Kerala

കേരളത്തിന്റെ പുനഃസൃഷ്ടി എന്നൊക്ക പറഞ്ഞു നമ്മൾ സമ്മേളനങ്ങൾ നടത്തുമ്പോൾ അവിടെ ഒട്ടും സ്ത്രീ സാന്നിധ്യം ഇല്ലാത്തത് തെറ്റാണ്... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരിൽ അൻപത് ശതമാനത്തിലും അധികം സ്ത്രീകളാണ്. അപ്പോൾ ഏത് വിഷയത്തെ പറ്റിയാണ് ചർച്ച എങ്കിലും അവിടെ വിഷയത്തിൽ അറിവുള്ള ഒരു സ്ത്രീയെ കണ്ടു പിടിക്കുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. സമ്മേളനം നടത്തുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.

കേരളത്തിന്റെ പുനഃസൃഷ്ടി എന്നൊക്ക പറഞ്ഞു നമ്മൾ സമ്മേളനങ്ങൾ നടത്തുമ്പോൾ അവിടെ ഒട്ടും സ്ത്രീ സാന്നിധ്യം ഇല്ലാത്തത് തെറ്റാണ്... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിൽ എവിടെയും പ്രളയത്തെ പറ്റി, ദുരന്തത്തെ പറ്റി, പുനർ നിർമ്മാണത്തെ പറ്റി സമ്മേളനങ്ങളും ചർച്ചകളും ആണ്. ദിവസം ഒരു അഞ്ചു പേർ വച്ച് എന്നെ തന്നെ വിളിക്കുന്നുണ്ട്.

പക്ഷെ ഈ ചർച്ചകളിൽ ഒന്നും തന്നെ സദസ്സിൽ അല്ലാതെ സ്റ്റേജുകളിൽ സ്ത്രീ സാന്നിധ്യം കാണാനില്ല. ഇതിപ്പോൾ ദുരന്തകാലത്തെ മാത്രം കാര്യമല്ല. സാധാരണ സമ്മേളനങ്ങൾ നടക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല എന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ. ഇത് കാണിക്കാൻ പല നോട്ടീസുകളും ചിത്രങ്ങളും എൻ്റെ അടുത്തുണ്ട്. തൽക്കാലം ആരെയും മോശക്കാരാക്കാതിരിക്കാൻ വേണ്ടി പോസ്റ്റ് ചെയ്യുന്നില്ല എന്ന് മാത്രം.

പക്ഷെ നവകേരള നിർമ്മാണം, കേരളത്തിന്റെ പുനഃസൃഷ്ടി എന്നൊക്ക പറഞ്ഞു നമ്മൾ സമ്മേളനങ്ങൾ നടത്തുമ്പോൾ അവിടെ ഒട്ടും സ്ത്രീ സാന്നിധ്യം ഇല്ലാത്തത് തെറ്റാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തത് ആണ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരിൽ അൻപത് ശതമാനത്തിലും അധികം സ്ത്രീകളാണ്. അപ്പോൾ ഏത് വിഷയത്തെ പറ്റിയാണ് ചർച്ച എങ്കിലും അവിടെ വിഷയത്തിൽ അറിവുള്ള ഒരു സ്ത്രീയെ കണ്ടു പിടിക്കുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. സമ്മേളനം നടത്തുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.

കേരളത്തിന്റെ പുനഃസൃഷ്ടി എന്നൊക്ക പറഞ്ഞു നമ്മൾ സമ്മേളനങ്ങൾ നടത്തുമ്പോൾ അവിടെ ഒട്ടും സ്ത്രീ സാന്നിധ്യം ഇല്ലാത്തത് തെറ്റാണ്... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കഷ്ടം എന്തെന്ന് വച്ചാൽ, സ്ത്രീകൾ മുൻകൈ എടുത്തു നടത്തുന്ന സമ്മേളനങ്ങളിൽ പോലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും പുരുഷന്മാർ ആവശ്യപ്പെട്ടാലും സ്റ്റേജിലേക്ക് വരാൻ സ്ത്രീകൾ തയ്യാറല്ല. ഇതെല്ലം മാറണം. പുതിയ കേരളം നമ്മുടെ എല്ലാവരുടേയും കേരളമാണ്. ഇതിലെ ചർച്ചകളിൽ സ്ത്രീകളും മുൻ നിരയിൽ ഉണ്ടാകണം.

എന്നെ വിളിക്കുന്ന സ്റ്റേജുകളിൽ എല്ലാം സ്ത്രീകൾ ഉണ്ടാകണം എന്ന് ഞാൻ ആവശ്യപ്പെടാറുണ്ട്. പത്തിൽ ഒൻപത് സ്ഥലത്തും ഇപ്പോൾ അങ്ങനെ നടത്തി എടുക്കാറും ഉണ്ട്. സമ്മേളനങ്ങളിൽ ഒക്കെ പോകുന്ന, സംഘടിപ്പിക്കുന്ന, എൻ്റെ സുഹൃത്തുക്കൾ ഇക്കാര്യത്തിൽ അല്പം താല്പര്യം എടുക്കണം.

ഇനി സ്ത്രീകൾ സ്റ്റേജിൽ ഇല്ലാത്ത പ്രോഗ്രാം കേരളത്തിൽ കണ്ടാൽ, അത് ദുരന്തത്തെ പറ്റിയുള്ളതാണെങ്കിലും അല്ലെങ്കിലും അക്കാദമിക് ആണെങ്കിലും രാഷ്ട്രീയം ആണെങ്കിലും ഒരു ചിത്രം എടുത്ത് ഒന്ന് പോസ്റ്റ് ചെയ്യണം. എന്നെ ടാഗ് ചെയ്തോളൂ. "#ആണുങ്ങളുടെമാത്രംലോകം എന്ന് ഹാഷ് ടാഗ് ചെയ്യാം.

advertisment

News

Super Leaderboard 970x90