Kerala

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെ ചേർത്ത് നമുക്ക് കേരളത്തിൽ ഒരു ദുരന്ത നിവാരണ സേന നിർമ്മിക്കാം....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിന് അപമാനകരമായ സംഭവങ്ങളെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഒക്കെ വീട്ടിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെ തിരിച്ചയക്കാൻ പോകുന്നു എന്നാണല്ലോ പറഞ്ഞത്. ചുരുങ്ങിയത് ഒരു നൂറു പേരെങ്കിലും ഇങ്ങനെ തിരിച്ചു വരും എന്ന് കരുതുക. അപ്പോൾ കേരളപോലീസിലെ ഒരു നൂറു പേരെ ചേർത്ത് നമുക്ക് ഒരു സംസ്ഥാന ദുരന്ത നിവാരണ സേന രൂപീകരിക്കാമല്ലോ.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെ ചേർത്ത് നമുക്ക് കേരളത്തിൽ ഒരു ദുരന്ത നിവാരണ സേന നിർമ്മിക്കാം....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ഇന്ത്യയിലെ പാരാമിലിട്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പതിനായിരം പേരെ ദുരന്ത നിവാരണത്തിൽ പ്രത്യേകം പരിശീലനം നൽകി National Disaster Response Force എന്നൊരു വിഭാഗം ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിലെ സമീപകാലത്തെ എല്ലാ ദുരന്തങ്ങളിലും മുന്നിൽ നിന്നത് ഇവരാണ്. പ്രത്യേക പരിശീലനം കൂടാതെ വേണ്ടത്ര ആധുനിക ഉപകരണങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഒക്കെ ഉള്ള ഇവർ ഇപ്പോൾ ഒരു ലോക മാതൃകയായിട്ടാണ് അറിയപ്പെടുന്നത്. രണ്ടായിരത്തി പതിനൊന്നിലെ സുനാമിയുടെ സമയത്ത് ജപ്പാൻ പോലും ഇവരുടെ സഹായം തേടി.

തൽക്കാലം ഇവരുടെ ഒരു യൂണിറ്റ് കേരളത്തിൽ ഇല്ല. ആവശ്യം വന്നാൽ ഡൽഹിയിൽ വിളിച്ച് അനുമതി നേടി ആർക്കോണത്ത് നിന്നും എത്തിക്കണം. ഇത് പല ദുരന്തങ്ങളിലും സംഭവിക്കാറില്ല, പലപ്പോഴും ഒഴിവാക്കാവുന്ന മരണം ഇതുകൊണ്ട് സംഭവിക്കുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റ് കേരളത്തിൽ വേണം എന്നൊക്ക കുറേ നാളായി പറഞ്ഞു തുടങ്ങിയിട്ട്, പക്ഷെ തൽക്കാലം ഒന്നും നടക്കുന്ന മട്ടില്ല.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെ ചേർത്ത് നമുക്ക് കേരളത്തിൽ ഒരു ദുരന്ത നിവാരണ സേന നിർമ്മിക്കാം....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

അടുത്തയിടെ ഉണ്ടായ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിന് അപമാനകരമായ സംഭവങ്ങളെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഒക്കെ വീട്ടിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെ തിരിച്ചയക്കാൻ പോകുന്നു എന്നാണല്ലോ പറഞ്ഞത്. ചുരുങ്ങിയത് ഒരു നൂറു പേരെങ്കിലും ഇങ്ങനെ തിരിച്ചു വരും എന്ന് കരുതുക. അപ്പോൾ കേരളപോലീസിലെ ഒരു നൂറു പേരെ ചേർത്ത് നമുക്ക് ഒരു സംസ്ഥാന ദുരന്ത നിവാരണ സേന രൂപീകരിക്കാമല്ലോ. അവർക്ക് നല്ല പരിശീലനവും ആധുനിക ഉപകരണങ്ങളും വ്യക്തിസുരക്ഷാ സംവിധാനങ്ങളും ഒക്കെ കൊടുക്കണം. നിപ്പ മുതൽ ഉരുൾ പൊട്ടൽ വരെ, ടാങ്കർ അപകടം മുതൽ കെട്ടിടം പൊളിഞ്ഞുവീഴുന്നത് വരെ ഉള്ള ദുരന്തങ്ങളിൽ ഇടപെടാനും ആളുകളെ രക്ഷിക്കാനും അതുകൊണ്ട് കഴിയും. ദുരന്തം വരുമ്പോൾ വടക്കോട്ട് നോക്കി ഇരിക്കേണ്ടതും വരില്ല.

ഇങ്ങനെ ചെയ്‌താൽ രണ്ടു ഗുണം ഉണ്ട്. മോശമായ ഒരു സംഭവത്തിന് ഗുണകരമായ ഒരു ഫലം ഉണ്ടാകും. രണ്ടാമത്, ഇങ്ങനെ ഒന്നും ചെയ്തില്ലെങ്കിൽ വാർത്തയും മാധ്യമങ്ങളും ഒക്കെ ഈ വിഷയം വിടുമ്പോൾ നമ്മുടെ പാവം പോലീസുകാർ വീണ്ടും പട്ടിക്കൂട്ടിലേക്ക് പോകേണ്ടി വരും.

advertisment

News

Super Leaderboard 970x90