National

24 മണിക്കൂറില്‍ 980 വിമാനങ്ങള്‍:മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

24 മണിക്കൂര്‍ കൊണ്ട് ഒറ്റ റണ്‍വേ മാത്രമുള്ള വിമാനത്താവളത്തില്‍ 980 വിമാനങ്ങളാണ് എത്തിയത്. ജനുവരി 20 നാണ് ഈ നേട്ടം മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്. ഡിസംബര്‍ ആറിന് 974 വിമാനങ്ങള്‍ ഇറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്നത് .ഈ റെക്കോർഡാണ് മുംബൈ ഇപ്പോൾ ഭേദിച്ചിരിക്കുന്നത്....

24 മണിക്കൂറില്‍ 980 വിമാനങ്ങള്‍:മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട് എന്ന റെക്കോർഡ് തിരുത്തി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. 24 മണിക്കൂര്‍ കൊണ്ട് ഒറ്റ റണ്‍വേ മാത്രമുള്ള വിമാനത്താവളത്തില്‍ 980 വിമാനങ്ങളാണ് എത്തിയത്. ജനുവരി 20 നാണ് ഈ നേട്ടം മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്. ഡിസംബര്‍ ആറിന് 974 വിമാനങ്ങള്‍ ഇറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്നത് .ഈ റെക്കോർഡാണ് മുംബൈ ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വിമാനങ്ങളിലെത്തുന്ന രണ്ടാമത്തെ വിമാനത്താവളം ബ്രിട്ടണിലെ ഗാറ്റ്വിക് എയര്‍പോര്‍ട്ടാണ്.ബ്രിട്ടീഷ് എയര്‍പോര്‍ട്ട് കോര്‍ഡിനേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഈ വര്‍ഷമാദ്യം 870 വിമാനങ്ങള്‍ 19 മണിക്കൂര്‍ കൊണ്ട് എത്തിയിരുന്നു. ഇതും സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ടാണ്. ദിവസവും 19 മണിക്കൂര്‍ മാത്രമാണ് ഗാറ്റ്വിക് എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.എന്നാൽ മുംബൈ വിമാത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്

24 മണിക്കൂറില്‍ 980 വിമാനങ്ങള്‍:മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

ഗാറ്റ്വിക്കിലെ ഒരു  റണ്‍വേയുടെ വിമാനഗതാഗത പരിധി മണിക്കൂറില്‍ 55 ആണ്. അതായത്  മണിക്കൂറില്‍ 55 വിമാനങ്ങള്‍ പറന്നിറങ്ങുകയോ പൊങ്ങുകയോ ചെയ്യുന്നു. എന്നാൽ മുംബയില്‍ 52 എണ്ണത്തില്‍ എത്താറേയുള്ളൂ.

24 മണിക്കൂറില്‍ 980 വിമാനങ്ങള്‍:മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

 സ്ഥലപരിമിതിയിലും അടിസ്ഥാനസൌകര്യങ്ങളിലും വളരെ പിറകിലാണ് മുംബൈ വിമാനത്താവളം.  ഇവിടത്തെ ഒറ്റ റണ്‍വേയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ പെട്ടെന്ന് പറ്റില്ല. സൌകര്യങ്ങളുടെ കാര്യത്തില്‍ ഗാറ്റ്വിക്, മുംബയ് വിമാനത്താവളങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.ലണ്ടനില്‍ നാല് വിമാനത്താവളങ്ങളാണുള്ളത്.ഹീത്രു ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റെഡ്,ലുറ്റോന്‍...ഹീത്രുവില്‍ ഒരേ സമയം രണ്ട് റണ്‍വേകള്‍ പ്രവര്‍ത്തനസജ്ജമാണ്. മറ്റുള്ള വിമാനത്താവളങ്ങളില്‍ ഓരോ റണ്‍വേ വീതവുമുണ്ട്.

24 മണിക്കൂറില്‍ 980 വിമാനങ്ങള്‍:മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

മുംബെയില്‍ വലിയ റണ്‍വേയും അതിനു അനുബന്ധമായുള്ള  ചെറിയ റണ്‍വേയുമുണ്ട്. എന്നാല്‍ ഒരു സമയം ഒരെണ്ണമെ പ്രവർത്തിക്കാറുള്ളു.

#TAGS : mumbai airport  

advertisment

News

Related News

    Super Leaderboard 970x90