Cinema

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

ബന്ധങ്ങൾ എന്നത് കാലമെത്ര കഴിഞ്ഞാലും മനുഷ്യനൊഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അതങ്ങനെ അവനെ ചുറ്റിപ്പിണഞ്ഞു കിടക്കും. തന്റെ മുൻചിത്രങ്ങളിലെന്നപോലെ ഇവിടെയും ബന്ധങ്ങളുടെ തീവ്രത തന്നെയാണ് അഞ്ജലി വരച്ചു കാട്ടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതയാണ് ഇവിടെ വിഷയം.

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

"ജീവിതത്തിൽ ഏറ്റവും ദേഷ്യം കൊണ്ടുനടക്കുന്നവരാണ് ഏറ്റവും നിസ്സഹായർ." മഞ്ചാടിക്കുരു കണ്ടതിൽ പിന്നെ അഞ്ജലി മേനോൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ സംഭാഷണം ആണ്. ഒപ്പം ജനലഴികളിലൂടെ നോക്കി നിൽക്കുന്ന മൂന്നു കൊച്ചു മുഖങ്ങളും അവരുടെ കുഞ്ഞുലോകവും..

ഉസ്താദ് ഹോട്ടലിനും ബാംഗ്ലൂർ ഡേയ്‌സിനും ശേഷമാണ് മഞ്ചാടിക്കുരു കാണുന്നത്. എങ്കിലും ഇപ്പോഴും അഞ്ജലി മേനോൻ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടം മഞ്ചാടിക്കുരുവിനോടു തന്നെയാണ്. 'കൂടെ'യിലേക്ക് വരുമ്പോൾ അതിൽനിന്നെല്ലാം മാറി സ്ത്രീ പുരുഷ വേർതിരിവുകൾക്കതീതമായി ഒരു വ്യക്തി എന്ന നിലയിൽ വളർന്നു വരുന്ന മികവുറ്റ ഒരു സംവിധായികയെ ഇവിടെ കാണാം. അതുകൊണ്ടു തന്നെ നിങ്ങൾ മറ്റൊരു ബാംഗ്ലൂർ ഡേയ്‌സോ ഉസ്താദ് ഹോട്ടലോ ഇവിടെ പ്രതീക്ഷിക്കരുത്. ആഘോഷങ്ങൾക്കപ്പുറം അനുഭവമാണ് കൂടെ!!

ബന്ധങ്ങൾ എന്നത് കാലമെത്ര കഴിഞ്ഞാലും മനുഷ്യനൊഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അതങ്ങനെ അവനെ ചുറ്റിപ്പിണഞ്ഞു കിടക്കും. തന്റെ മുൻചിത്രങ്ങളിലെന്നപോലെ ഇവിടെയും ബന്ധങ്ങളുടെ തീവ്രത തന്നെയാണ് അഞ്ജലി വരച്ചു കാട്ടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതയാണ് ഇവിടെ വിഷയം. ജോഷ്വയും ജെന്നിയും തമ്മിലുള്ള സഹോദരബന്ധം, അവരും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ബന്ധം, ജോഷ്വയും സോഫിയും തമ്മിലുള്ള ബന്ധം, സോഫിയും അവളുടെ അച്ഛനും തമ്മിലുള്ള ബന്ധം, അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം.. അങ്ങനെയങ്ങനെ നീളുന്നു ബന്ധങ്ങളുടെ കൈവഴികൾ.

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

ഒരു മരണത്തിലൂടെയാണ് കഥ തുടങ്ങുന്നത് തന്നെ. അല്ലെങ്കിലും കഴിഞ്ഞു പോയ ജീവിതത്തെ വീണ്ടും വീണ്ടും ഓർത്തെടുക്കാനുള്ള ഉപാധിയാണല്ലോ മനുഷ്യന് മരണമെന്നത്. ഇവിടെ മരണത്തെ നോക്കി തന്റെ ഇതുവരെയുള്ള ജീവിതത്തെ ഓർത്തെടുക്കുകയാണ് ജോഷ്വ. ഒരു പതിനഞ്ചു വയസ്സുകാരനിൽ തുടങ്ങുന്ന ഓർമ്മ...

കുസൃതിക്കുടുക്കയായ ജെന്നിയും അവളുടെ ജ്യേഷ്ഠനും കൂടി ഊട്ടിയിലെ മനോഹാരിതയിലൂടെ പ്രേക്ഷകനെ ഒരു യാത്ര കൊണ്ടുപോവുകയാണ്. ജെന്നിയുടെ കഥയാണിത്. എന്നാൽ ആ കഥ ജോഷ്വയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായിക ചെയ്തിരിക്കുന്നത്.

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ജെന്നി ഒരു വിങ്ങലും വേദനയുമാണ്. സ്നേഹവും കടമയും തമ്മിൽ വലിയ അന്തരമുണ്ടെന്നു ആ ഇരുപതുകാരി പഠിപ്പിക്കുന്നുണ്ട്. സൂക്ഷ്മമായ കഥാപാത്രസൃഷ്ടി സിനിമയിലുടനീളം കാണാം. പ്രേക്ഷകൻ സിനിമയിലേക്ക് കടന്നു വരണം. എന്നിട്ട് കഥാപാത്രങ്ങൾക്കൊപ്പം ചേരണം. എങ്കിൽ മാത്രമേ പ്രേക്ഷകന് സിനിമ അനുഭവവേദ്യമാകുന്നുള്ളു. അങ്ങനെ പ്രേക്ഷകനെക്കൂടി ചേർക്കുന്ന രീതിയിലാണ് ജെന്നിയുടെ ആ കൊച്ചു മുറി പോലും ഒരുക്കിയിരിക്കുന്നത്. ആ മുറിയിൽ കാണുന്ന കാഴ്ചകളിലെല്ലാം അവളുടെ സ്വപ്നങ്ങളുണ്ട്; ആഗ്രഹങ്ങളുണ്ട്. അവളുടെ അക്ഷരങ്ങളിലും ചായക്കൂട്ടുകളിലുമായി അവയൊക്കെ പടർന്നങ്ങനെ കിടക്കുകയാണ്. 'എന്തായാലും ഒരു ദിവസം ചാവും. എന്നാപ്പിന്നെ അതുവരെയ്ക്കും മര്യാദക്ക് ജീവിച്ചുകൂടെ' എന്ന് ജെന്നി പറയുന്നിടത്ത് തോറ്റു പോവുന്നത് മനുഷ്യൻ മനസ്സിൽ പേറി നടക്കുന്ന അവന്റെ വാശിയും വിദ്വേഷവും ദേഷ്യവും വെറുപ്പും അമർഷവുമൊക്കെയാണ്. പൂന്താനത്തിന്റെ വരികളിലെ തത്ത്വദർശനമാണ് ഇവിടെ ഓർമ വന്നത്:

"കൂടിയല്ലാ പിറക്കുന്ന നേരത്ത് 
കൂടിയല്ലാ മരിക്കുന്ന നേരത്ത് 
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിനു നാം വൃഥാ!"

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

പൃഥ്വിരാജ് എന്ന നടൻ തന്റെ നൂറാംചിത്രത്തിലെ കഥാപാത്രം വെറുതെയാക്കിയില്ല. പൃഥ്വി എന്ന സൂപ്പർ സ്റ്റാർ പട്ടവുമായി നിൽക്കുന്ന ഒരു സിക്സ് പായ്ക്ക് ഹീറോയെ അല്ല; പകരം കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട ഒരു അഭിനേതാവിനെയാണ് ഇവിടെ കാണാനാവുക. താരപ്പകിട്ടുപേക്ഷിച്ചു വരുന്ന പൃഥ്വിരാജ് എന്ന നടനാണ് ഇവിടെയുള്ളത്. അയാൾ ഒരു സാധാരണക്കാരനാണ്. ചെറുപ്പത്തിൽ തന്നെ ചൂഷണം ചെയ്യപ്പെട്ടവനാണ് ജോഷ്വ. ഉത്തരവാദിത്വങ്ങൾക്കു വേണ്ടി കുടുംബ ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവൻ. മാനസികമായി ഏറെ ആഴമുള്ള കഥാപാത്രമാണത്. ഒരു ഇമോഷണൽ ഡ്രാമയുടെ തലം ഇവിടെ അതിമനോഹരമായി പൃഥ്വി എന്ന നടൻ അവതരിപ്പിച്ചു ഫലിപ്പിച്ചിരിക്കുന്നു. ശാരീരികമായും മാനസികമായും അയാൾ അനുഭവിച്ച പ്രയാസങ്ങൾ ദൃശ്യങ്ങളുടെ സഹായമില്ലാതെ തന്നെ സംവിധായിക പ്രേക്ഷകനെകൊണ്ട് അനുഭവിപ്പിക്കുന്നുണ്ട്. അവിടെയാണ് ദി സൊ കോൾഡ് അഞ്ജലി മേനോൻ ബ്രില്ല്യൻസ്.

സമകാലിക സമൂഹത്തിൽ ഒരു യുവാവിന് നേരിടേണ്ടി വരുന്ന വേദനയും നിരാശയും ഉത്കണ്ഠയും പരിഭ്രമവും പ്രതീക്ഷയുമെല്ലാം അയാളിൽ കാണാം. പ്രതിസന്ധികളെ മറികടക്കുന്ന ഒരു യുവാവിന്റെ മാനസിക വിചാരങ്ങൾക്കു കൂടി സംവിധായിക ഇവിടെ മൂല്യം കൊടുക്കുന്നുണ്ട്.

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

എന്നാൽ സോഫിയാകട്ടെ മറ്റൊരു അനുഭവമാണ്. സിനിമയുടെ ആദ്യപകുതിയിൽ സോഫിയെക്കുറിച്ചും അവളുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ചും ചില സൂചനകൾ മാത്രമേ പ്രേക്ഷകന് ലഭിക്കൂ. എന്നാൽ രണ്ടാം പകുതിയിൽ ജോഷ്വയുടെയും ജെന്നിയുടെയും തീക്ഷ്ണമായ ആത്മബന്ധത്തിനൊപ്പം സോഫിയും പങ്കുചേരുന്നത് കാണാം. കരഞ്ഞു തളരുന്ന ജോഷ്വക്ക് അവൾ ആശ്വാസമേകുന്നുണ്ട്. സാമ്പത്തികമായി ഉയർന്ന ജീവിതചുറ്റുപാടും വിദ്യാഭ്യാസവുമെല്ലാം ഉണ്ടെങ്കിലും ചുറ്റിലും നിറഞ്ഞാടുന്ന ആൺകോയ്മക്കു മുന്നിൽ അവൾ പകച്ചു നിന്നിട്ടുണ്ട്. 'I Know Why The Caged Bird Sings' വായിക്കുമ്പോൾ അവൾ ഒരുപക്ഷേ അവളെത്തന്നെയാകാം കാണുന്നത്. അവിടെ നിന്നാണ് അവൾ സ്വാതന്ത്ര്യത്തിലേക്ക് പറക്കുന്നത്. പാർവതി എന്ന നടിയുടെ ജീവിതത്തിലെ ശക്തമായ നിലപാടുകളെ പരോക്ഷമായി അഞ്ജലി മേനോൻ അവതരിപ്പിക്കുന്നുണ്ട്.

നിസ്സഹായതയുടെ മറ്റൊരു പതിപ്പാണ് രഞ്ജിത്തിന്റെ അലോഷി. പലപ്പോഴും നീലകണ്ഠനെയും ജഗന്നാഥനെയും ഇന്ദുചൂഡനെയും കാർത്തികേയനെയുമൊക്കെ സൃഷ്ടിച്ചു കൊണ്ട് ആൺകോയ്മയുടെ പേരിൽ വിമർശനം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനായ രഞ്ജിത് പക്ഷെ ഇവിടെ ജെൻഡർ ജസ്റ്റിസിന്റെ ഭാഗത്തേക്ക് ചായുന്നത് കാണാം. ഇവിടെ അമാനുഷിക പാത്രസൃഷ്ടിയുടെ കഥാകാരനെയല്ല, പകരം മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന സ്നേഹനിധിയായ പിതാവായാണ് രഞ്ജിത് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ തുടരെത്തുടരെ നെടുനീളൻ സംഭാഷണങ്ങൾ പറയുന്നില്ല. അലോഷിയിൽ ഒരു നല്ല അച്ഛനുണ്ട്. മക്കളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുന്ന ഒരച്ഛൻ. എങ്കിലും കുറ്റബോധം അയാളെ പലപ്പോഴും അലട്ടുന്നുണ്ട്. കളിപ്പാട്ടങ്ങൾ നന്നാക്കാൻ വരുന്ന കുട്ടികളിലെല്ലാം അയാൾ സ്വന്തം മക്കളെയാണ് കാണുന്നത്.

ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന അഞ്ജലി മേനോന്റെ 'കൂടെ' എന്ന മലയാളസിനിമയെക്കുറിച്ച് മേഘ കെ ജെ എഴുതിയ റിവ്യൂ വായിക്കാം

ലില്ലിയെന്ന അമ്മ ഒരു ശരാശരി നാട്ടിൻപുറത്തുകാരിയാണ്‌. അത്തരമൊരു സ്ത്രീയുടെ ആവലാതികളും പരാതികളുമെല്ലാം ലില്ലിക്കുണ്ട്. മാല പാർവതിയുടെ കയ്യിൽ ലില്ലി ഭദ്രമാണ്.

സിനിമയുടെ ആഖ്യാനരീതി എടുത്തു പറയേണ്ട ഒന്നാണ്. പതിഞ്ഞ താളത്തിൽ ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് അഞ്ജലി കഥ പറയുന്നത്. ലിറ്റിൽ സ്വയംപിന്റെ ഛായാഗ്രഹണം അതിനേറെ സഹായിച്ചിട്ടുണ്ട്.. എനർജറ്റിക്!! നസ്രിയയുടെ ഭാഷയിൽ പറഞ്ഞാൽ സിനിമ മൊത്തത്തിൽ ഒരു 'ഹരിതാഭവും പച്ചപ്പു'മാണ്. പച്ചയെന്ന നിറത്തിനെ കഥയുമായി അഞ്ജലി സംയോജിപ്പിച്ചിരിക്കുന്നു. സാഹോദര്യവും പ്രണയവുമെല്ലാം പലപ്പോഴും നൊമ്പരത്തിന്റെയും വേദനയുടെയും പ്രതീകങ്ങളാവുന്നത് ഇവിടെ കാണാം.

ഫാന്റസിയും മാജിക്കൽ റിയലിസവുമെല്ലാം ഇതിനു മുമ്പും മലയാളസിനിമ പയറ്റി നോക്കിയ തന്ത്രങ്ങളാണ്. എന്നാൽ ഇവിടെ അഞ്ജലി അത് രണ്ടും യാഥാർത്ഥ്യവുമായി കൂട്ടിച്ചേർത്തിരിക്കുന്നു. വേദനയിലും എവിടെയൊക്കെയോ ഒരു ശുഭപ്രതീക്ഷ തരുന്നവയാണ് ചില രംഗങ്ങൾ. സ്നേഹവും ഏകാന്തതയും വിയോഗവും കുറ്റബോധവും പശ്ചാത്താപവുമെല്ലാം സിനിമയിൽ വിഷയമാകുന്നുണ്ട്. എന്നാൽ അതിനേക്കാളപ്പുറം ചർച്ച ചെയ്യപ്പെടുന്നത് വീട്ടിലേക്കും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിലേക്കുമുള്ള തിരിച്ചുവരവുകളാണ്.. ആ തിരിച്ചുവരവ് തന്നെയാണ് ഏറ്റവും മനോഹരവും. അല്ലെങ്കിലും അങ്ങേയറ്റം മനോഹരമായ യാത്രകളെല്ലാം എന്നും വീട്ടിലേക്കുള്ള മടങ്ങിവരവുകളാണല്ലോ. നഷ്ടപ്പെട്ടവയെ തിരിച്ചെടുക്കുകയാണ് അവർ; ഒപ്പം സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരുകയും.

കളഞ്ഞു പോയ മഞ്ചാടിമണികളെ തിരിച്ചെടുക്കുന്നത് പോലെ.. ആ ചുവന്ന മഞ്ചാടിമണികൾക്കിടയിലൂടെ വെളുത്ത അപ്പൂപ്പൻതാടികൾ കാറ്റേറ്റ് പതിയെ ഉയർന്നു പറക്കും പോലെ..

advertisment

News

Super Leaderboard 970x90