വർഷത്തിലൊരിക്കൽ മാത്രം അരങ്ങേറുന്ന ഒരു ഫേസ്ബുക്ക് ആട്ടക്കഥയാണ് 'തുമ്മാരുവധം'

എൻ്റെ പോസ്റ്റിൽ കമന്റ്റ് ചെയ്തവർക്കും അതിനെപ്പറ്റി പോസ്റ്റ് ചെയ്തവർക്കും ലേഖനം എഴുതിയവർക്കും എല്ലാം നന്ദി. ടാഗ് ചെയാത്തതിനാൽ പലതും കണ്ടില്ലെന്ന് വരും, കുറെ പേർ അവിടെ ടാഗ് ചെയ്തും ഇൻബോക്സിൽ ലിങ്ക് തന്നും കാര്യങ്ങൾ അറിയിക്കുന്നുണ്ട്, അവർക്ക് പ്രത്യേകം നന്ദി. ഉറപ്പായിട്ടും വീക്കെൻഡ് ആകുമ്പോൾ എല്ലാം തപ്പി വായിക്കും. പോസ്റ്റ് മാത്രമല്ല, അതിലെ കമന്റുകളും പോസ്റ്റിന്റെയും കമന്റിന്റെയും ലൈക്കുകളും ഒക്കെ ഞാൻ ശ്രദ്ധിക്കും. എനിക്ക് വേണ്ടി ആളുകൾ ഇത്രയും സമയം ചിലവാക്കുമ്പോൾ അത് വായിക്കാനുള്ള സമയം എങ്കിലും ഞാനും ചിലവാക്കേണ്ടേ?

വർഷത്തിലൊരിക്കൽ മാത്രം അരങ്ങേറുന്ന ഒരു ഫേസ്ബുക്ക് ആട്ടക്കഥയാണ് 'തുമ്മാരുവധം'

ഇക്കൊല്ലം വിഷു ലണ്ടനിൽ ആയിരുന്നതിനാൽ വെടിക്കെട്ട് ഒന്നും നടത്താൻ പറ്റിയില്ല. കുഴപ്പമില്ല, രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ ഫേസ്ബുക്കിൽ പടക്കവും മത്താപ്പൂവും ഒക്കെയായി വിഷുവിന്റെ ഓർമ്മകൾ എത്തി.

വർഷത്തിലൊരിക്കൽ മാത്രം അരങ്ങേറുന്ന ഒരു ഫേസ്ബുക്ക് ആട്ടക്കഥയാണ് #തുമ്മാരുവധം, അതെനിക്കിപ്പോൾ പരിചയമായി. കഴിഞ്ഞ വർഷം ആളെക്കൂട്ടാൻ സ്വിസ് ഓഫർ നൽകി പോസ്റ്റിട്ടപ്പോൾ, അതിനും മുന്നത്തെ വർഷം കേരളത്തിലെ ആർട്ട്സ് കോളേജുകളിൽ പോകുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ എന്നിങ്ങനെ ഓരോ കാണ്ഡങ്ങൾ ഉണ്ടായിരുന്നല്ലോ. ഓരോ തവണത്തേയും ആട്ടം കഴിയുമ്പോൾ ഞാൻ എന്തെങ്കിലും ഒക്കെ പഠിക്കും, ഇത്തവണത്തെ കാര്യവും വ്യത്യസ്തമാകില്ല. തിരക്കുകാരണം മുഴുവൻ കളി റിയൽ ടൈമിൽ കാണാൻ പറ്റുന്നില്ല എന്നൊരു വിഷമമേ ഉള്ളൂ. വൈകിട്ട് ഓഫീസിൽ നിന്നും വന്ന് ഹൈലൈറ്റ്‌ കാണുകയാണ് പതിവ്.

പക്ഷെ എൻ്റെ പോസ്റ്റിൽ കമന്റ്റ് ചെയ്തവർക്കും അതിനെപ്പറ്റി പോസ്റ്റ് ചെയ്തവർക്കും ലേഖനം എഴുതിയവർക്കും എല്ലാം നന്ദി. ടാഗ് ചെയാത്തതിനാൽ പലതും കണ്ടില്ലെന്ന് വരും, കുറെ പേർ അവിടെ ടാഗ് ചെയ്തും ഇൻബോക്സിൽ ലിങ്ക് തന്നും കാര്യങ്ങൾ അറിയിക്കുന്നുണ്ട്, അവർക്ക് പ്രത്യേകം നന്ദി. ഉറപ്പായിട്ടും വീക്കെൻഡ് ആകുമ്പോൾ എല്ലാം തപ്പി വായിക്കും. പോസ്റ്റ് മാത്രമല്ല, അതിലെ കമന്റുകളും പോസ്റ്റിന്റെയും കമന്റിന്റെയും ലൈക്കുകളും ഒക്കെ ഞാൻ ശ്രദ്ധിക്കും. എനിക്ക് വേണ്ടി ആളുകൾ ഇത്രയും സമയം ചിലവാക്കുമ്പോൾ അത് വായിക്കാനുള്ള സമയം എങ്കിലും ഞാനും ചിലവാക്കേണ്ടേ? വായിക്കുക മാത്രമല്ല, അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുകയും ചെയ്യും, അതിൻറെ മാറ്റം എഴുത്തിൽ ഉണ്ടാകും.

എന്നെ ആളുകൾ ചീത്ത പറയുന്നതു കേട്ടും കളിയാക്കുന്നതു കണ്ടും വിഷമിക്കുന്നവർ ഉണ്ട്. അവരോട് പ്രത്യേക സ്നേഹമുണ്ട്. വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല. കാരണം, പൊതുരംഗത്ത് നാം എന്തെങ്കിലും പറയുമ്പോൾ അത് വായിക്കുന്നവർക്കെല്ലാം അതിനെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമുണ്ട്. ഞാൻ മുൻപ് പറഞ്ഞതു പോലെ ഫേസ്‌ബുക്കിൽ നടക്കുന്ന, നടക്കേണ്ട സംവാദങ്ങൾ ആശയങ്ങളുടെ തലം വിട്ട് വിദ്വേഷത്തിന്റെ തലത്തിലേക്ക് പോകുന്നതിൽ പൊതുവിലുള്ള സങ്കടത്തിലപ്പുറം അതിന് വിധേയനാകുന്നത് ഞാനാണല്ലോ എന്നൊരു പ്രത്യേക വിഷമമില്ല. എൻറെ ചിന്തകളെല്ലാം ശരിയാണെന്നോ, എൻറെ എഴുത്ത് വിമർശനാതീതമാണെന്നോ ഉള്ള ഒരു ചിന്തയും എനിക്കില്ല. എൻറെ എഴുത്തുകളും പ്രവർത്തികളും ഇത്ര വിസ്താരത്തിലും ആഴത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നുള്ള ബോധം പോലും ഇതുവരെ എനിക്കില്ലായിരുന്നു. നാടുമായി അധികം പ്രായോഗിക ബന്ധമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സാങ്കേതിക വിദ്യയുടെ ഗുണഫലമായി വീണ്ടും കേരളത്തിൽ ഉൾപ്പടെ ലോകത്തെമ്പാടും ഉള്ള മലയാളികളെ പരിചയപ്പെടാനും അറിവുകളും ആശയങ്ങളും പുളുവും പൊങ്ങച്ചവും ഒക്കെ പങ്കുവെക്കാനുമുള്ള എൻറെ ആൽത്തറയാണ് എൻറെ ഫേസ്ബുക്ക് പേജ് എന്ന് ഞാൻ പറഞ്ഞല്ലോ. അവിടുത്തെ പുളുവടി ഞാൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ ദൂരത്തിൽ എത്തുന്നു എന്നത് സന്തോഷജനകമാണെങ്കിലും കൂടുതൽ ഉത്തരവാദിത്തം തരുന്ന കാര്യമാണ്. ഇനി ഹാസ്യ സാഹിത്യത്തിന് അവാർഡ് കിട്ടാൻ ബുദ്ധിമുട്ടാകും എന്ന് തോന്നുന്നു.

advertisment

News

Super Leaderboard 970x90