National

പട്ടിണി പാവങ്ങളുടെ ചേരിക്കു നടുവിലായി മോഡിയ്ക്ക് ക്ഷേത്രം

പാഴ്ത്തുണിയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച ഒറ്റമുറിക്കൂരകള്‍ പണിത് താമസമാക്കിയ ഇവരുടെ ജീവിതത്തില്‍ രാഷ്ട്രീയവുമില്ല പാര്‍ട്ടിയും ഇല്ല

പട്ടിണി പാവങ്ങളുടെ ചേരിക്കു നടുവിലായി മോഡിയ്ക്ക് ക്ഷേത്രം

ഗുജറാത്തിലെ രാജ്കോട്ടിൽ  മോഡിക്കായി ക്ഷേത്രം പണിയാന്‍ നിലമൊരുക്കിയതിന്റെ  തൊട്ടപ്പുറമാണ്  ചേരി... പാഴ്ത്തുണിയും പ്ലാസ്റ്റിക് ഷീറ്റും  ഉപയോഗിച്ച ഒറ്റമുറിക്കൂരകള്‍ പണിത് താമസമാക്കിയ ഇവരുടെ ജീവിതത്തില്‍ രാഷ്ട്രീയവുമില്ല പാര്‍ട്ടിയും ഇല്ല. ബുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള യാത്രയില്‍ ലോകോത്തര നിലവാരമുള്ള ആറുവരി ആധുനിക പാതയിലൂടെയുള്ള യാത്ര  വികസിത ഗുജറാത്തിന്റെ അനുഭവസാക്ഷ്യമാണ്. എന്നാൽ മേല്‍പ്പാലങ്ങള്‍ക്ക് കീഴെ ഇഷ്ടികക്കളങ്ങളും തൊഴിലില്‍ ഏര്‍പ്പെട്ട കുരുന്നുകളും ചേരിജീവിതങ്ങളും കണ്ണീര്‍ക്കാഴ്ചകളാണ്.  

ക്ഷേത്രനിര്‍മിതിക്ക് നേതൃത്വം വഹിച്ചത് താനാണെന്ന് ചേരിയുടെ സമീപത്ത് മുറുക്കാന്‍കട നടത്തുന്ന ശങ്കര്‍ഭായി പറയുന്നു.ഇതിനായി പലരില്‍നിന്നായി പിരിച്ചെടുത്തത് മൂന്ന് ലക്ഷം രൂപ. ഈ പണംകൊണ്ട് ഭൂമി പൂജ നടത്തി. ഇതിന് ശേഷമാണ്ക്ഷേത്രനിര്‍മാണം നിര്‍ത്തിവച്ചത്.

അഗരിയ വിഭാഗത്തില്‍പ്പെട്ടവരാണ് പാരമ്പര്യമായി ഉപ്പുപാടങ്ങളില്‍ പണിയെടുക്കുന്നവരാണ് ഇവിടത്തുകാർ.  വളരെ ക്ലേശകരമായി പണിയെടുക്കുന്ന ഇവരുടെ ദിവസവേതനം 100 മുതല്‍ 120 രൂപ മാത്രം. പ്രദേശികവികസനം മുതല്‍ പാകിസ്താന്റെ ഇടപെടല്‍ വരെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വിഷയമാകുമ്പോഴും ഇതൊന്നുമറിയാതെ പട്ടിണിമാറ്റാനുള്ള വഴിതേടുകയാണ് ഇവര്‍.

advertisment

News

Related News

    Super Leaderboard 970x90