National

കേരളത്തിലെ ക്ഷേത്രങ്ങളിൽ മിഡിൽ മാനായി പൂജാരി....വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളിൽ ഇതുപോലെ ഒരു മിഡിൽ മാൻ ഇല്ല.....മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിലെ ക്ഷേത്രങ്ങൾ പോലെയല്ല വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ. കേരളത്തിൽ ചുറ്റമ്പലം കഴിഞ്ഞു ശ്രീകോവിൽ എത്തിയാലും ദൈവത്തിനും ഭക്തനും ഇടക്ക് ഒരു പൂജാരി ഉണ്ട്. പക്ഷെ പല വടക്കേ ഇന്ത്യൻ ക്ഷേത്രത്തിലും ഇതുപോലെ ഒരു മിഡിൽ മാൻ ഇല്ല. നമുക്കെ നേരിട്ട് തന്നെ പ്രതിഷ്ഠയുടെ അടുത്ത് പോകാം പൂവിട്ടു തൊഴുവുകയോ പാലുകൊണ്ട് അഭിഷേകം കഴിക്കുകയോ ഒക്കെ ചെയ്യാം.

കേരളത്തിലെ ക്ഷേത്രങ്ങളിൽ മിഡിൽ മാനായി പൂജാരി....വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളിൽ ഇതുപോലെ ഒരു മിഡിൽ മാൻ ഇല്ല.....മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കാൺപൂരിൽ പഠിക്കാൻ ചെന്ന കാലത്ത് ഒരിക്കൽ അവിടുത്തെ ഹനുമാൻ ക്ഷേത്രത്തിൽ പോയി. ഇന്നത്തെ പോലെ അന്നും വിശ്വാസം ഒന്നുമില്ല, ദൈവ വിശ്വാസിയായ ഗൈഡിനെ മണിയടിക്കാൻ പോയതാണെന്നാണ് ഓർമ്മ.

പക്ഷെ ശരിക്കും ഓർത്തിരിക്കുന്നത് വേറൊന്നാണ്. കേരളത്തിലെ ക്ഷേത്രങ്ങൾ പോലെയല്ല വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ. കേരളത്തിൽ ചുറ്റമ്പലം കഴിഞ്ഞു ശ്രീകോവിൽ എത്തിയാലും ദൈവത്തിനും ഭക്തനും ഇടക്ക് ഒരു പൂജാരി ഉണ്ട്. പക്ഷെ പല വടക്കേ ഇന്ത്യൻ ക്ഷേത്രത്തിലും ഇതുപോലെ ഒരു മിഡിൽ മാൻ ഇല്ല. നമുക്കെ നേരിട്ട് തന്നെ പ്രതിഷ്ഠയുടെ അടുത്ത് പോകാം പൂവിട്ടു തൊഴുവുകയോ പാലുകൊണ്ട് അഭിഷേകം കഴിക്കുകയോ ഒക്കെ ചെയ്യാം.

പങ്കിയിലെ ഹനുമാൻ ക്ഷേത്രത്തിൽ നമുക്ക് അദ്ദേഹത്തിൻ്റെ അടുത്ത് നേരെ എത്താം, ബേസിൻ ലഡു ആണ് അദ്ദേഹത്തിൻ്റെ ഇഷ്ടപ്പെട്ട നിവേദ്യം (ഈ കണ്ണന് പാൽപായസം ആണ് ഇഷ്ടം എന്നൊക്കെ നമ്മൾ മലയാളികൾ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാണ്. മധുരയിലെയോ വൃന്ദാവനത്തിലെയോ കൃഷ്ണക്ഷേത്രത്തിൽ ഒന്നും പാൽപായസമോ കടുംപായസമോ ഒന്നുമില്ല. സത്യത്തിൽ കണ്ണൻ ഈ പായസം എന്ന വസ്തു കണ്ടിട്ട് കൂടി ഉണ്ടാവില്ല). നമ്മൾ അത് രണ്ടെണ്ണം വാങ്ങിക്കൊണ്ടു പോകുന്നു, ആഞ്ജനേയൻ അവിടെ നിൽക്കുകയാണ്, നമ്മൾ അത് വായിൽ വച്ച് കൊടുക്കുന്നു. അപ്പോൾ അതിന് മുൻപ് വച്ച ആളുടെ ലഡു താഴെ വീഴും, അവിടെ നിൽക്കുന്ന പൂജാരി അതിൽ കുറച്ചെടുത്തു നമുക്ക് പ്രസാദമായി കഴിഞ്ഞു കാര്യം.

ദൈവ വിശ്വാസി ഒന്നും അല്ലെങ്കിലും ഒരു അടുക്കും ചിട്ടയും ഇല്ലാതെ വരുന്നവർ എല്ലാം ഹനുമാന്റെ വായിൽ ലഡു വച്ച് കൊടുക്കുന്നത് എനിക്ക് അത്ര ഇഷ്ടമായില്ല. ഞാൻ അത് എൻ്റെ വടക്കേ ഇന്ത്യയിലെ സുഹൃത്തിനോട് പറഞ്ഞു. അവളുടെ മറുപടി എന്നെ അതിശയിപ്പിച്ചു.

"ഞങ്ങൾ കേരളത്തിൽ ക്ഷേത്രത്തിൽ പോകുമ്പോഴും ബുദ്ധി മുട്ട് തോന്നാറുണ്ട്. നമ്മുടെ നിവേദ്യവും ആവശ്യവും എല്ലാം ഒരു മധ്യവർത്തിയെ ഏൽപ്പിക്കുകയാണ്. ശ്രീകോവിലിനുള്ളിൽ വെളിച്ചം തന്നെ കുറവ്, തിക്കലും തിരക്കും ഉള്ള സ്ഥലത്താണെങ്കിൽ ദൈവങ്ങളെ സത്യത്തിൽ കാണുന്നു കൂടി ഇല്ല. നമ്മുടെ ആവശ്യങ്ങളും നിവേദ്യങ്ങളും ദൈവത്തിന്റെ അടുത്ത് എത്തുമെന്ന് ആർക്കറിയാം ?

കഴിഞ്ഞ ദിവസം വിദേശ ഡോക്ടർമാരെ പറ്റിയുള്ള പോസ്റ്റ് ഇട്ടപ്പോൾ വിദേശത്തു പഠിച്ച ഡോക്ടർമാരെ മോശക്കാരാക്കി പലരും എഴുതി കണ്ടു. അപ്പോൾ ഇത് ഓർത്തു പോയി. നമുക്ക് പരിചയം ഉള്ളതിനെ ശരിയും അല്ലാത്തതിനെ തെറ്റും ആയി കാണുന്നത് മനുഷ്യരുടെ ഒരു ബലഹീനതയാണ്. മതം, ജാതി, വർഗ്ഗം, വർണ്ണം, ഭാഷ, രാജ്യം, സംസ്ഥാനം, എന്നിങ്ങനെ "നമ്മൾ" അറിയുന്നതെല്ലാം "നല്ലതും", നമ്മൾ അല്ലാത്തതിലെല്ലാം മോശവും ആണെന്ന് ആളുകൾ കരുതുന്നു. അതിനെ പറ്റി സ്റ്റീരിയോടൈപ്പ്‌ ഉണ്ടാക്കുന്നു, തമാശ പറയുന്നു. ഇത് തന്നെയാണ് ഡോക്ടർമാരുടെ കാര്യവും. വിദേശങ്ങളിൽ പഠിച്ച ഡോക്ടർമാർ പൊതുവെ പറഞ്ഞാൽ ഏതെങ്കിലും തരത്തിൽ നമ്മുടെ ഡോക്ടർമാരെ അപേക്ഷിച്ച് മോശമാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല. ഇന്ത്യയിൽ ഇപ്പോൾ നില നിൽക്കുന്ന നിയമങ്ങൾ അനുസരിച്ച് അവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കടമ്പകൾ ഉള്ളത് കുട്ടികളും മാതാപിതാക്കളും അറിയണം എന്നേ ഉദ്ദേശിച്ചുള്ളൂ.

കേരളത്തിൽ ഇരുന്നു ബംഗാളിൽ നിന്നും വരുന്ന മുടി വെട്ടുകാരനേയോ ചൈനയിൽ നിന്ന് വരുന്ന ഡോക്ടറെയോ ഒക്കെ കളിയാക്കുന്നവർ ഒന്നോർത്താൽ മതി. ലോകത്ത് എവിടെയൊക്കെയോ ഇരുന്നു മലയാളി ബാർബറേയും ഡോക്ടറെയും ഒക്കെ ആരെങ്കിലും ഒക്കെ കളിയാക്കുന്നുണ്ട് (ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്). അപ്പോൾ നമ്മുടെ ഡോക്ടർമാരോ (മറ്റു തൊഴിലാളികളോ) പൊതുവിൽ മറ്റുള്ളവരിൽ നിന്നും മെച്ചം ആണെന്ന ചിന്തക്ക് നമ്മുടെ നാടിന്റെ അതിരിനപ്പുറം നിലനിൽപ്പില്ല. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലായിടത്തും ഉണ്ട്. നല്ല ഡോക്ടർമാരും നല്ലതല്ലാത്ത ഡോക്ടർമാരും ലോകത്ത് എല്ലായിടത്തും ഉണ്ട്. അത് എറണാകുളത്തെ ജനറൽ ആശുപതിയിൽ ആയാലും അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആയാലും.

advertisment

News

Related News

    Super Leaderboard 970x90