Cinema

താരാരാധനയുടെ ഹാസ്യവീഥികള്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

അന്ധമായ ആരാധനയില്‍ ആത്മം നഷ്ടപ്പെടുന്ന വിധം ജീവിക്കുമ്പോള്‍, സ്വന്തം വ്യക്തിത്വത്തെ തന്നെ പൂര്‍ണ്ണമായി പരിത്യജിക്കുമ്പോള്‍, കുടുംബത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന താളപ്പിഴകളിലാണ് സിനിമയുടെ ലോകം നിലകൊള്ളുന്നത്. ചിത്രത്തിലെ നിഷ്കളങ്കരും നന്മയുളളവരുമായ 'മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍'കാര്‍ പോലും അതു സിനിമയല്ലേ, ഇതു ജീവിതമല്ലേ എന്ന് 'തന്മാത്ര' സിനിമ കണ്ട് കുഴഞ്ഞുവീഴുന്ന നായികയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘര്‍ഷാത്മക ഘട്ടം കൂടിയാണത്.

താരാരാധനയുടെ ഹാസ്യവീഥികള്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഒരാള്‍ക്കുണ്ടാകുന്ന താരാരാധനയുടെ തീവ്രത, ആ വ്യക്തിയുടെ മാനസികാരോഗ്യത്തിന്റെ തോതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്, ഒരു മന:ശാസ്ത്ര സത്യമത്രേ. നിരവധി തലങ്ങളും സ്വഭാവങ്ങളും പ്രകാശനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. സൈക്കോളജി പഠനങ്ങളിലെ BIRG എന്ന അവസ്ഥ (Basking In Reflected Glory) സ്പോര്‍ട്സില്‍ മാത്രമല്ല, താരാരാധനയുടെ എല്ലാ മണ്ഡലങ്ങള്‍ക്കും ബാധകമാണ് ഒരര്‍ത്ഥത്തില്‍. ഒരു ടീമിലെ പന്ത്രണ്ടാമനായി സ്വയം കല്പിക്കുന്നതിലും എത്രയോ മുകളിലാണ് പലപ്പോഴും ഒരു സിനിമാ താരത്തെ തന്റെ രക്ഷകനും ആത്മമിത്രവും എല്ലാമായി കരുതുന്നതിലെ തീവ്ര മാനസികാവസ്ഥ.

താരാരാധനയുടെ ഹാസ്യവീഥികള്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ലോകത്ത്, സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം (CWS) എത്രയോ ഇഴകളുളള ഒരു പഠനശാഖയായി മാറിയിട്ടുളളത്, വിഷയത്തിന്റെ ഗൗരവം തന്നെയല്ലേ കാണിക്കുന്നത്?! മലയാള സിനിമ തികച്ചും ലളിതവും ഹാസ്യാത്മകവുമായി, താരാരാധനയുടെ -അതും ഒരു പെണ്‍കുട്ടിയുടെ-വീട്ടമ്മയുടെ വീരാരാധനയുടെ- നവീന ലോകം അവതരിപ്പിക്കുകയാണ് 'മോഹന്‍ലാല്‍' എന്ന പുതിയ സിനിമയിലൂടെ. സാജിദ് യാഹിയയുടെ ഈ രണ്ടാമാത്തെ സംവിധാന സംരംഭം തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിനും (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) എത്രയോ മുകളിലേക്കു സഞ്ചരിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിക്കുന്ന മീനുക്കുട്ടി എന്ന മീനാക്ഷിയില്‍ത്തന്നെയാണ് സിനിമ അതിന്റെ മുഴുവന്‍ ഭാരവും ഇറക്കിവെച്ചിട്ടുളളത് എന്നു പറയണം.

മോഹന്‍ലാല്‍ എന്ന മലയാള നടന്റെ ആദ്യചിത്രംമുതല്‍ (മഞ്ഞില്‍ വിരിഞ്ഞി പൂക്കള്‍-1980 ഡിസംബര്‍ 25) മീനാക്ഷി ഈ നായകനുമായി പരോക്ഷമായി ബന്ധപ്പെടുന്നത്, അത് അവള്‍ ജനിച്ച ദിവസമാണ് എന്ന കാരണം കൊണ്ടുമാത്രമാണ്. എന്നാല്‍, പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍, തികച്ചും അരക്ഷിതമായ ഒരു മാനസികാവസ്ഥയിലെത്തുന്ന മീനാക്ഷിയിലേക്ക് മോഹന്‍ലാല്‍ എന്ന നായകന്‍ പ്രവേശിക്കുന്നത്, അവള്‍ക്ക് ആറു വയസ്സു പ്രായമുളളപ്പോള്‍ 'ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രം (രഘുനാഥ് പലേരി സംവിധാനം ചെയ്ത് 1986 ഒക്ടോബറില്‍ പുറത്തിരങ്ങിയ ചിത്രം) കാണുന്നതോടെയത്രേ..! തുടര്‍ന്ന് അവസാനം ആത്മഹത്യാശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട്, ആശുപത്രി കട്ടിലില്‍, 'പുലിമുരുകന്‍' സിനിമയുടെ റിലീസ് റിപ്പോര്‍ട്ട് അന്വേഷിക്കുന്നതുവരെ പോകുന്നു ഈ താരാരധനയുടെ ഹാസ്യപഥങ്ങള്‍.

താരാരാധനയുടെ ഹാസ്യവീഥികള്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

അന്ധമായ ആരാധനയില്‍ ആത്മം നഷ്ടപ്പെടുന്ന വിധം ജീവിക്കുമ്പോള്‍, സ്വന്തം വ്യക്തിത്വത്തെ തന്നെ പൂര്‍ണ്ണമായി പരിത്യജിക്കുമ്പോള്‍, കുടുംബത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന താളപ്പിഴകളിലാണ് സിനിമയുടെ ലോകം നിലകൊള്ളുന്നത്. ചിത്രത്തിലെ നിഷ്കളങ്കരും നന്മയുളളവരുമായ 'മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍'കാര്‍ പോലും അതു സിനിമയല്ലേ, ഇതു ജീവിതമല്ലേ എന്ന് 'തന്മാത്ര' സിനിമ കണ്ട് കുഴഞ്ഞുവീഴുന്ന നായികയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘര്‍ഷാത്മക ഘട്ടം കൂടിയാണത്. സേതു എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് ഏറ്റവും സംയമനത്തോടെയും ശക്തമായും അവതരിപ്പിക്കുന്നത് സിനിമയെ കൂടുതല്‍ വിശ്വാസ്യത(convincing)യുളളതാക്കുന്നു. പ്രത്യക്ഷത്തില്‍ അതീവ ലോലമായ ഒരു പ്രമേയത്തെ, അതില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ സങ്കീര്‍ണ്ണതകളോടും അവതരിപ്പിക്കാന്‍ സംവിധായകനു കഴിയുന്നു എന്നത് ഈ ചിത്രത്തിന്റെ പ്രധാന മേന്മ തന്നെയാണ്.

താരാരാധനയുടെ ഹാസ്യവീഥികള്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ആത്മഹത്യാ ഉദ്യമവുമായി എത്തുന്ന സേതുവും സൗബിന്‍ സാഹിര്‍ അവതരിപ്പിക്കുന്ന നിഗൂഢ കഥാപാത്രവും ചേര്‍ന്ന് ഈ ചിത്രത്തിന്റെ ആഖ്യാന ഗതി നിര്‍ണ്ണയിക്കുന്നത് വ്യത്യസ്തമായ ഒരു ശ്രമമായി അനുഭവപ്പെട്ടു. കെപിഎസി ലളിത, സലിം കുമാർ, ബിജുക്കുട്ടൻ, ശ്രീജിത് രവി, അജു വർഗീസ്, കോട്ടയം നസീര്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, ഹരീഷ് കണാരന്‍, സുധീഷ് കോപ്പ തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തില്‍ നന്നായി തോന്നി. അതുപോലെ ടോണി ജോസഫ്, നിഹാല്‍ സാദിഖ് എന്നിവരുടെ സംഗീതവും പ്രാര്‍ഥനാ ഇന്ദ്രജിത്ത് ആലപിച്ച ടൈറ്റില്‍ ഗാനവും സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന മലയാള സിനിമാ നായകന്റെ പേരുതന്നെ ഈ ചിത്രത്തിന്റെ പേരായി മാറുമ്പോള്‍, അത് ഒരു 'ബ്രാന്‍ഡ് നെയിം' കൂടിയായി ചിത്രത്തെ സഹായിക്കുന്നുണ്ടാകണം. എന്നാല്‍ ചിത്രം അന്തര്‍വഹിക്കുന്ന ഹാസ്യം തന്നെയാണ്(ഇടയ്ക്കു് തിരക്കഥയിലെ ഇഴച്ചില്‍ അനുഭവപ്പെടുമ്പോഴും)ഈ മോഹന്‍ലാല്‍ ആഘോഷ ചിത്രത്തിന്റെ വിജയരഹസ്യമാകുന്നത് എന്നു സംശയ രഹിതമായി പറയാം.

advertisment

News

Super Leaderboard 970x90