Kerala

മുഖ്യമന്ത്രിയും സര്‍ക്കാരും ഏറ്റവും നിസ്വരായ മനുഷ്യരോട് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി പിണറായി വിജയന്റെ അട്ടപ്പാടി സന്ദർശനം

മോദി മന്ത്രിസഭയിലെ ആദിവാസിക്ഷേമവകുപ്പ് മന്ത്രി ജുവൽ ഓറം അട്ടപ്പാടി സന്ദർശിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് 4 വർഷമായി. ഇതുവരെ അവിടെ എത്തിയിട്ടില്ല. എന്നാൽ മധുവിന്റെ കൊലപാതകം ഉണ്ടായ ഉടൻ 16 പ്രതികളെയും അറസ്റ്റ് ചെയ്യാനും കുടുംബത്തിന് 14.25 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കാൻ (കുറ്റപത്രം സമർപ്പിച്ചാലുടൻ 4 ലക്ഷം രൂപ കൂടി കൈമാറും) മണിക്കൂറുകൾക്കുള്ളിൽ നടപടി സ്വീകരിച്ച മുഖ്യമന്ത്രി 10 ദിവസത്തിനുള്ളിൽ തന്നെ അട്ടപ്പാടിയിലെത്തുകയും ചെയ്തു. അതും കേവല സന്ദർശനമല്ല, പ്രശ്‌നപരിഹാരത്തിനുള്ള തീരുമാനിച്ചുറച്ച നടപടികളുമായി....

മുഖ്യമന്ത്രിയും സര്‍ക്കാരും ഏറ്റവും നിസ്വരായ മനുഷ്യരോട് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി പിണറായി വിജയന്റെ അട്ടപ്പാടി സന്ദർശനം

ഒരു മുഖ്യമന്ത്രിയും സർക്കാരും ഏറ്റവും നിസ്വരായ മനുഷ്യരോട് എത്രമാത്രം പ്രതിബദ്ധത പുലർത്തുന്നു എന്നതിന്റെ തെളിവായി സ.പിണറായി വിജയന്റെ ഇന്നത്തെ അട്ടപ്പാടി സന്ദർശനം. കഠിനമായ കാനനപാതകൾ കാൽനടയായി താണ്ടി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിൽ പിണറായി എത്തി. കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കാനുള്ള പഴുതടച്ച നടപടിയുണ്ടാകുമെന്ന് അമ്മക്കും സഹോദരിമാർക്കും വാക്കും കൊടുത്ത് മടങ്ങിയെത്തിയ ശേഷം തൊട്ടടുത്ത് തന്നെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം. ആരോഗ്യ വകുപ്പ്-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജടീച്ചർക്ക് പുറമെ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമടക്കം കേരളത്തിലെ ഉദ്യോഗസ്ഥ-ഭരണ മേധാവി വൃന്ദമാകെ അട്ടപ്പാടിയിലെത്തി. അട്ടപ്പാടിയിലേക്ക് വരുംമുമ്പ് കൃത്യമായ ഗൃഹപാഠവുമായിട്ടാണ് മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമായും നേരത്തെ തിരുവനന്തപുരത്ത് അവലോകന യോഗവും കളക്ടർമാരുമായുള്ള വീഡിയോ കോൺഫറൻസിങ്ങും കഴിഞ്ഞ് പ്രശ്‌നങ്ങളുടെ മർമ്മം മനസ്സിലാക്കി പരിഹാരവുമായാണ് മുഖ്യമന്ത്രി യോഗത്തിനെത്തിയത്. സമയബന്ധിതമായി നടപ്പാക്കാനുള്ള പ്രധാന തീരുമാനങ്ങൾ താഴെ കൊടുക്കുന്നു.

1. ഭൂമി പ്രശ്‌നം - പട്ടയം കൊടുക്കാൻ ബാക്കിയുള്ളവർക്ക് നിക്ഷിപ്ത വനഭൂമി കണ്ടെത്തി മെയ് മാസത്തിനുള്ളിൽ പട്ടയം നൽകും. ആദിവാസികൾ കൂട്ടത്തോടെ താമസിക്കാൻ ഇഷ്ടപ്പെടുന്നത് കണക്കിലെടുത്ത് താമസത്തിനും കൃഷിക്കുമുള്ള സ്ഥലം വെവ്വേറെയായിരിക്കും നൽകുക.

മുഖ്യമന്ത്രിയും സര്‍ക്കാരും ഏറ്റവും നിസ്വരായ മനുഷ്യരോട് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി പിണറായി വിജയന്റെ അട്ടപ്പാടി സന്ദർശനം

2. ഭക്ഷ്യധാന്യ ലഭ്യത- ആദിവാസികളുടെ തനത് ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം എന്നിവ ഗുണമേന്മ ഉറപ്പാക്കി ഏപ്രിൽ മുതൽ സപ്ലൈകോ വഴി നൽകും. ഇതിനായി 10 കോടി രൂപ നീക്കിവച്ചു. റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഏൽപ്പിക്കാൻ നിശ്ചയിച്ചു.

3. കമ്മ്യൂണിറ്റി കിച്ചൻ- കുടുംബശ്രീ നേതൃത്വത്തിൽ തായ്കുല സംഘങ്ങൾ മുഖേന കൂടുതൽ ഫലപ്രദമായി സാമൂഹിക അടുക്കള നടപ്പിലാക്കും. ഇപ്പോഴുള്ളവർക്ക് പുറമേ മനോരോഗികൾ,അനാഥർ തുടങ്ങിയവർക്കും ഇതിലൂടെ ഭക്ഷണം നൽകും.

4.കൃഷി- ആകെയുള്ള 192 ഊരുകളിൽ 100 ലും ഇപ്പോൾ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ചോളം,റാഗി കൃഷി കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതി ശക്തിപ്പെടുത്തും. കുടുംബശ്രീ ലേബർബാങ്കിനെ ഇതിനായി ഉപയോഗിച്ച് തൊഴിലവസരം കൂടി ഉറപ്പു വരുത്തും.

5. തൊഴിൽ- തൊഴിലുറപ്പ് മുഖേന വർഷത്തിൽ 200 ദിവസം ആദിവാസി കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പാക്കും. തൊഴിലുറപ്പിൽ തൊഴിൽ ലഭിക്കാത്തവരെ എസ്.റ്റി. പ്രൊമോട്ടർമാർ വഴി കണ്ടെത്തി അവർക്ക് 200 ദിവസം തൊഴിൽ ഉറപ്പാക്കും.

6. അട്ടപ്പാടിയിലെ സർക്കാർ ഓഫീസുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുക ആദിവാസികളെ മാത്രമായിരിക്കും. അർഹരായ ആദിവാസികളില്ലെങ്കിൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കൂ.

7. മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കെയർഹോം ആരംഭിക്കും. അവിടെ ഇത്തരക്കാർക്ക് പരിചരണവും ചികിത്സയും നൽകും. ഒരാഴ്ചയ്ക്കുള്ളിൽ ഇതിനാവശ്യമായ കെട്ടിടം സജ്ജമാക്കുകയും ഏപ്രിൽ മുതൽ കെയർഹോം പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. സാമൂഹിക നീതിവകുപ്പും പട്ടികവർഗവകുപ്പും സംയുക്തമായി ഇതിന്റെ നടത്തിപ്പ് നിർവ്വഹിക്കും.

8. അട്ടപ്പാടിയിൽ നിലവിലുള്ള 150 എസ്.റ്റി. പ്രൊമോട്ടർമാർ, 350 അംഗനവാടി വർക്കർ-ഹെൽപ്പർമാർ, 50 ജെ.എച്ച്.ഐ.മാർ 120 അനിമേറ്റേഴ്‌സ് എന്നിവരെ ഉപയോഗിച്ച് ഓരോ ആദിവാസി കുടുംബത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തുകയും വ്യക്തിഗതമായ പരിചരണം ലഭ്യമാക്കുകയും ചെയ്യും. പ്രൊമോട്ടർമാരില്ലാത്ത 42 ഊരുകളിൽ ഉടൻ നിയമനം നടത്തും.

9. മദ്യവിപത്ത്- അട്ടപ്പാടിയെ ലഹരി വിമുക്തമാക്കാൻ ഡീ-അഡിക്ഷൻ കേന്ദ്രം ആരംഭിക്കും. വിപുലമായ പ്രചരണ പരിപാടികളും സംഘടിപ്പിക്കും.

മുഖ്യമന്ത്രിയും സര്‍ക്കാരും ഏറ്റവും നിസ്വരായ മനുഷ്യരോട് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി പിണറായി വിജയന്റെ അട്ടപ്പാടി സന്ദർശനം

10. ഡിസബിലിറ്റി സെൻസസ്-അട്ടപ്പാടിയിലെ കിടപ്പു രോഗികളുടെ എണ്ണം എത്രയെന്ന് സമഗ്രമായ സർവ്വെയിലൂടെ കണ്ടെത്തി അവർക്ക് മതിയായ പരിചരണം ഉറപ്പാക്കും.

11. കുടിവെള്ളം- നബാർഡ് സഹായത്തോടെയുള്ള 25 കോടി രൂപയുടെ കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ സത്വര നടപടി സ്വീകരിക്കും. വരൾച്ചാ പ്രഖ്യാപനം കണക്കിലെടുക്കാതെ തന്നെ വേനൽക്കാലത്ത് ഊരുകളിൽ ശുദ്ധജലം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കും.

12. മുക്കാലി-ചിണ്ടക്കി റോഡ്- കേസിൽ കുരുങ്ങി കിടക്കുന്ന മുക്കാലി ചിണ്ടക്കി റോഡ് പൂർത്തീകരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ കാണുമ്പോൾ മുൻമുഖ്യമന്ത്രിയുടെ പഴയ സമീപനം ഓർക്കാതിരിക്കാനാവില്ല. 2013-ൽ അട്ടപ്പാടിയിലെ ശിശുമരണം ഞാനൊരു പ്രശ്‌നമായി ഉന്നയിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും യു.ഡി.എഫ്. സർക്കാരും ആദ്യം ആ യാഥാർത്ഥ്യം അംഗീകരിക്കാൻ പോലും വിസമ്മതിക്കുകയാണുണ്ടായത്. 2013 ഏപ്രിലിലെ വിഷു ദിനത്തിൽ അട്ടപ്പാടി സന്ദർശിച്ച്, പിറ്റേന്നാണ് 32 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ച വിവരവും അവരുടെ പട്ടിണിയും പത്രസമ്മേളനത്തിലൂടെ ഞാൻ പുറത്ത് വിട്ടത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അടിയന്തിര ഇടപെടൽ അന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഉമ്മൻചാണ്ടിയും യു.ഡി.എഫ്. സർക്കാരും പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണം എന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കുകയാണുണ്ടായത്. മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തണമെന്ന ആവശ്യം ഉമ്മൻചാണ്ടി കേട്ടതായി നടിച്ചില്ല. ഒടുവിൽ, ഏതാണ്ട് രണ്ടുമാസം കഴിഞ്ഞ് ജൂൺ 6-ാം തീയതിയാണ് ഉമ്മൻചാണ്ടി പേരിനൊരു സന്ദർശനം നടത്തി മടങ്ങിയത്. ഈ രണ്ട് മാസത്തിനിടയിൽ മണ്ണാർക്കാടുൾപ്പെടെ നാലു തവണ അദ്ദേഹം പാലക്കാട് ജില്ലയിൽ വന്നു പോയിരുന്നു.മോദി മന്ത്രിസഭയിലെ ആദിവാസിക്ഷേമവകുപ്പ് മന്ത്രി ജുവൽ ഓറം അട്ടപ്പാടി സന്ദർശിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് 4 വർഷമായി. ഇതുവരെ അവിടെ എത്തിയിട്ടില്ല. എന്നാൽ മധുവിന്റെ കൊലപാതകം ഉണ്ടായ ഉടൻ 16 പ്രതികളെയും അറസ്റ്റ് ചെയ്യാനും കുടുംബത്തിന് 14.25 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കാൻ (കുറ്റപത്രം സമർപ്പിച്ചാലുടൻ 4 ലക്ഷം രൂപ കൂടി കൈമാറും) മണിക്കൂറുകൾക്കുള്ളിൽ നടപടി സ്വീകരിച്ച മുഖ്യമന്ത്രി 10 ദിവസത്തിനുള്ളിൽ തന്നെ അട്ടപ്പാടിയിലെത്തുകയും ചെയ്തു. അതും കേവല സന്ദർശനമല്ല, പ്രശ്‌നപരിഹാരത്തിനുള്ള തീരുമാനിച്ചുറച്ച നടപടികളുമായി. ഇടതുപക്ഷം നയിക്കുന്ന കേരള സർക്കാർ എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും ഈ സർക്കാരിന്റെ പക്ഷപാതിത്വം ആരോടാണെന്നും ഇതുവരെ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രിയുടെ ഇടപെടലും വ്യക്തമാക്കുന്നു.

advertisment

News

Super Leaderboard 970x90