ്രമായ ശാരീരിക പരിശീലനഘട്ടം കൂടി പിന്നിട്ടാലാണ് യത്ഥാര്‍ത്ഥ പരിശീലനം ആരംഭിക്കുക.

രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെ രാജത്തിന്‍റെ പല ഭാഗങ്ങളായി,വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളിലായി നീളുന്ന പരിശീലന കാലയളവിന്‍റെ പല ഘട്ടങ്ങളിലായി പലരും ഒഴിവാക്കപ്പെടും.100% കാര്യക്ഷമതയും ശാരീരിക ക്ഷമതയും ഉറപ്പാക്കിയ കമാന്‍റോകള്‍ മാത്രമാകും അവസാന ഉത്പന്നം.

ആദ്യ രണ്ടു മാസങ്ങള്‍ ഒരു കമാന്‍റോ ജീവിതത്തിനായി മാനസിക പരുവപ്പെടുത്തലുകളുടെ ഘട്ടമാണ്.ഒപ്പം ശാരീരിക പരിശീലനങ്ങളും ഉണ്ടാകും.

20km ഓട്ടത്തോടെയാകും കേഡറ്റുകളുടെ ഒരു ദിവസം ആരംഭിക്കുക. 9 മാസം നീണ്ടു നില്‍ക്കുന്ന അടുത്ത ഘട്ടത്തില്‍ പലതരത്തിലുള്ള നൂതന ആയുധങ്ങളിലുള്ള പരിശീലനവും യുദ്ധതന്ത്രങ്ങളും ശത്രുരഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പരിശീലനങ്ങളുമാണ്.ഡൈവിംഗ് പരിശീലനവും ഈ സമയത്ത് ആരംഭിക്കും.

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

നടന്നും ഇരുന്നും കിടന്നും ഓടിയുമുള്ള വെടിയുതിര്‍ക്കല്‍ പരിശീലനങ്ങള്‍,കണ്ണാടിയിലെ പ്രതിബിംബം നോക്കി 0.27 സെക്കന്‍റ് റിയാക്ഷന്‍ ടൈമില്‍ പിന്നിലുള്ള ലക്ഷ്യങ്ങളില്‍ വെടിയുതിര്‍ക്കല്‍,ആഴങ്ങളിലെ ഡൈവിംഗ് ദൗത്യങ്ങള്‍,കടല്‍ കൂടാതെ വനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമുള്ള യുദ്ധ പരിശീലനങ്ങള്‍,സ്കൈ ഡൈവിംഗ്,25 കിലോയോളം ഭാരം വഹിച്ച് ആകാശത്തു നിന്നും പാരച്യൂട്ട് ധരിച്ചും അല്ലാതെയും കടലിലേക്കുള്ള ചാട്ടങ്ങള്‍,ബന്ദി മോചന പരിശീലനങ്ങള്‍,നദികള്‍,ചതുപ്പു നിലങ്ങള്‍,ദുര്‍ഗ്ഗമമായ ഗുഹകള്‍ ഇവിടെങ്ങളിലെ സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ പരിശീലനങ്ങള്‍,അരപ്പൊക്കത്തിലുള്ള ചെളിയിലൂടെ 25 കിലോയോളം വരുന്ന കോംപിക്റ്റ് ഗിയറുകള്‍ ധരിച്ചു കൊണ്ട് കിലോമീറ്ററുകളോളമുള്ള നടത്തം,സ്ഫോടക വസ്തുക്കളുടെ കൈകാര്യം,25 മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിനരികെ ഒപ്പമുള്ള കേഡറ്റുകളില്‍ ഒരാള്‍ നില്‍ക്കുമ്പോള്‍ തന്നെ വെടിയുതിര്‍ത്ത് കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിക്കല്‍ ഇങ്ങനെ ശാരീരിക മാനസിക ക്ഷമതയുടേയും കൃത്യതയുടേയും ബുദ്ധിയുടേയും ആഴവും പരപ്പും അളക്കുന്ന തീവ്ര പരിശീലനങ്ങളാണ് ശേഷമുള്ള കാലങ്ങളില്‍.

പരിശീലന കാലയളവ് കഴിയുന്നതോട് കരയിലോ കടലിലോ വായുവിലോ ഉള്ള ഏതൊരു ശത്രുവിനേയും പ്രതിരോധിക്കാനും ഏത് തരം ആയുധങ്ങള്‍ ഉപയോഗിച്ചും അവയെ നശിപ്പിക്കാനുമുള്ള ശേഷി മാര്‍ക്കോസ് കമാന്‍റോകള്‍ കൈവരിക്കും.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു All in One army ആണ് MARCOS.മാതൃഘടകം നേവി ആയതിനാല്‍ പേര് മറൈന്‍ കമാന്‍റോസ് എന്ന പേര് നിലനിര്‍ത്തുന്നു.

വെള്ളത്തിനടിയിലെ ദുഷ്കരമായ സാഹചര്യങ്ങളെ നേരിടുവാൻ ഇന്ത്യൻ നാവിക സേനയുടെ ''മറൈന്‍ കമാന്‍ഡോസ്''

പ്രധാന മിഷനുകള്‍/ഓപ്പറേഷനുകള്‍
------------------------------------------------------------

വളരെയധികം രഹസ്യാത്മകത കാത്തു സൂക്ഷിക്കുന്ന MARCOSന്‍റെ പുറം ലോകം അറിഞ്ഞിട്ടുള്ള ഏതാനും ചില ദൗത്യങ്ങള്‍ ഒപ്പം നല്‍കിയിട്ടുള്ള ലിങ്കുകളില്‍ വായിക്കാവുന്നതാണ്.

കാശ്മീര്‍ അടക്കമുള്ള പ്രശ്നബാധിത പ്രദേശങ്ങളില്‍ MARCOS സേവനമനുഷ്ഠിക്കുന്നു.തികച്ചും രഹസ്യാത്മകമായ MARCOS ദൗത്യങ്ങളുടെ വിവരങ്ങളോ MARCOS കമാന്‍റോകള്‍ അവരുടെ യത്ഥാര്‍ത്ഥ വ്യക്തിത്വമോ പുറത്തറിയിക്കാറില്ല.

ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദം ഉള്ള ഏക സേനാ ഘടകമാണ്‌ ഇത്. അതിനാൽ മാർക്കോസിന്‌ താടിക്കാരുടെ സൈന്യം (Bearded Army, 'ദാഡീവാലാ ഫൗജി') എന്നും പേരുണ്ട്.

ഉരുക്കുമുഷ്ടികളും തളരാത്ത പോരാട്ടവീര്യവുമായി അവര്‍ സദാ ജാഗരൂഗരാണ്.സ്വയം രാകിയും മിനുക്കിയുമൊരുക്കിയ മനസും ശരീരവുമായി.

advertisment

News

Super Leaderboard 970x90