"സെൽഫി ഒരു മനോരോഗം" എന്നാണ് മനശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം....അവർക്ക് പരിചയമില്ലാത്ത ഒരു ട്രെൻഡ് ലോകത്തുണ്ടാകുമ്പോൾ അതിനെ പിടിച്ചു "രോഗം" ആക്കുന്നതിൽ അതിശയം ഒന്നുമില്ല...മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

"സെൽഫി ഒരു മനോരോഗം" ആണെന്ന് എവിടുത്തെ എങ്കിലും മനശ്ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട് എന്ന ലിങ്കും ആയി വരുന്നത് കണ്ടിട്ടുണ്ട്. അവരോട് ഒരു കാര്യം പറയട്ടെ, ഈ കണക്കും രസതന്ത്രവും ഒക്കെ പോലെ ഉള്ള ഒരു ശാസ്ത്രമല്ല മനശ്ശാസ്ത്രം. സ്വവർഗ്ഗ ലൈംഗികത ഒക്കെ മനോരോഗമാണെന്ന് ഏറെക്കാലം പ്രഖ്യാപിച്ചവരുടെ സംഘം ആണ്. സ്വവർഗ്ഗ ലൈംഗികത ചികിൽസിച്ചു മാറ്റാൻ ശ്രമിക്കുന്ന "ശാസ്ത്രജ്ഞന്മാർ" ഒക്കെ ഇപ്പോഴും ലോകത്തുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് പരിചയമില്ലാത്ത ഒരു ട്രെൻഡ് ലോകത്തുണ്ടാകുമ്പോൾ അതിനെ പിടിച്ചു "രോഗം" ആക്കുന്നതിൽ അതിശയം ഒന്നുമില്ല.

"സെൽഫി ഒരു മനോരോഗം" എന്നാണ് മനശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം....അവർക്ക് പരിചയമില്ലാത്ത ഒരു ട്രെൻഡ് ലോകത്തുണ്ടാകുമ്പോൾ അതിനെ പിടിച്ചു "രോഗം" ആക്കുന്നതിൽ അതിശയം ഒന്നുമില്ല...മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരാൾ...

ഇന്ന് ലോക സെൽഫി ദിനം ആണെന്ന് ഫേസ്ബുക്ക് ഓർമ്മിപ്പിച്ചു. പുതിയതായ ദിനം ആയിരിക്കണം, സന്തോഷം.

സെൽഫിയുടെ കാര്യത്തിൽ എനിക്ക് പ്രത്യേക താല്പര്യം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കാരണം ലളിതമാണ്, എനിക്ക് ഏറ്റവും പരിചയമുള്ള, എൻ്റെ സുഖ ദുഖങ്ങളിൽ പങ്കാളിയായ ഒരാളുടെ ചിത്രമാണത്. ഞാൻ എന്തൊക്കെ ചെയ്യണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ അതിനെല്ലാം കൂട്ടുനിന്നിട്ടുള്ള ആളാണ്, ഞാൻ ജീവിതത്തിൽ നേടിയതെല്ലാം അയാളുടെ സഹായത്തോടെ ആണ്. എല്ലാ ദിവസവും അയാളെ കണ്ണാടിയിൽ കാണുമ്പോൾ എനിക്ക് സന്തോഷവും അഭിമാനവും ആണ്. അതുകൊണ്ട് തന്നെ അയാളുടെ പടം ഇടക്കിടക്ക് എടുക്കാനും പറ്റുമ്പോൾ ഒക്കെ പോസ്റ്റാനും എനിക്ക് സന്തോഷമേ ഉള്ളൂ.

ആരാണയാൾ ?

ഞാനാണയാൾ ?

"സെൽഫി ഒരു മനോരോഗം" എന്നാണ് മനശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം....അവർക്ക് പരിചയമില്ലാത്ത ഒരു ട്രെൻഡ് ലോകത്തുണ്ടാകുമ്പോൾ അതിനെ പിടിച്ചു "രോഗം" ആക്കുന്നതിൽ അതിശയം ഒന്നുമില്ല...മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ബുദ്ധിജീവികൾക്കൊക്കെ ഈ സെൽഫിയോട് പുച്ഛമാണ്. കുഴപ്പമില്ല, ആ ഫീലിംഗ് മ്യൂച്ചൽ ആണ്, ബുദ്ധിജീവികളോട് എനിക്കും പുച്ഛമാണ്. തീർന്നില്ലേ കാര്യം.

കുറച്ചുനാളായി ഞാൻ സെൽഫി ഒക്കെ പോസ്റ്റുമ്പോൾ അത്ര ബുദ്ധിയില്ലാത്ത ചിലർ "സെൽഫി ഒരു മനോരോഗം" ആണെന്ന് എവിടുത്തെ എങ്കിലും മനശ്ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട് എന്ന ലിങ്കും ആയി വരുന്നത് കണ്ടിട്ടുണ്ട്. അവരോട് ഒരു കാര്യം പറയട്ടെ, ഈ കണക്കും രസതന്ത്രവും ഒക്കെ പോലെ ഉള്ള ഒരു ശാസ്ത്രമല്ല മനശ്ശാസ്ത്രം. സ്വവർഗ്ഗ ലൈംഗികത ഒക്കെ മനോരോഗമാണെന്ന് ഏറെക്കാലം പ്രഖ്യാപിച്ചവരുടെ സംഘം ആണ്. സ്വവർഗ്ഗ ലൈംഗികത ചികിൽസിച്ചു മാറ്റാൻ ശ്രമിക്കുന്ന "ശാസ്ത്രജ്ഞന്മാർ" ഒക്കെ ഇപ്പോഴും ലോകത്തുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് പരിചയമില്ലാത്ത ഒരു ട്രെൻഡ് ലോകത്തുണ്ടാകുമ്പോൾ അതിനെ പിടിച്ചു "രോഗം" ആക്കുന്നതിൽ അതിശയം ഒന്നുമില്ല. കുറെ നാൾ കഴിയുമ്പോൾ അവരുടെ അസുഖം ഒക്കെ മാറിക്കോളും. പക്ഷെ ചൊറിയാൻ വരുന്നവരുടെ അസുഖം അന്നും മാറില്ല, കാരണം അസൂയയും കഷണ്ടിയും പോലെ ചൊറിച്ചിലും ചികിത്സയില്ലാത്ത രോഗമാണ്. അതുകൊണ്ടാണ് എല്ലാവർക്കും ചൊറി വരുന്ന കാലത്ത് ലോകസമാധാനം ഉണ്ടാകുമെന്ന് മുഹമ്മദ് ബഷീർ പറഞ്ഞത്..

ഇന്നത്തെ സെൽഫി ചേർക്കുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ സെൽഫി ഇടാൻ മറക്കേണ്ട....

advertisment

News

Super Leaderboard 970x90