International

ഫുട്ബാള്‍ ഇതിഹാസം ദിയേഗോ അര്‍മാന്റോ മറദോണയുടെ ഫാന്‍സ് ചേര്‍ന്ന് അര്‍ജന്റിനയില്‍ രൂപീകരിച്ച മതം 'ഇഗ്ലേഷ്യ മറദോണിയാന'

1998 ഒക്ടോബര്‍ 30 ന് മറദോണയുടെ മുപ്പത്തെട്ടാം പിറന്നാളിന്റന്ന് റൊസാരിയോ സിറ്റിയില്‍ രൂപം കൊണ്ട മറദോണിയന്‍ ചര്‍ച്ചിനെ ഒരു സിന്‍ക്രട്ടിക് മൂവ്‌മെന്റ് ആയാണ് വിലയിരുത്താറുള്ളത്.

ഫുട്ബാള്‍ ഇതിഹാസം ദിയേഗോ അര്‍മാന്റോ മറദോണയുടെ ഫാന്‍സ് ചേര്‍ന്ന് അര്‍ജന്റിനയില്‍ രൂപീകരിച്ച മതം 'ഇഗ്ലേഷ്യ മറദോണിയാന'

ചർച് ഒഫ് മറദോണ 
________________
(ഹിപ്പിയിസം തൊട്ട് സ്പൂഫ് മതങ്ങൾ, ആധുനിക മുക്തിപ്രസ്ഥാനങ്ങൾ, സാത്താൻ പൂജ തുടങ്ങിയ സമാന്തരമതങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിലാണ്. ആ വകയിൽ ഒരു ലേഖനവും എഴുതിക്കൊണ്ടിരിക്കുന്നു.

അതിനിടെ ശ്രദ്ധയിൽ വന്ന ഒരു കൌതുകം നിങ്ങളുമായി പങ്കു വെക്കുന്നു. ചുമ്മാ ഒരു രസത്തിന്. ലോകകപ്പും ഫുട്ബാളുമൊക്കെയായുള്ള ആരവം കഴിഞ്ഞു നിൽക്കുകയാണല്ലോ ഇപ്പോൾ.)

ഫുട്ബാള്‍ ഇതിഹാസം ദിയേഗോ അര്‍മാന്റോ മറദോണയുടെ ഫാന്‍സ് ചേര്‍ന്ന് അര്‍ജന്റിനയില്‍ രൂപീകരിച്ച ഒരു മതമുണ്ട്. ഇഗ്ലേഷ്യ മറദോണിയാന (Iglesia Maradoniana/ Church of Maradona) എന്നാണ് അതിന്റെ പേര്.

1998 ഒക്ടോബര്‍ 30 ന് മറദോണയുടെ മുപ്പത്തെട്ടാം പിറന്നാളിന്റന്ന് റൊസാരിയോ സിറ്റിയില്‍ രൂപം കൊണ്ട മറദോണിയന്‍ ചര്‍ച്ചിനെ ഒരു സിന്‍ക്രട്ടിക് മൂവ്‌മെന്റ് (പലതില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനെയാണ് syncretism എന്ന് വിളിക്കുക) ആയാണ് വിലയിരുത്താറുള്ളത്.

1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറദോണ നേടിയ ഗോള്‍ പിന്നീട് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ കൈ തട്ടിയാണ് ബോള്‍ വലയില്‍ വീണത്. പിന്നീട് ഇതേക്കുറിച്ച പ്രതികരണത്തില്‍ അത് ദൈവത്തിന്റെ കൈ (hand od God) ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഒരു മതമായി മറദോണ ആരാധന വികാസം പ്രാപിച്ചതിന്റെ അടിസ്ഥാനം.

ഫുട്ബാള്‍ ഇതിഹാസം ദിയേഗോ അര്‍മാന്റോ മറദോണയുടെ ഫാന്‍സ് ചേര്‍ന്ന് അര്‍ജന്റിനയില്‍ രൂപീകരിച്ച മതം 'ഇഗ്ലേഷ്യ മറദോണിയാന'

യാഹ്‌വേ (Yahweh) എന്ന ദൈവനാമത്തിന് YHWH എന്ന ചതുരക്ഷരി നല്‍കുന്ന ഒരു സമ്പ്രദായമുണ്ട്. ഇതുപോലൊരു tetragrammaton (ചതുരക്ഷരി) ഉണ്ട് മറദോണിയന്‍ ചര്‍ച്ചിന്. Dios എന്നതാണത്. സ്പാനിഷ് ഭാഷയില്‍ ദൈവം എന്നര്‍ത്ഥമുള്ള ഈ പദം പക്ഷേ എഴുതുമ്പോള്‍ i എന്നത് 1 എന്ന അക്കത്തിന്റെ സ്വഭാവത്തിലാണ് എഴുതുക. അപ്പോള്‍ d,s എന്നിവയുടെ നടുവിലുള്ളത് മറദോണയുടെ ജഴ്‌സി നമ്പര്‍ (10) ആയിത്തീരും. ഇതിലെ d ആകട്ടെ, ദിയേഗോ എന്ന, മറദോണയുടെ ഫസ്റ്റ് നെയിമിനെയും പ്രതിനിധീകരിക്കുന്നു.

ബൈബിളിലെപ്പോലെ ഒരു ദെകലോഗ് (പത്ത് കൽപനകൾ) ഉണ്ട് ഇഗ്ലേഷ്യ മറദോണിയാന എന്ന മതത്തിന്. നീ നിന്നെക്കാളും മേലെ ഫുട്ബോളിനെ സ്നേഹിക്കണം, ദിയേഗോയോടും ഫുട്ബാളിന്റെ സൌന്ദര്യത്തോടും കലവറയില്ലാത്ത ഭ്രമം പ്രഖ്യാപിക്കണം എന്നു തുടങ്ങി സ്വന്തം മിഡിൽ നെയിം ദിയേഗോ എന്നാക്കണം എന്നും ആദ്യത്തെ കുട്ടിക്ക് ദിയേഗോ എന്ന് പേരിടണം എന്നും വരെയുള്ളതാണ് മറദോണ മതത്തിന്റെ പത്ത് കൽപനകൾ.

Our Diego എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയും പ്രത്യേക നൊവേനയും ഒക്കെയായി കൃത്യമായ ഘടന വരെയുണ്ട് ഈ മതത്തിന്.

advertisment

News

Super Leaderboard 970x90