Thozhil

''കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു''.... ശരിയാണോ? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം പേരുപോലും മറുനാട്ടുകാർ ആണെന്നാണ് ചില ഊഹക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ പകുതിയിൽ അധികവും കഴിഞ്ഞ പത്തു വർഷത്തിനകം കേരളത്തിൽ എത്തിയവരും ആണ്. ലോകത്ത് അപൂർവ്വമായിട്ടാണ് ഇത്തരം മറുനാട്ടുകാരുടെ വരവ് ഉണ്ടായിട്ടുള്ളത്.

''കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു''.... ശരിയാണോ? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു ?

കേരളത്തിലെ മറുനാടൻ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു എന്നാണ് വാർത്ത. കുറച്ചു കാരണങ്ങളും പറഞ്ഞിട്ടുണ്ട്. വായിച്ചാൽ ശെരിയാണെന്നൊക്കെ തോന്നും.

മറുനാടൻ തൊഴിലാളികളുടെ കാര്യം ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ എന്നറിയാമല്ലോ. അതുകൊണ്ടു തന്നെ ഈ വാർത്ത എന്നെ അതിശയപ്പെടുത്തി. നോട്ടു നിരോധനകാലത്തും മറ്റു സാമ്പത്തിക മാന്ദ്യം കൊണ്ടും ഒക്കെ കുറച്ചു കുറവുണ്ടായിട്ടുണ്ട് എന്നത് ശരിയാണ്, എന്നാലും പത്തിലൊന്നായി കുറഞ്ഞു എന്നൊക്കെ പറഞ്ഞാൽ ?

അത് കൊണ്ടാണ് സൂക്ഷിച്ച് വായിച്ചത്. അപ്പോൾ ആണ് വാർത്തയിലെ തെറ്റ് മനസ്സിലായത്.

1. " ഏജന്റുമാർ വഴിയല്ലാതെ അസംഘടിതരായി തൊഴിൽ ചെയ്യുന്നവരുടെ കണക്ക് ലഭ്യമല്ലാത്തത് സർക്കാരിന് തലവേദനയുണ്ടാക്കുന്നു. സഘടിതരല്ലാത്തതിനാൽ ഇവർ എത്രപേരുണ്ടെന്ന എത്രപേരുണ്ടെന്ന വിവരമെടുക്കാൻ കഴിഞ്ഞിട്ടില്ല.

2. 2013-ൽ സംസ്ഥാന തൊഴിൽവകുപ്പിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നായിരുന്നു വിവരം.

രണ്ടര ലക്ഷം എന്നത് ഏജന്റുമാർ വഴി വന്ന് സഘടിത മേഖലയിൽ ജോലി ചെയ്ത് അവർ രെജിസ്റ്റർ ചെയ്ത സംഖ്യയാണ്. ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ടിന്റെ ആകട്ടെ കേരളത്തിൽ നിന്നും വിൽക്കുന്ന ട്രെയിൻ ടിക്കറ്റിനെ മറുനാടൻ തൊഴിലാളികളുടെ ഒരു പ്രോക്സി ആയി കണക്കാക്കി എടുത്ത ഗസ്റ്റിമേറ്റ് ആണ്. ആ നമ്പർ തന്നെ ശരിയാക്കണം എന്നില്ല (ഉദാഹരണത്തിന് നമ്മുടെ അയാൾ സംസ്ഥാനങ്ങളിൽ ഉള്ളവർ അധികം ട്രെയിനിനെ അല്ല ആശ്രയിക്കുന്നത്). പക്ഷെ അങ്ങനെ കിട്ടിയ മൊത്തം എണ്ണത്തെ സംഘടിത മേഖലയിലെ എണ്ണവും ആയി താരതമ്യം ചെയ്യുന്നത് ഒട്ടും ശരിയല്ല. അതുകൊണ്ടു തന്നെ ഈ വാർത്ത തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്.

''കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു''.... ശരിയാണോ? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

സത്യം എന്തെന്ന് വച്ചാൽ കേരളത്തിൽ എത്ര മറുനാടൻ തൊഴിലാളികൾ ഉണ്ടെന്ന് ആർക്കും കൃത്യമായ കണക്കില്ല. അവർക്ക് വേണ്ടിയുള്ള എല്ലാ ക്ഷേമ പ്രവർത്തനങ്ങളും പ്ലാൻ ചെയ്യുന്നതും നടപ്പിലാക്കുന്നതും "പൊട്ടക്കമ്മദി" കണക്ക് വച്ചാണ്. ഇത് മാറേണ്ടിയിരിക്കുന്നു. നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം പേരുപോലും മറുനാട്ടുകാർ ആണെന്നാണ് ചില ഊഹക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ പകുതിയിൽ അധികവും കഴിഞ്ഞ പത്തു വർഷത്തിനകം കേരളത്തിൽ എത്തിയവരും ആണ്. ലോകത്ത് അപൂർവ്വമായിട്ടാണ് ഇത്തരം മറുനാട്ടുകാരുടെ വരവ് ഉണ്ടായിട്ടുള്ളത്. ഇതിന് ദൂരവ്യാപകമായ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ അവർ എത്ര ഉണ്ടെന്നും എവിടെന്നാണെന്നും നമ്മൾ അറിഞ്ഞേ പറ്റൂ. പത്തു വർഷത്തിൽ ഒരിക്കൽ മൂന്നു കോടി നാട്ടുകാരുടെ കണക്കെടുക്കാൻ സൗകര്യം ഉള്ള നമുക്ക് അതിൻ്റെ പതിലൊന്നിൽ താഴെ ഉള്ളവരുടെ കണക്കെടുക്കുന്നത് ഒരു "പൂ പറിക്കുന്നത് പോലെ" നിസ്സാരമായ പണിയായിരിക്കണമല്ലോ. അത് ചെയ്യണം.

''കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു''.... ശരിയാണോ? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

രണ്ടാമത്തെ സത്യം എന്തെന്ന് വച്ചാൽ കേരളവും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ ഏറെ സാമ്പത്തിക അന്തരം ഉണ്ട്. അമേരിക്കയിലും ചൈനയിലും ഉള്ള സമ്പന്നമായ സംസ്ഥാനങ്ങളും സാമ്പത്തിക ശേഷി കുറഞ്ഞ സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരത്തെക്കാളും, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ സമ്പത്തുള്ളവയും കുറഞ്ഞവയും തമ്മിലുള്ള സാമ്പത്തിക അന്തരത്തെക്കാളും വലിയ അന്തരമാണ് കേരളവും സാമ്പത്തികമായി പുറകോട്ട് നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളും തമ്മിൽ ഉള്ളത്. ഇത് നിലനിൽക്കുന്നോടത്തോളം കാലം കേരളത്തിലേക്ക് മറുനാടൻ തൊഴിലാളികളുടെ ഒഴുക്ക് തുടരും. ഇവരെ എണ്ണിക്കുറക്കാനോ ഇതിനെ കണക്ക് വച്ച് പ്രതിരോധിക്കാൻ പറ്റില്ല.

advertisment

Super Leaderboard 970x90