Money

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

ധനമന്ത്രാലയത്തിനും ബാങ്കിംഗ് സംവിധാനങ്ങള്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നു. കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇടപാടുകള്‍ ബാങ്കുകള്‍ എങ്ങിനെ അറിയാതെ പോകുകയും ആവശ്യത്തിന് പണം ലഭ്യമാക്കുവാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് അവിശ്വസനീയമാണ്.

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണോ? തീര്‍ച്ചയായും ഇത്തരമൊരു ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ധനമന്ത്രിയും, റിസര്‍വ് ബാങ്ക് ഗവര്‍ണറും ആണ്.

വിജയ് മല്ല്യയും നീരവ് മോദിയും നടുവോടിച്ച ബാങ്കുകളുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?. ഇപ്പോള്‍ ബാങ്കില്‍ നിലവിലുള്ള വലിയ ലോണുകള്‍ എല്ലാം സുരക്ഷിതമാണോ എന്ന പരിശോധന ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം നടന്നിട്ടുണ്ടോ എന്നും സുരക്ഷിതമല്ല എങ്കില്‍ അവ തിരിച്ച് പിടിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും വിശദീകരിക്കപ്പെടണം. ബാങ്കുകളില്‍ തങ്ങള്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണോ എന്ന സംശയവും ഭീതിയും ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുവാന്‍ ഇവ കാരണമായിട്ടുണ്ട്.

ഇപ്പോള്‍ രാജ്യമാകെ ദൃശ്യമാകുന്ന നോട്ട് ക്ഷാമം എന്ന പ്രതിഭാസം ഉണ്ടാകുവാനുള്ള കാരണങ്ങള്‍ താഴെ പറയുന്നതാവാം.

1. തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ല എന്ന ഭീതിയില്‍ വന്‍ തോതില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുക.

2. പിന്‍വലിക്കുന്ന പണം ചിലവഴിക്കാതെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതും വിനിയോഗം നടക്കാതെ ഡെഡ് മണി ആയി മാറുകയും ചെയ്യുക.

3. ദിവസ വിനിയോഗത്തിനുള്ള പണം ബാങ്കുകളില്‍ ഇല്ലാതിരിക്കുക.

4. പണത്തിന്റെ വിനിമയം കൃത്യമായി വിലയിരുത്താനാവാതെയും ആവശ്യത്തിന് പണം ലഭ്യമാക്കാനാവാതെയും ബാങ്കിംഗ് സംവിധാനം പരാജയപ്പെടുക.

5. വിശേഷാവസരങ്ങളിലെ പണത്തിന്റെ ആവശ്യം മുന്‍കൂട്ടി കാണുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുക.

6. വിപണിയിലെ മാന്ദ്യം ബാങ്ക് നിക്ഷേപങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുക. 7. പിന്‍വലിക്കപ്പെടുന്ന പണം നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ കള്ളപ്പണമായി മാറ്റപ്പെടുക.

8. ബാങ്കുകളുടെ സാമ്പത്തിക അടിത്തറ തകരുക.

കാരണങ്ങള്‍ ഇതില്‍ ഏതായാലും ധനമന്ത്രാലയത്തിനും ബാങ്കിംഗ് സംവിധാനങ്ങള്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നു. കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇടപാടുകള്‍ ബാങ്കുകള്‍ എങ്ങിനെ അറിയാതെ പോകുകയും ആവശ്യത്തിന് പണം ലഭ്യമാക്കുവാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് അവിശ്വസനീയമാണ്. വന്‍ തോതില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടാല്‍ അത് ബാങ്കുകള്‍ അറിയാതെ പോവുകയില്ല. ആവശ്യത്തിനുള്ള നോട്ടുകള്‍ ബാങ്കുകളുടെ കയ്യില്‍ ലഭ്യമല്ല എന്ന് വേണം അനുമാനിക്കുവാന്‍.

ജനങ്ങളെ സേവിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എങ്ങിനെ ഈ അവസ്ഥ വരുന്നു? ജനങ്ങള്‍ ആശങ്കാകുലരാണ്. ആ ആശങ്ക പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതല്ലെങ്കില്‍ ബാങ്കുകളുടെ വിശ്വാസ്യത നഷ്ട്പ്പെടുകയും കാഷ് ലെസ്സ് എക്കണോമി എന്ന ആശയം വലിയൊരു പരാജയമാകുകയും ചെയ്യും (ഇപ്പോഴുള്ള ഈ അവസ്ഥയും കാഷ് ലെസ്സ് എന്ന് തന്നെ എന്ന് ജനം പറയുന്നു).

advertisment

Related News

    Super Leaderboard 970x90