Kerala

കേരളത്തിലെ സ്ത്രീകൾ എല്ലായിടത്തും ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായി മാറുന്നു... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിലെ സ്ത്രീകൾ തൊഴിലിടങ്ങളിൽ മാത്രമല്ല ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പൊതുഗതാഗതം മുതൽ പൊതു സ്ഥലങ്ങളിൽ വരെ, ആരാധനാലയങ്ങൾ മുതൽ ആതുരാലങ്ങൾ വരെ, പോലീസ് സ്റ്റേഷൻ മുതൽ സിനിമാതീയേറ്ററിൽ വരെ, എന്തിന് വിദ്യാലയങ്ങൾ മുതൽ വീടിനകത്തുവരെ സ്ത്രീകളോടും കുട്ടികളോടും ലൈംഗികമായ കടന്നു കയറ്റം ഉണ്ടാകുന്നുണ്ട്.

കേരളത്തിലെ സ്ത്രീകൾ എല്ലായിടത്തും ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായി മാറുന്നു... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായി ലോകവ്യാപകമായി #metoo പ്രസ്ഥാനം വളരുകയാണല്ലോ. സിനിമാനടന്മാർ മുതൽ പ്രധാനമന്ത്രിമാർ വരെ ഉള്ളവരെ സ്ത്രീകൾ തുറന്നു കാട്ടുന്നു. പലരും അറസ്റ്റിലാകുന്നു, ഏറെപ്പേർ മാപ്പു പറയുന്നു, എല്ലാവരും മുഖം മറക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നു.

കേരളത്തിലെ സ്ത്രീകൾ തൊഴിലിടങ്ങളിൽ മാത്രമല്ല ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പൊതുഗതാഗതം മുതൽ പൊതു സ്ഥലങ്ങളിൽ വരെ, ആരാധനാലയങ്ങൾ മുതൽ ആതുരാലങ്ങൾ വരെ, പോലീസ് സ്റ്റേഷൻ മുതൽ സിനിമാതീയേറ്ററിൽ വരെ, എന്തിന് വിദ്യാലയങ്ങൾ മുതൽ വീടിനകത്തുവരെ സ്ത്രീകളോടും കുട്ടികളോടും ലൈംഗികമായ കടന്നു കയറ്റം ഉണ്ടാകുന്നുണ്ട്.

എന്നാലും കുട്ടികൾ മുതൽ കന്യാസ്ത്രീ വരെ, സിനിമാ താരങ്ങൾ മുതൽ സീരിയൽ അഭിനേതാക്കൾ വരെ ലൈംഗികചൂഷണങ്ങളെ പറ്റി പരാതി പറഞ്ഞിട്ടും കേരള സമൂഹം, സ്ത്രീകൾ ഉൾപ്പടെ, അതേറ്റെടുത്തിട്ടില്ല. ഏതെങ്കിലും തരത്തിൽ അനാവശ്യമായ സ്പര്ശനങ്ങൾക്കോ കമന്റുകൾക്കോ ഓൺലൈൻ ഹരാസ്സ്മെന്റുകൾക്കോ വിധേയമാകാത്ത പത്തുവയസ്സെങ്കിലും ആയ ഒരു പെണ്കുട്ടിയെങ്കിലും കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല, എന്നാലും ഒരു വര്ഷം പത്തു കേസ് പോലും കോടതിയിൽ എത്തുന്നില്ല. പറ്റുമ്പോൾ എല്ലാം വാർത്തകൾ മുക്കാനും, പറ്റാതിരിക്കുമ്പോൾ കേസും അറസ്റ്റും ഒക്കെ ഒഴിവാക്കാനും ആണ് എല്ലാവരും ശ്രമിക്കുന്നത്.

പക്ഷെ നമ്മുടെ സമയവും വരും, നമ്മുടെ സ്ത്രീകളും സത്യം പറയാൻ ധൈര്യപ്പെടും. അന്ന് സമൂഹത്തിന്റെ മുഖംമൂടി കീറും. കൂടുതൽ തുല്യതയുള്ള, സംസ്കാരമുള്ള ഒരു സമൂഹം ഉണ്ടാകും.

advertisment

News

Super Leaderboard 970x90