Sports

ലോക നിലവാരമുള്ള ഒരു ഫുട്ബോൾ ടീം കേരളത്തിനു വേണ്ടേ? മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

കേരളത്തിന് ലോക നിലവാരത്തിൽ ഉള്ള ഫുട്ബാൾ ടീം ഉണ്ടാകാത്തത് ?. ഈ ലോക കപ്പിൽ കളിക്കുന്ന മുപ്പത്തി രണ്ടു ടീമിൽ മൂന്നിലൊന്നിനും കേരളത്തേക്കാൾ ജനസംഖ്യ കുറവാണ്. ഫൈനൽ ലിസ്റ്റിലുള്ള ഐസ്ലാൻഡിൽ കേരളത്തേക്കാൾ നൂറിലൊന്നു ജനങ്ങളെ ഉള്ളൂ. അവർക്കൊക്കെ എത്തിപ്പിടിക്കാൻ പറ്റുന്നത് എന്താണ് കേരളത്തിന് പറ്റാത്തത് ?

ലോക നിലവാരമുള്ള ഒരു ഫുട്ബോൾ ടീം കേരളത്തിനു വേണ്ടേ? മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ലോക കപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുകയാണല്ലോ. ക്രിക്കറ്റിന് മുൻപേ അറിഞ്ഞ കളിയാണ്, ഏറെ ഇഷ്ടപ്പെട്ടതും ആണ്. പക്ഷെ ഇപ്പോൾ സ്പോർട്സിൽ വലിയ താല്പര്യം ഇല്ല. വാതുവയ്പ്പിൽ കാലത്ത് നമ്മുടെ ക്രിക്കറ്റ് ഹീറോകൾ പലരും തട്ടിപ്പുകാരാണെന്ന് മനിസ്സിലായപ്പോൾ ക്രിക്കറ്റ് പോയി. ഫുട്ബാളിൽ ആകട്ടെ അങ്ങനെ നമുക്ക് അധികം ഹീറോകൾ ഒന്നും ഉണ്ടായതും ഇല്ല. അതുകൊണ്ട് ആ താല്പര്യം തുടർന്നതും ഇല്ല.

കാര്യം ജനസംഖ്യ എറണാകുളത്തിൻ്റെ പകുതി ഉള്ളു എങ്കിലും ലോകത്തെ നൂറ്റി എൺപത്തി മൂന്നു രാജ്യങ്ങളിലെ ആളുകൾ ജനീവയിൽ ജീവിക്കുന്നുണ്ട്. ഫുട്‌ബോൾ മത്സരം തുടങ്ങുമ്പോൾ ഇവിടെ ഫ്ലാറ്റിൽ ഓരോ രാജ്യക്കാരും അവരുടെ ടീമിന്റെ പതാക എടുത്തു ബാൽക്കണിയിൽ ഇടും. നല്ല കാലാവസ്ഥ ആണെങ്കിലും ലോക കപ്പിന്റെ സമയത്ത് ഞാൻ ബാൽക്കണിയിലേക്ക് ഇറങ്ങാറില്ല.. " നൂറ്റി ഇരുപതു കോടി ജനങ്ങൾ ഉള്ള നിങ്ങളുടെ നാട്ടിൽ നിന്നും ടീം ഒന്നുമില്ലേ" എന്ന് അയൽക്കാർ ചോദിക്കും എന്ന ചങ്കിടിപ്പാണ്. എന്തുത്തരം പറയും ?

ലോക നിലവാരമുള്ള ഒരു ഫുട്ബോൾ ടീം കേരളത്തിനു വേണ്ടേ? മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

എന്തുകൊണ്ടാണ് കേരളത്തിന് ലോക നിലവാരത്തിൽ ഉള്ള ഫുട്ബാൾ ടീം ഉണ്ടാകാത്തത് ?. ഈ ലോക കപ്പിൽ കളിക്കുന്ന മുപ്പത്തി രണ്ടു ടീമിൽ മൂന്നിലൊന്നിനും കേരളത്തേക്കാൾ ജനസംഖ്യ കുറവാണ്. ഫൈനൽ ലിസ്റ്റിലുള്ള ഐസ്ലാൻഡിൽ കേരളത്തേക്കാൾ നൂറിലൊന്നു ജനങ്ങളെ ഉള്ളൂ. അവർക്കൊക്കെ എത്തിപ്പിടിക്കാൻ പറ്റുന്നത് എന്താണ് കേരളത്തിന് പറ്റാത്തത് ? എന്തിന് ലോക കപ്പ് ഫുട്ബാൾ കളിക്കുന്ന മുപ്പത് ടീമുകളുടെ മൊത്തം ജനസംഖ്യയിൽ കൂടുതൽ ജനസംഖ്യ ഉള്ള ഇന്ത്യക്ക് പറ്റാത്തത് ?

അടുത്ത ഒരുമാസം നമ്മുടെ ഫുട്ബാൾ ആരാധകർ ഇതൊന്നും ശ്രദ്ധിക്കേണ്ട, നല്ല കളി കാണുക, ആരു ജയിക്കും എന്നൊക്കെ വാത് വക്കുക, ടീം തോല്കുമ്പോൾ തല മൊട്ടയടിക്കുകയോ തലയിൽ മുണ്ടിട്ടു നടക്കുകയോ ഒക്കെ ചെയ്യുക . പക്ഷെ അതൊക്കെ കഴിയുമ്പോൾ എന്നാണ് എങ്ങനെയാണ് കേരളത്തിന് ലോക നിലവാരമുള്ള ഒരു ടീം ഉണ്ടാക്കാൻ പറ്റുന്നതെന്ന് ചിന്തിക്കുക. എത്ര കാലമാണ് മഞ്ഞയും നീലയും ഒക്കെ ചങ്കിലും തലയിലും കയറ്റി നടക്കുന്നത് ?

അവസാനം വെള്ളയിൽ വരണ്ടേ ?

advertisment

News

Super Leaderboard 970x90