International

സഭയിൽ താമസിച്ച് എത്തിയതിന് ബ്രിട്ടീഷ് മന്ത്രി രാജിവച്ചു ...!

സഭയ്ക്കുള്ളിലെത്തിയ അദ്ദേഹം, താൻ മറുപടി പറയേണ്ട ചോദ്യം സഭയിൽ തന്റെ അഭാവത്തിൽ ചർച്ചചെയ്തുകഴിഞ്ഞു എന്ന് മനസ്സിലാക്കുകയും സംസാരിക്കാൻ സ്‌പീക്കറോട് സമയം ചോദിക്കുകയും ചെയ്തു. "ഇത്ര പ്രധാനപ്പെട്ട ചോദ്യം ചോദിച്ചസമയത്ത് സഭയിൽ ഇല്ലാതിരുന്നതിൽ ഞാൻ ലജ്ജിക്കുന്നു, അതിനാൽ ഞാൻ എന്റെ രാജി പ്രഖ്യാപിക്കുന്നു" സഭ ഒന്നടങ്കം 'NO' എന്ന് ആർത്തെങ്കിലും അദ്ദേഹം കൂട്ടാക്കാതെ സഭ വിട്ടുപോയി....

സഭയിൽ താമസിച്ച് എത്തിയതിന് ബ്രിട്ടീഷ് മന്ത്രി രാജിവച്ചു ...!

 'മിഖായേൽ ബേറ്റ്സ്' അതൊരൊന്നൊന്നര പേരാണ് ഇന്ന് ബ്രിട്ടനിൽ. നാഴികയ്ക്ക് നാല്പതുവട്ടം 'ധാർമികത' എന്നവാക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർ മനസ്സിൽ പലകുറി കുറിച്ചിടേണ്ട പേരാണ് ലോർഡ് മിഖായേൽ ബാരൺസ് അല്ലെങ്കിൽ മിഖായേൽ ബേറ്റ്സ് എന്ന പേര്. കഴിഞ്ഞ ബുധനാഴ്ച അഞ്ചുമിനിറ്റ് വൈകിയാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് മന്ത്രിയായ അദ്ദേഹം ബ്രിട്ടനിലെ ഉപരിസഭയായ ഹൌസ് ഓഫ് ലോർഡ്‌സിൽ എത്തിയത്.

സഭയ്ക്കുള്ളിലെത്തിയ അദ്ദേഹം, താൻ മറുപടി പറയേണ്ട ചോദ്യം സഭയിൽ തന്റെ അഭാവത്തിൽ ചർച്ചചെയ്തുകഴിഞ്ഞു എന്ന് മനസ്സിലാക്കുകയും സംസാരിക്കാൻ സ്‌പീക്കറോട് സമയം ചോദിക്കുകയും ചെയ്തു. "ഇത്ര പ്രധാനപ്പെട്ട ചോദ്യം ചോദിച്ചസമയത്ത് സഭയിൽ ഇല്ലാതിരുന്നതിൽ ഞാൻ ലജ്ജിക്കുന്നു, അതിനാൽ ഞാൻ എന്റെ രാജി പ്രഖ്യാപിക്കുന്നു" സഭ ഒന്നടങ്കം 'NO' എന്ന് ആർത്തെങ്കിലും അദ്ദേഹം കൂട്ടാക്കാതെ സഭ വിട്ടുപോയി. ചോദ്യം ഉന്നയിച്ച ബാരണസ് ലിസ്റ്റർ എംപി തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. " ഈ മന്ത്രിസഭയിൽ ആരെങ്കിലും രാജിവയ്ക്കുന്നുണ്ടെങ്കിൽ അതിൽ അവസാനം രാജിവയ്ക്കുന്ന ആളാകണം മിഖായേൽ ബേറ്റ്സ്" എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്തായാലും ചൈനസന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി തെരേസ മെയ് രാജി നിരസിച്ചിട്ടുണ്ട്...!

കൂട്ടത്തിൽ പഴയ ഒരു ചിത്രം കൂടി ഇരിക്കട്ടെ, വീടുമാറുമ്പോൾ സ്വന്തമായി സാധനങ്ങൾ എടുത്തു നീക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ...!



രാജേഷ് കൃഷ്ണ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Related News

    Super Leaderboard 970x90