International

തായ്‌ലാൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ അന്താരാഷ്ട്ര സംഘങ്ങൾ...

ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവൻ രക്ഷക്ക് ഉയർന്ന സാങ്കേതിക വിദ്യകൾ വേണ്ടി വരും. ദുരന്തങ്ങൾ കൈകാര്യം ചെയ്തതിൽ ഉള്ള മുൻ പരിചയം പലപ്പോഴും വലിയ മുതൽക്കൂട്ടാണ്. ഇത്തരം പരിചയവും സാങ്കേതിക വിദ്യയും എല്ലാ രാജ്യത്തും എല്ലായിപ്പോഴും ഉണ്ടാകില്ല. പക്ഷെ അതെവിടെ ഒക്കെ ഉണ്ടോ, അതെല്ലാം മനുഷ്യരാശിക്ക് മൊത്തമായി ഉപയോഗിക്കാൻ ഉളളതാണ്.

തായ്‌ലാൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ അന്താരാഷ്ട്ര സംഘങ്ങൾ...

ദുരന്ത സാഹചര്യങ്ങളിൽ ബഹുഭൂരിപക്ഷത്തേയും രക്ഷപെടുത്തുന്നത് ഐക്യ രാഷ്ട്ര സഭയോ അന്താരാഷ്ട്ര സംഘങ്ങളോ എന്തിന് അടുത്ത നഗരത്തിലെ ഫയർഫോഴ്‌സ് പോലുമോ അല്ല, സ്വന്തം കുടുംബാംഗങ്ങളും അയൽക്കാരും ഒക്കെയാണെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ടല്ലോ.

എന്നാൽ ഇതിന് ചില അപവാദങ്ങൾ ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവൻ രക്ഷക്ക് ഉയർന്ന സാങ്കേതിക വിദ്യകൾ വേണ്ടി വരും. ദുരന്തങ്ങൾ കൈകാര്യം ചെയ്തതിൽ ഉള്ള മുൻ പരിചയം പലപ്പോഴും വലിയ മുതൽക്കൂട്ടാണ്. ഇത്തരം പരിചയവും സാങ്കേതിക വിദ്യയും എല്ലാ രാജ്യത്തും എല്ലായിപ്പോഴും ഉണ്ടാകില്ല. പക്ഷെ അതെവിടെ ഒക്കെ ഉണ്ടോ, അതെല്ലാം മനുഷ്യരാശിക്ക് മൊത്തമായി ഉപയോഗിക്കാൻ ഉളളതാണ്.

തായ്‌ലാൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ അന്താരാഷ്ട്ര സംഘങ്ങൾ...

ഇതിന്റെ ഒരു ഉദാഹരണം ആണ് ഇപ്പോൾ നമ്മൾ തായ്‌ലാൻഡിൽ കണ്ടു കൊണ്ടിരിക്കുന്നത്. പന്ത്രണ്ടു കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും ഒരു ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗുഹാമുഖത്ത് വെള്ളം കയറിയതിനാൽ അവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അവർ അതിനകത്ത് ജീവനോടെ ഉണ്ടോ എന്ന് പോലും പുറത്തുള്ളവർക്ക് അറിയില്ലായിരുന്നു. പല അന്താരാഷ്ട്ര സംഘങ്ങളും സ്ഥലത്തെത്തി, അവരിൽ രണ്ടുപേർ ഗുഹാമുഖത്തു നിന്നും മൂന്നു കിലോമീറ്റര് ഉള്ളിൽ ഒരു ചെറിയ തുരുത്തിൽ വെള്ളത്തിന് മുകളിൽ സുരക്ഷിതരായിരിക്കുന്ന കുട്ടികളെ കണ്ടെത്തി. എത്ര സന്തോഷകരമായ വാർത്തയാണ്.

കുട്ടികളെ പുറത്തിറക്കാൻ ചിലപ്പോൾ മാസങ്ങൾ വേണ്ടി വരും എന്നാണ് ആദ്യത്തെ വാർത്ത പറയുന്നത്. പക്ഷെ ദുരന്ത നിവാരണ വിദഗ്ദ്ധർ ഒരുമിച്ച് പ്രവർത്തിച്ചാൽ അതിലൊക്കെ വേഗം കാര്യങ്ങൾ ശരിയാവും എന്നാണ് എൻ്റെ വിശ്വാസം.

തായ്‌ലാൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ അന്താരാഷ്ട്ര സംഘങ്ങൾ...

പല ദുരന്ത സമയത്തും അത് സ്വയം കൈകാര്യം ചെയ്യുന്നത് ഒരു പ്രസ്റ്റീജ് ആയി എടുക്കുന്നത് കണ്ടിട്ടുണ്ട്. അതൊരു നല്ല കീഴ്വഴക്കം അല്ല. ഏതൊരു ദുരന്ത സമയത്തും മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത് എന്നതാണ് പ്രധാന പാഠം. കേരളത്തിൽ ഒരു ദുരന്തം ഉണ്ടായാൽ കേന്ദ്രത്തെയോ വിദേശ സംഘങ്ങളെയോ എന്തിന് ഐക്യരാഷ്ട്ര സഭയേയോ ഒക്കെ സഹായത്തിന് വിളിക്കുന്നത് നമ്മുടെ ദൗർബല്യം അല്ല കാണിക്കുന്നത്, മറിച്ച് ദുരന്തങ്ങളെ നേരിടാൻ നമുക്ക് ഒരു സംവിധാനം ഉണ്ട് എന്നാണ്. ചില ദുരന്തങ്ങൾ നമുക്ക് തന്നെ നേരിടാം, ചിലതിന് പുറമേ നിന്നും സഹായം തേടേണ്ടി വരും. അതുപോലെ തന്നെ മറ്റുള്ളവർക്ക് നമുക്ക് സഹായം കൊടുക്കുവാനും പറ്റും. അതാണ് ശരിയായ വഴി.

കുട്ടികളെ കണ്ടെത്തിയ കൂട്ടായ ശ്രമത്തിന് അഭിനന്ദനങ്ങൾ. എത്രയും വേഗത്തിൽ ആരോഗ്യത്തോടെ അവർ പുറത്തു വരട്ടെ എന്ന് ആശംസിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90