Kerala

അറുതിയുടെയും വറുതിയുടെയും മഴക്കാലം... മായ പ്രമോദ് എഴുതിയ ഓർമ്മക്കുറിപ്പ്

എന്റെ ആറാം ക്ലാസ്സ് തൊട്ട് Mphil ക്ലാസ്സ് വരെയും ഇടതടവില്ലാതെ ഒരോ മഴക്കാലവും വീടിനുള്ളിലെ തട്ടുമേൽ കയറ്റി ഇരുത്തിയിട്ടുണ്ട്. നെഞ്ചൊപ്പം വെള്ളത്തിൽ നീന്തി യുണിഫോം റോഡരികിലെ വീട്ടിൽ നിന്നു ഇട്ടു കൊണ്ട് സ്ക്കുള്ളിൽ ഓടുമായിരുന്നു.

അറുതിയുടെയും വറുതിയുടെയും മഴക്കാലം... മായ പ്രമോദ് എഴുതിയ ഓർമ്മക്കുറിപ്പ്

അറുതിയുടെയും വറുതിയിടെയും കാലമാ... എന്റെ ആറാം ക്ലാസ്സ് തൊട്ട് Mphil ക്ലാസ്സ് വരെയും ഇടതടവില്ലാതെ ഒരോ മഴക്കാലവും വീടിനുള്ളിലെ തട്ടുമേൽ കയറ്റി ഇരുത്തിയിട്ടുണ്ട്. നെഞ്ചൊപ്പം വെള്ളത്തിൽ നീന്തി യുണിഫോം റോഡരികിലെ വീട്ടിൽ നിന്നു ഇട്ടു കൊണ്ട് സ്ക്കുള്ളിൽ ഓടുമായിരുന്നു. വൈകിട്ട് വന്നാൽ വിണ്ടും തട്ടുമേൽ ,അവിടെ ഇരുന്നു കൊണ്ട്, കാരിയേയും ചെമ്പല്ലിയേയും ഒക്കെ പിടിച്ച് അമ്മ വരുമ്പോഴേക്കും മീൻ കൂട്ടാൻ പരുവത്തിലാക്കാൻ എടുത്തു വെക്കാറുണ്ടായിരുന്നു... താമസിച്ച ഒരു വീടൊഴികെ എല്ലാം വീടും വെള്ളപ്പാടിനകത്ത് തന്നെയായിരുന്നു.

അറുതിയുടെയും വറുതിയുടെയും മഴക്കാലം... മായ പ്രമോദ് എഴുതിയ ഓർമ്മക്കുറിപ്പ്

പെരുന്നയിൽ ആയിരിക്കുമ്പോൾ, മാറ്റി പാർപ്പിക്കൽ ക്യാമ്പായ മങ്കി സ്കൂളിൽ അവസാനം എത്തുന്നത് ഞാനും അമ്മയും അക്കമാരും ആയിരിക്കും... കാരണം അതുവരെയും ഞങ്ങൾ ആ വെള്ളത്തോട് മല്ലിടുമായിരുന്നു മുട്ടൊപ്പം വെള്ളമായിരിക്കുമ്പോൾ, വാഴപ്പിണ്ടി ചങ്ങാടം കെട്ടിയും വലിച്ചും അങ്ങാട്ടും ഇങ്ങോട്ടും യാത്ര... എത്രയോ വർഷങ്ങൾ...അമ്മ അതിനു മേലേ തട്ടു കയറ്റും. എന്നിട്ട് അമ്മ ചോറും... പിടിച്ച മീനുകളും കറി വെച്ച് വരും. ഒന്നും നല്ല വെള്ളമായിരുന്നില്ല... കുടിവെള്ളത്തിന് ആശ്രയം മഴവെള്ളം തന്നെയായിരുന്നു. വാഴപ്പള്ളി സക്കുളിന്റ താഴത്തെ ആ വീടും മഴവെള്ളത്തിൽ നെഞ്ചൊളം മുങ്ങുമായിരുന്നു. 

അറുതിയുടെയും വറുതിയുടെയും മഴക്കാലം... മായ പ്രമോദ് എഴുതിയ ഓർമ്മക്കുറിപ്പ്

വീടിന്റെ ഉള്ളിൽ നിന്ന് നേരേ ഒരു തടിപ്പാലം റോഡിലേക്ക് ,വന്നാൽ തട്ടിൻ മുകൾ, ആ വീട്ടിലാരുന്നു MA,Mphil പഠന കാലം ജീവിതത്തെ, ബന്ധങ്ങളെ തന്നെ പറിച്ചറിഞ്ഞ വേദനയും അപമാനവും കൂടെ തകർത്ത ഞാൻ ജീവിച്ചത്.... പിടിച്ചു നിൽക്കാൻ ഒന്നും മുന്നിൽ ഇല്ല. തിരസ്കൃതർ ആവുന്നതാണ് മരണത്തേക്കാൾ ഭയാനകം എന്ന് ചിന്തിച്ച നാളുകൾ .എല്ലാം പറഞ്ഞ് പൊട്ടി കരയാൻ, നെഞ്ചോരം ചേരാൻ, കൈയ്പിടിക്കാൻ ഒന്നുമില്ലാതെ ഇരുന്ന നാൾ, ആ കണ്ണീരോക്കെ ഒഴികി പോയത് മഴക്കാലങ്ങളിൽ തന്നെയാണ്. മഴവെള്ളമാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാൻ രുചിച്ചു നോക്കാൻ... ആര് വരുല്ലാല്ലോ....

advertisment

News

Related News

Super Leaderboard 970x90