സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? തീയേറ്ററിലെ പീഡനത്തില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍

ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്.

സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? തീയേറ്ററിലെ പീഡനത്തില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍

ചങ്ങരംകുളത്തെ സിനിമാ തിയേറ്ററിൽ വെച്ച് ബാലികയെ ക്രൂരമായി പീഢിപ്പിച്ച സംഭവം ഞെട്ടിക്കുന്നതും മലയാളികൾക്കാകെ അപമാനകരവുമാണ്. പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന ബന്ധപ്പെട്ട പോലീസുകാരും കൂട്ടുനിന്ന അമ്മയും ഒരേപോലെ കുറ്റക്കാർ തന്നെയാണ്. സംരക്ഷിക്കേണ്ടവർ തന്നെ ക്രൂരമായി ശിക്ഷിക്കുമ്പോൾ, ആ പിഞ്ചു ബാല്യം എന്താണ് ചിന്തിച്ചിട്ടുണ്ടാവുക?


നിഷ്കളങ്കമായി കളിച്ചു നടുക്കേണ്ട പ്രായത്തിൽ ഈ ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഈ ക്രൂരത ചിരിക്കുന്ന മുഖവുമായി ചെയ്ത തൃത്താല സ്വദേശിയുടെ മാനസികാവസ്ഥ മനുഷ്യന്റതല്ല ! ഈ സംഭവം നൽകുന്ന പാഠം കുട്ടികളുടെ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നിൽ ഈ കുഞ്ഞിന് നീതി നിഷേധിച്ച പോലീസുകാർക്ക് സസ്പെൻഷനല്ല, ഡിസ്മിസലും ജയിലഴികളുമാണ് നൽകേണ്ടത്. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും വേണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ എന്നെയും, പ്രതിയുടെ പേരുള്ള പട്ടാമ്പികാരനായ ഒരാളെയും ചേർത്ത് സംഘികളുടെയും മുസ്ലിം ലീഗിന്റെ ഓൺലൈൻ ചാവേറുകളും നടത്തുന്ന കുപ്രചാരങ്ങങ്ങൾ സംസ്കാരമുള്ള ജനതക്ക് ചേർന്നതല്ല. യഥാർത്ഥ പ്രതി തൃത്താല സ്വദേശിയാണെന്നും അദ്ധേഹം ഗൾഫിലെ ഒരു വ്യാപാരിയാണെന്നും തെളിയുകയും അദ്ധേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോയും ഉണ്ടായിരിക്കെ അതേ പേരിലുള്ള പട്ടാമ്പി സ്വദേശിയായ മറ്റൊരാളുടെ ഫോട്ടോ ഇരുകൂട്ടരും ചേർന്ന് പ്രചരിപ്പിക്കുന്നു. മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഈ പട്ടാമ്പി സ്വദേശിയുടെ ഫേസ് ബുക്ക് പ്രൊഫൈലോടു കൂടി പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. അദ്ധഹത്തിന്റെ പ്രൊഫൈലിൽ കവർ പേജിൽ എന്റെ ഫോട്ടോ ഉണ്ട്. ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്.

സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? തീയേറ്ററിലെ പീഡനത്തില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍

സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവർ നുണകൾ കൊണ്ട് കെട്ടിപ്പടുത്ത രാഷട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാൽ സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? പിഞ്ചു കുഞ്ഞിനെ പീഢിപ്പിച്ച പ്രതി നിങ്ങളുടെ സംഘടനയായ കെ.എം.സി.സിയുടെ മെമ്പറോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അംഗമോ ആയിക്കൊള്ളട്ടെ, അയാൾക്ക് കടുത്ത ശിക്ഷ കിട്ടണം. ഇതു പോലുള്ളവർ നാടിന് ആപത്താണെന്നും, റേപ്പ് കേസിലെ പ്രതികൾക്ക് വേണ്ടി സംഘികളെപ്പോലെ സമരം ചെയ്യാൻ കേരളത്തിലെ ലീഗ് അടക്കമുള്ള ഒരു പാർട്ടിയും നിൽക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. എന്നാൽ പ്രതിയുടെ പേര് ഉള്ള മറ്റൊരാളെ ഉപയോഗിച്ച എന്നെ ആക്രമിക്കുന്ന സൈബർ ലീഗിന്റെ "പോരാളികളെ", നിങ്ങൾക്കെന്താണ് വേണ്ടത്? തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ തീവ്രവാദിയാണെന്ന് സംഘികൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ചന്ദ്രികയിൽ മുഖപ്രസംഗം തന്നെ സംഘികൾക്കായി മാറ്റി വെച്ചു. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുഛം മാത്രം. മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ "മാന്യതയിലും", ഓൺലൈൻ സൈബർ വിംഗ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ "സംഘ്-ലീഗ്" തോമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? തീയേറ്ററിലെ പീഡനത്തില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍

ബാലികയെ പീഢിപിച്ചവൻ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. കൂട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പോലീസുകാരനും, ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാർ ഇടപെട്ടിട്ടുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

മുഹമ്മദ് മുഹസിൻ എം എൽ എ

advertisment

News

Related News

    Super Leaderboard 970x90