പാർക്കുകകളിൽ മടിയിൽ കിടക്കുന്നത് 'മറ്റേ പണി ' ആണെന്ന് പറയുന്ന ഊളകൾക്കായിരിക്കും തൊണ്ണൂറ്റി ഒൻപതു ശതമാനം 'കുടുംബത്തിൽ ' പിറന്ന 'മാതൃകാ' മലയാളിയും കൈയ്യടിക്കുക

സെക്യൂരിറ്റി ചേട്ടൻ വിസിൽ അടിച്ചു രണ്ട് വനിതാ സെക്യൂരിറ്റികളെ വരുത്തിച്ചു. അവർ സെയിം ഡയലോഗ് ആവർത്തിച്ചു. കൂടാതെ " ഭാര്യേടെ മടിയിൽ ഭർത്താവ് കിടക്കുകയാണെങ്കിലും ഞങ്ങൾ പറഞ്ഞാൽ അവർ എഴുന്നേൽക്കും പിന്നെ നിങ്ങക്കെന്താ പ്രശ്നം ?

പാർക്കുകകളിൽ മടിയിൽ കിടക്കുന്നത് 'മറ്റേ പണി ' ആണെന്ന് പറയുന്ന ഊളകൾക്കായിരിക്കും തൊണ്ണൂറ്റി ഒൻപതു ശതമാനം 'കുടുംബത്തിൽ ' പിറന്ന 'മാതൃകാ' മലയാളിയും കൈയ്യടിക്കുക

Nimmi S writes,

മോറൽ പോലീസിങ്ങിനെ ഒരു 'ധാർമ്മിക ഉത്തരവാദിത്തം' എന്ന നിലയിൽ കാണുന്ന ഒരു സമൂഹത്തിലാണ് ഞാൻ ജീവിക്കുന്നത് എന്നെനിക്ക് നന്നായിട്ടറിയാം. ആ സമൂഹത്തോട്, വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചോ, പ്രൈവസി മൗലികാവശമാണെന്നതിനെ പറ്റിയോ വാദിച്ചിട്ട് ഒരു മണ്ണാംകട്ടയും സംഭവിക്കാൻ പോകുന്നില്ലെന്നും അറിയാം.. എങ്കിലും ഇന്ന് നടന്ന സംഭവങ്ങൾ പറയാതെ വയ്യ.

ദിവസമെന്നോണം സുഭാഷ്പാർക്കിൽ പോകുന്നവരാണ് മഹാരാജാസുകാർ. ഇന്ന് Anuragന്റെ ഒപ്പം പാർക്കിൽ പോയി.അവൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നത് കൊണ്ട് അവിടെയിരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് അവനെന്റെ മടിയിൽ കിടന്നപ്പോൾ ഒരു സെക്യൂരിറ്റി വന്ന് പറഞ്ഞു, "ഇവിടെ ഇതൊന്നും പറ്റില്ല"
ഞങ്ങൾ ചോദിച്ചു "ഏതൊന്നും പറ്റില്ലാന്ന് ?? "
സെ: " ഈ മടിയിൽ കിടക്കുന്നത് ഒന്നും പറ്റില്ല.. എഴുന്നേക്ക് !"

"അതിന് നിങ്ങൾക്കെന്താ ? "

സെ: ഇവിടെ 'മടിയിൽ ' കിടക്കാൻ പാടില്ല എന്നു നിയമം ഉണ്ട്. കോർപ്പറേഷന്റെ നിയമം ആണ്.

" എങ്കിൽ ആ നിയമത്തിന്റെ രേഖകൾ കൊണ്ടുവാ "

ശേഷം സെക്യൂരിറ്റി ചേട്ടൻ വിസിൽ അടിച്ചു രണ്ട് വനിതാ സെക്യൂരിറ്റികളെ വരുത്തിച്ചു. അവർ സെയിം ഡയലോഗ് ആവർത്തിച്ചു. കൂടാതെ " ഭാര്യേടെ മടിയിൽ ഭർത്താവ് കിടക്കുകയാണെങ്കിലും ഞങ്ങൾ പറഞ്ഞാൽ അവർ എഴുന്നേൽക്കും പിന്നെ നിങ്ങക്കെന്താ പ്രശ്നം ?.
ഇവിടെ ആളുകൾ ഫാമിലി ആയിട്ട് വരുന്നതാണ്. കുട്ടികൾ വരുന്നതാണ്. അവരുടെ ഒക്കെ പരാതികൊണ്ടാണ് ഇത്തരം നിയമങ്ങൾ. "
ഞാൻ വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ അവരുടെ വിധം മാറി. ഫോൺ വിളിച്ച് സെക്യൂരിറ്റി ഹെഡ്നെ വിളിച്ചു. അയാൾ വന്ന് പറഞ്ഞ ന്യായങ്ങൾ.. "മടിയിൽ കിടക്കാൻ അനുവദിക്കില്ല. ഒരു കാരണവശാലും സമ്മതിച്ചു തരാൻ സാധിക്കില്ല. സുഭാഷ് പാർക്ക്‌ "മാതൃകാ പാർക്ക് " ആണ്. ഇത് മുകളിൽ നിന്നുള്ള ഓർഡർ ആണ്. (അതിന്റെ രേഖകൾ കാണിക്കാൻ മനസില്ല ).ആണും പെണ്ണും ഇങ്ങനെ ഒക്കെ കാണിച്ച്5 മിനിറ്റ് കഴിഞ്ഞ് ആറാംമിനിറ്റ് ആവുമ്പോൾ വിധം മാറും.പല തോന്നിയവാസങ്ങളും കാണിക്കും ".

ബഹളം കേട്ട് കുറേ പേരും കൂടി

ഒരാൾ പറഞ്ഞു 'മടിയിൽ കിടക്കുന്നത് ഇമ്മോറൽ ആണ്
വേറൊരാൾ : നിയമം ചോദിക്കാൻ നീയൊക്കെ ആരാണ്. എനിക്കുമുണ്ടൊരു കാമുകി. 'ഇതിനൊക്കെ' വേറെ സ്ഥലം നോക്കണം.

എനിക്കറിയാനുള്ളത് 'അത്തരം ഒരു നിയമം ഉണ്ടോ എന്നാണ്.മുൻപും എന്റെ സുഹൃത്തുക്കളോടും ഈ നിയമം എന്ന് പറഞ്ഞു സദാചാര പോലീസിംഗ് നടന്നിട്ടുണ്ട്. അങ്ങനെ ഒരു നിയമം അല്ലെങ്കിൽ നിർദേശം കോര്പറേഷന് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ സാധുത എന്താണ് ??
മുൻപൊരിക്കൽ മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്ന ആണിനും പെണ്ണിനും നേരെ ശിവസേനക്കാർ കൈയ്യോങ്ങിയപ്പോൾ, അതിന് വലിയ തോതിലുള്ള പിന്തുണ പിന്തിരിപ്പൻ മലയാളി സമൂഹം നൽകിയിരുന്നു. ചാനൽ ചർച്ചകളിൽ പലതിലും ' വഴി തെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിക്കൽ ' വാചാലതയും കേട്ടിരുന്നു. മടിയിൽ കിടക്കുന്നത് 'മറ്റേ പണി ' ആണെന്ന് പറയുന്ന ഇത്തരം ഊളകൾക്കായിരിക്കും തൊണ്ണൂറ്റി ഒൻപതു ശതമാനം 'കുടുംബത്തിൽ ' പിറന്ന 'മാതൃകാ' മലയാളിയും കൈയ്യടിക്കുക.

സിന്ധു മരിയ നെപ്പോളിയൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Related News

    Super Leaderboard 970x90