Kerala

ജലസുരക്ഷാ ബോധം

കുട്ടികളെ എഴുതാനും വായിക്കാനും ഒക്കെ പഠിപ്പിക്കുന്നതുപോലെ ഉള്ള ഒരു അടിസ്ഥാനമായ പരിശീലനം ആയിരിക്കണം നീന്തലും. ഓരോ വെള്ളത്തിലും സുരക്ഷക്കുള്ള എന്തെങ്കിലും ഉപായങ്ങൾ വേണം. പക്ഷെ ഇതിലൊക്കെ അപ്പുറം കുട്ടികൾക്കും മുതിർന്നവർക്കും ജലസുരക്ഷാബോധം ആണ് വേണ്ടത്.

ജലസുരക്ഷാ ബോധം

 ആയിരത്തിൽ അധികം ആളുകൾ ആണ് ഓരോ വർഷവും കേരളത്തിൽ മുങ്ങി മരിക്കുന്നത്. അതിലേറെ കുട്ടികൾ ആണ്. അവധികാലത്താണ് ഇതിൽ ഏറെ സംഭവിക്കുന്നത്. കുട്ടികൾ പരിചയമില്ലാത്ത ഇടങ്ങളിൽ വേണ്ടത്ര മേൽനോട്ടം ഇല്ലാതെ വെള്ളത്തിൽ ഇറങ്ങുന്നു, അപകടം പറ്റുന്നു. അപകടം സംഭവിച്ചാൽ പിന്നെ രക്ഷപെടുത്താൻ മിനുട്ടുകളേ ഉളൂ.

ഇക്കാര്യങ്ങൾ ഒക്കെ ഇന്നലെ കോഴിക്കോടും ചർച്ചയായിരുന്നു. ഏതാണ്ട് അതേ സമയത്തായിരിക്കണം മലപ്പുറം ജില്ലയിൽ അവധിക്കാലത്ത് വിരുന്നു വന്ന കുട്ടികൾ വള്ളം മുങ്ങി മരിച്ചത്. ആ കുടുംബങ്ങൾക്ക് പിന്നെ ഒരു അവധിക്കാലം ഉണ്ടാകുമോ ?

കുട്ടികളെ എഴുതാനും വായിക്കാനും ഒക്കെ പഠിപ്പിക്കുന്നതുപോലെ ഉള്ള ഒരു അടിസ്ഥാനമായ പരിശീലനം ആയിരിക്കണം നീന്തലും. ഓരോ വെള്ളത്തിലും സുരക്ഷക്കുള്ള എന്തെങ്കിലും ഉപായങ്ങൾ വേണം. പക്ഷെ ഇതിലൊക്കെ അപ്പുറം കുട്ടികൾക്കും മുതിർന്നവർക്കും ജലസുരക്ഷാബോധം ആണ് വേണ്ടത്.

ഓരോ മധ്യവേനൽ അവധിക്കാലത്തിന്‌ മുൻപും ജലസുരക്ഷയുടെ പാഠങ്ങൾ കുട്ടികൾക്കായി ഞാൻ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ ഈ സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടില്ല എന്നാണ് ഓരോ മരണവും കാണിക്കുന്നത്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ അല്പം കൂടി താല്പര്യം എടുക്കണം.

മരിച്ചവർക്ക് ആദരാജ്ഞലികൾ. മറ്റുകുട്ടികൾ സുരക്ഷിതരായിരിക്കൂ

Credit - Muralee Thummarukudy

advertisment

News

Super Leaderboard 970x90