Cinema

പ്രേക്ഷക ഹൃദയം കവർന്ന് മായാനദി -നിരൂപണം

ഈ ചിത്രം മലയാള സിനിമയുടെ പതിവു വ്യാകരണത്തെയും ഘടനയെയും പൊളിച്ചെഴുതുന്നു. ക്രൈം, പ്രണയം,രതി എന്നിവയെല്ലാം, അതിലെ ആന്തരിക സംഘര്‍ഷങ്ങളെല്ലാം, എത്ര സ്വാഭാവികമായാണ് ഈ ചിത്രം ഉള്‍ക്കൊള്ളുന്നത്?

പ്രേക്ഷക ഹൃദയം കവർന്ന് മായാനദി -നിരൂപണം

'മായാനദി' അവിസ്മരണീയമായ അനുഭവമായി എന്നു തന്നെ പറയട്ടെ. ഈ ആഷിക് അബു- ടൊവിന്‍ തോമസ് ചിത്രം അത്രമേല്‍ കാവ്യാത്മകമായും അനന്യമായും നമ്മുടെ സിനിമയില്‍ രേഖപ്പെടുത്തപ്പെടും എന്നത് നിസ്തര്‍ക്കമാണ്. കാരണം അതിധീരമായ ഒരു പരീക്ഷണം തീര്‍ച്ചയായും ഈ സിനിമയിലുണ്ട്. അതുകൊണ്ടു തന്നെ, ഈ ചിത്രം മലയാള സിനിമയുടെ പതിവു വ്യാകരണത്തെയും ഘടനയെയും പൊളിച്ചെഴുതുന്നു. ക്രൈം, പ്രണയം,രതി എന്നിവയെല്ലാം, അതിലെ ആന്തരിക സംഘര്‍ഷങ്ങളെല്ലാം, എത്ര സ്വാഭാവികമായാണ് ഈ ചിത്രം ഉള്‍ക്കൊള്ളുന്നത്?! ടൊവിനൊ-ഐശ്വര്യലക്ഷ്മി രസതന്ത്രവും സമന്വയവും വാക്കുകള്‍ക്കതീതമാകുന്നുണ്ട്. ഇരുവരും സിനിമയില്‍ തങ്ങളുടെ ഭാവി അടയാളപ്പെടുത്തുകകൂടിയാണ് ഈ ചിത്രത്തില്‍. തിരക്കഥയില്‍ ശ്യാം ദിലീഷ് കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി (സാള്‍ട്ട് ആന്റ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ്, ഡാ തടിയാ ചിത്രങ്ങള്‍ക്കു ശേഷം) പ്രേത്യേക മാനം കൈവരിക്കുന്നു എന്നതും മായാനദിയുടെ ഈ അപൂര്‍വ്വവും സവിശേഷവും മായികവുമായ ആഖ്യാനത്തിന് കാരണമത്രേ..!

Credit-Reghunathan Parali

advertisment

News

Super Leaderboard 970x90