ദുരന്ത നിവാരണത്തിൽ ഏറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് പൊതുജനങ്ങൾക്ക് .... പ്രത്യേകിച്ചും യുവാക്കൾക്ക്....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ലോകത്ത് ഏതൊരു വൻ ദുരന്തത്തിലും എത്ര ചെറിയ സംഭവത്തിലും ആദ്യം ഇടപെടുന്നതും പരമാവധി ആളുകളെ രക്ഷിക്കുന്നതും സ്വന്തം കുടുംബാങ്ങങ്ങളോ അയൽക്കാരോ ഒക്കെയാണ്. അടുത്ത നഗരത്തിലെ ഫയര്ഫോർസോ അടുത്ത ജനീവയിൽ നിന്നും ഐക്യരാഷ്ട്രസഭയോ എത്തുന്നതിന് മുൻപ് ആയിരത്തിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പേരെയും അടുത്തുള്ളവർ രക്ഷിച്ചിരിക്കും.

ദുരന്ത നിവാരണത്തിൽ ഏറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് പൊതുജനങ്ങൾക്ക് .... പ്രത്യേകിച്ചും യുവാക്കൾക്ക്....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

ലോകത്ത് എവിടെയെങ്കിലും വൻ ദുരന്തം ഒക്കെ ഉണ്ടാകുമ്പോൾ ഐക്യരാഷ്ട്ര സഭയിൽ നിന്നുൾപ്പെടെ ലോകത്തെമ്പാടുനിന്നും വിദഗ്ദ്ധർ വിമാനത്തിൽ പറന്നെത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കണം. ഇന്ത്യയിലും ദുരന്തം ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ സേന, ആർമി, നേവി, ഫയർഫോഴ്‌സ് എന്നിങ്ങനെ പലരും വരുന്നതും കണ്ടിട്ടുണ്ടാകണം.

പക്ഷെ ഞങ്ങൾക്കെല്ലാം അറിയാവുന്ന ഒരു കാര്യം ഉണ്ട്. ലോകത്ത് ഏതൊരു വൻ ദുരന്തത്തിലും എത്ര ചെറിയ സംഭവത്തിലും ആദ്യം ഇടപെടുന്നതും പരമാവധി ആളുകളെ രക്ഷിക്കുന്നതും സ്വന്തം കുടുംബാങ്ങങ്ങളോ അയൽക്കാരോ ഒക്കെയാണ്. അടുത്ത നഗരത്തിലെ ഫയര്ഫോർസോ അടുത്ത ജനീവയിൽ നിന്നും ഐക്യരാഷ്ട്രസഭയോ എത്തുന്നതിന് മുൻപ് ആയിരത്തിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പേരെയും അടുത്തുള്ളവർ രക്ഷിച്ചിരിക്കും.

ദുരന്ത നിവാരണത്തിൽ ഏറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് പൊതുജനങ്ങൾക്ക് .... പ്രത്യേകിച്ചും യുവാക്കൾക്ക്....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം

അതുകൊണ്ടു തന്നെ ദുരന്ത നിവാരണത്തിൽ ഏറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് പൊതുജനങ്ങൾക്കാണ്, പ്രത്യേകിച്ചും യുവാക്കൾക്ക്. ചൈനയിലെ ഭൂകമ്പം ആയാലും ബാങ്കോക്കിലെ വെള്ളപ്പൊക്കം ആയാലും യാതൊരു പരിശീലനവും കൂടാതെ അവിടുത്തെ യുവാക്കൾ ആണ് രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണത്തിനും ആയി മുന്നോട്ടിറങ്ങിയത്. ലോകത്തെ പല രാജ്യങ്ങളും ഇത് മനസ്സിലാക്കി സന്നദ്ധ പ്രവർത്തനത്തിന് യുവാക്കളെ പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ നിന്നൊക്ക നമുക്ക് ഏറെ പഠിക്കാനുണ്ട്.

ഇതിനെ പറ്റി ഒക്കെ ഞാൻ ഇന്നത്തെ മാതൃഭൂമിയിൽ വിശദമായി എഴുതിയിട്ടുണ്ട്. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയും യുവജന കമ്മീഷനും കൂടി ചേർന്ന് പ്രവർത്തിച്ചാൽ കേരളത്തിലെ ഓരോ വാർഡിലും പത്തു യുവാക്കൾക്കും യുവതികൾക്കും ദുരന്ത ലഘൂകരണം മുതൽ രക്ഷാ പ്രവർത്തനം വരെ ഉള്ള കാര്യങ്ങളിൽ പരിശീലനം നൽകാം. ഇവരെ ബന്ധിപ്പിച്ച് ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കിയാൽ ശരിയായ വിവരങ്ങൾ മുകളിലേക്കും താഴേക്കും കൊടുക്കാൻ എളുപ്പമാകും. അപ്പോൾ വാട്ട്സാപ്പിൽ കൂടിയുള്ള തെറ്റായ വാർത്ത പ്രചാരണം നിലക്കും. ഇത്തരത്തിൽ രക്ഷാ പ്രവർത്തനത്തിൽ പരിശീലനം നേടി സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമാകുന്നവർക്ക് പി എസ് സി പരീക്ഷയിൽ പത്തു മാർക്ക് കൂടുതൽ കൊടുക്കും എന്ന് പറഞ്ഞാൽ നാളെ മുതൽ പരിശീലനം ലഭിക്കാൻ കുട്ടികൾ ക്യൂ നിൽക്കും.

advertisment

News

Super Leaderboard 970x90