മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തിൽ അറിയാൻ അവസരം ഇല്ലാതിരുന്ന കാലത്തും അവസരം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്....

ആന മുതൽ ആട് വരെ സസ്തനികളായ ഒരു ജീവിക്കും അവരുടെ ശരീരവലിപ്പത്തിന്റെ അനുപാതത്തിൽ നോക്കിയാൽ മനുഷ്യ സ്ത്രീകളുടെ അത്രയും വലിയ മുലകൾ ഇല്ല. കുരങ്ങുമുതൽ പട്ടി വരെ ഉള്ള ഏറെ ജീവികൾക്കാകട്ടെ അവർക്ക് കുട്ടികൾ ഉണ്ടാകുന്ന കാലത്ത് മാത്രമാണ് മുല വികസിച്ചു വരുന്നത്...

മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തിൽ അറിയാൻ അവസരം ഇല്ലാതിരുന്ന കാലത്തും അവസരം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്....

സ്ത്രീകൾക്ക് പൊതുവിടങ്ങളിൽ കൂടുതൽ സമയം ചെലവിടേണ്ടി വരുന്നതിനാൽ അവർക്ക് മുലയൂട്ടുന്നത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സ്വകാര്യതക്ക് സംവിധാനം ഉണ്ടാക്കണം എന്ന കാര്യത്തിലോ മുലയൂട്ടുന്ന അമ്മമാരേ തുറിച്ചു നോക്കുന്നതും അവരെപ്പറ്റി ജഡ്ജ്‌മെന്റ്റ് നടത്തുന്നതും തെറ്റാണെന്ന കാര്യത്തിലോ എനിക്ക് ഒരു ഒരു സംശയവും ഇപ്പോൾ ഇല്ല.അതുകൊണ്ട് അവിടെ ഒരു വിവാദം വേണ്ട.

അതേ സമയം മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തിൽ അറിയാൻ അവസരം ഇല്ലാതിരുന്ന കാലത്തും ഒക്കെ എവിടെ എങ്കിലും, ചിത്രത്തിലോ നേരിട്ടോ, മുല കാണാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ ഒക്കെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്. അതിനാൽ തെറ്റ് എൻ്റെ ഭാഗത്തും ഉണ്ട്. പക്ഷെ മുല കാണാൻ ഒളിഞ്ഞുനോക്കേണ്ടാത്ത ആവശ്യം ഇല്ലാത്ത കാലം വന്നതിനാലും ഏത് നോട്ടം ശരി ഏത് തെറ്റ് എന്ന് മനസ്സിലായതിനാലും ഇപ്പോൾ ഒളിഞ്ഞു നോട്ടം ഇല്ല.

മുലയൂട്ടലും ആയി ബന്ധമില്ലെങ്കിലും മുലനോട്ടവും ആയി ബന്ധപ്പെട്ട ഒരു സത്യം പറഞ്ഞു തരാം. എങ്ങനെയാണ് മനുഷ്യ സ്ത്രീകൾക്ക് ഇങ്ങനെ വലിയ മുലകൾ ഉണ്ടായതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?, ആന മുതൽ ആട് വരെ സസ്തനികളായ ഒരു ജീവിക്കും അവരുടെ ശരീരവലിപ്പത്തിന്റെ അനുപാതത്തിൽ നോക്കിയാൽ മനുഷ്യ സ്ത്രീകളുടെ അത്രയും വലിയ മുലകൾ ഇല്ല. കുരങ്ങുമുതൽ പട്ടി വരെ ഉള്ള ഏറെ ജീവികൾക്കാകട്ടെ അവർക്ക് കുട്ടികൾ ഉണ്ടാകുന്ന കാലത്ത് മാത്രമാണ് മുല വികസിച്ചു വരുന്നത്. മുലയൂട്ടുന്ന ആവശ്യം കഴിഞ്ഞാൽ അത് വീണ്ടും ശരീരത്തോട് ഒട്ടിച്ചേരും. അപ്പോൾ എന്തുകൊണ്ടാണ് മനുഷ്യ സ്ത്രീകളിൽ മാത്രം കുട്ടികൾ ഉണ്ടാകുന്നതിന് മുൻപും കുട്ടികൾ ഉണ്ടായതിന് ശേഷവും ശരീരത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന വലിയ മുലകൾ ഉണ്ടായത് ?

ദൈവം വലിയ മുലകളും ആയിട്ടാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവർ ഡിങ്കമതത്തിൽ പെട്ടവർ അല്ല. പരിണാമം ആണ് മുലകളെ വളർത്തിക്കൊണ്ടു വന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സംഗതി സിമ്പിൾ ആണ്. എന്തോ കാരണത്താൽ പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ നമ്മുടെ മൂത്ത കാരണവർമാർക്ക് സ്ത്രീകളുടെ മുലകളോട് ഒരു കമ്പം തോന്നി. .വലിയ മുല ഉള്ളവരെ നല്ല ചുള്ളൻമാരായ പയ്യന്മാർ നോട്ടമിട്ട് തുടങ്ങി, അവർക്ക് കൂടുതൽ നല്ല പങ്കാളികളെ കിട്ടി. ചെറിയ മുലയുള്ളവർക്ക് പങ്കാളി മാർക്കറ്റിൽ വലിയ വിലയുണ്ടായിരുന്നില്ല. ഇങ്ങനെ കൂടുതൽ കുട്ടികൾ വലിയ മുലയുള്ളവരുടേതായി, തലമുറ കഴിഞ്ഞപ്പോൾ ചെറിയ മുലയുള്ളവരുടെ കുലം കുറ്റിയറ്റു, വലിയ മുലയുള്ളവർ മുന്നേറി, അതിന്നും തുടരുന്നു.

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഈമനുഷ്യസ്ത്രീകൾക്ക് വലിയ മുലയുണ്ടായതിന്റെ ശരി ഉത്തരവാദി മുലകുടിക്കുന്ന കുഞ്ഞുങ്ങൾ അല്ല, മുല നോക്കി സ്ത്രീകളെ വിലയിരുത്തുന്ന ആണുങ്ങൾ ആണ്. അവരെ . അവരെ ഒക്കെ ഓടിച്ചു വിട്ടാൽ കുറേ തലമുറ കഴിയുമ്പോൾ നമ്മുടെ മനുഷ്യ സ്ത്രീകളുടെ മുലക്കും മറ്റു സസ്തനികളുടെ ഗതി വരും. പറഞ്ഞില്ലന്ന് വേണ്ട.

മുലകളെ പറ്റി പറയുന്നതിനാൽ ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യരുടെ മുലകൾ ലൈംഗികതയും ആയി ഏറെ ബന്ധം ഉള്ളതാണ്. ഒരു കൊമ്പനും ലൈംഗികബന്ധത്തിന് സമയത്തോ അല്ലാതെയോ പെണ്ണാനയുടെ മുലയിൽ പിടിക്കാറില്ല. മുലയിൽ പിടിക്കാൻ സൗകര്യം ഉള്ള കയ്യുകൾ ഉള്ള കുരങ്ങനോ മനുഷ്യനുമായി ഏറെ സാദൃശ്യം ഉള്ള ചിമ്പാൻസിയോ ഇക്കാര്യത്തിൽ മനുഷ്യന്റെ പോലെ ഒരു പെരുമാറ്റം കാണിക്കാറില്ല. അതേ സമയം ലോകത്തെവിടെയും കാലാകാലമായി മനുഷ്യരുടെ ലൈംഗിക ബന്ധങ്ങളിൽ ഏറെ ചേർന്ന് കിടക്കുന്ന ഒന്നാണ് മുലകൾ. അതുകൊണ്ടു തന്നെ കാലങ്ങൾ ആയി മുല ഒരു ലൈംഗികത ആസ്വദിക്കാൻ ഏറെ അവസരം ഉള്ള ഒരു അവയവം ആയും വളർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ എനിക്ക് ഒരു പരാതി ഉണ്ട് കേട്ടോ. മുലകൾ സ്ത്രീകൾക്ക് മാത്രം ഉള്ളതല്ല. മുലയൂട്ടാനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രം ഉള്ളതാണെങ്കിലും ലൈംഗികത ആസ്വദിക്കാൻ ഉള്ള കഴിവ് പുരുഷന്റെ മുലക്കും ഉണ്ട്. ജപ്പാനിൽ ഒക്കെ ഇത് അവർ ഏറെ വളർത്തിയെടുത്തിട്ടുണ്ട്. പക്ഷെ നമ്മുടെ ശരാശരി മലയാളിയുടെ ലൈംഗികതയെ പറ്റിയുള്ള അറിവിലും കഴിവിലും പുരുഷന്റെ മുലക്ക് ഒരു പങ്കുമില്ല. ഇത് മാറണം.

advertisment

News

Super Leaderboard 970x90