'സ്കൂട്ടര്‍ സീറ്റിനടിയില്‍ വിഷപ്പാമ്പ് ' - പ്രചരിക്കുന്ന മനോരമ വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

മൂര്‍ഖന്‍ പാമ്പിനെ രാജവെമ്പാലയും, പക്ഷിയെ അന്യഗ്രഹജീവികളുടെ പേടകവും, ഫ്രിജില്‍ വച്ച മുട്ടയെ പ്ലാസ്റ്റിക് മുട്ടയും ഒകെ ആക്കി പലവിധത്തില്‍ തെറ്റായ വാര്‍ത്തകള്‍ മുന്‍പും കണ്ടിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധികരിക്കും മുന്‍പ് അതില്‍ ഗ്രാഹ്യം ഉള്ള ആരോട് എങ്കിലും ചോദിച്ചു ഉറപ്പു ആക്കുക എങ്കിലും ചെയ്യണം, വെറുതെ ജനങ്ങളുടെ അടുത്ത് തെറ്റായ വാര്‍ത്തകള്‍ എത്തിക്കരുത്.

 'സ്കൂട്ടര്‍ സീറ്റിനടിയില്‍ വിഷപ്പാമ്പ് ' - പ്രചരിക്കുന്ന മനോരമ വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

ഇന്നത്തെ ( 18-05-18) മലയാള മനോരമ കോട്ടയം-പതിപ്പ് മൂന്നാം പേജില്‍ ചിത്രത്തോട് കൂടി വന്ന വാര്‍ത്തയാണ്. 'സ്കൂട്ടര്‍ സീറ്റിനടിയില്‍ വിഷപ്പാമ്പ്' എന്ന തലകെട്ട് ആയിരുന്നു, ലേഖനവിവരണത്തില്‍ ആ വിഷപാമ്പ് അണലി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടതതാണെന്നും വാര്‍ത്ത‍ ലേഖകന്‍ പ്രസ്താവിക്കുന്നുണ്ട്. പക്ഷെ ഒപ്പമുള്ള ചിത്രം നോക്കിയാല്‍ മനസ്സില്‍ ആകും ഇത് പൂര്‍ണ്ണമായും അസത്യം ആണെന്ന്. ചിത്രത്തില്‍ ഉള്ളത് അണലിയും ആയി യാതൊരുവിധ ബന്ധവും ഇല്ലാത്ത, ഒരല്പം പോലും വിഷവും ഇല്ലാത്ത പെരുംമ്പാമ്പിന്‍റെ കുഞ്ഞാണ്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യന്‍ റോക്ക് പൈതെണ്‍ എന്ന ഇനം, ശാസ്ത്രനാമം Python molurus.

കേരളത്തില്‍ പൊതുവേ ഏഴു ഇനത്തില്‍പ്പെട്ട അണലികളാണ് കാണുന്നത്. ഇതില്‍ ഏറ്റവും കുഴപ്പക്കാര്‍ ചേനത്തണ്ടനും (Daboia russelii), ചുരുട്ടമണ്ഡലിയും ( Echis carinatus) ആണ് ഇവയ്ക്കു രണ്ടിനും എതിരെ കൃത്യമായ പ്രതിവിഷങ്ങള്‍ ലഭ്യമാണ്. വനപ്രദേശങ്ങളിലും തേയിലത്തോട്ടങ്ങളിലും നിന്നായി മനുഷ്യനു ശക്തമായ രീതിയില്‍ അപകടകരമായ ഒരിനം അണലി കൂടി കേരളത്തില്‍ ഉണ്ട് അത് മുഴമൂക്കൻ കുഴി മണ്ഡലി( H. hypnale)യാണ്. ഈ ഇനം ഉള്‍പ്പെടെ ബാക്കി അണലി ഇനങ്ങള്‍ എല്ലാം തന്നെ വ്യത്യസ്ത മരമണ്ഡലി ഇനങ്ങളാണ്. ഇവിടെയുള്ള അണലി വര്‍ഗ്ഗങ്ങള്‍ എല്ലാം പ്രാഥമികമായി രക്തവ്യവസ്ഥയെ ബാധിക്കുന്ന ഹീമോടോക്സിക് വിഷങ്ങള്‍ കൈവശം ഉള്ളവയാണ്.

പക്ഷെ മനോരമ ഇട്ട വാര്‍ത്തയിലെ ചിത്രത്തില്‍ ഉള്ളത് കൃത്യമായും പെരുമ്പാമ്പ്‌ കുഞ്ഞാണ് കേരളത്തില്‍ മലമ്പാമ്പുകള്‍ എന്ന് വിളിക്കുന്ന Python molurus എന്ന ഇനം. വിഷം ഒരല്പം കൂടിയില്ല, അതിനാല്‍ തന്നെ വിഷപ്പല്ലുകളും ദ്രിശ്യമല്ല. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പുകളുടെ ഇനവും ഇത് തന്നെ. തങ്ങളുടെ വലിയ ശരീരം ഉപയോഗിച്ച് ഇരയെയും ശത്രുവിനെയും ഞെരുക്കുന്ന സ്വഭാവം കാണിക്കുന്ന constrictor സ്വഭാവക്കാരിയാണ്‌. രൂപത്തിലും പെരുമാറ്റ ശൈലിയിലും അണലികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്തരാണ് പെരുംമ്പാമ്പുകള്‍. ഈ രണ്ടു വര്‍ഗ്ഗങ്ങള്‍ തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ല. കേരളത്തില്‍ കാണുന്ന വിഷം ഇല്ലാത്ത മണ്ണൂലി പാമ്പുകളും തെക്കേ അമേരിക്കയില്‍ കാണുന്ന വലിയ അനാകോണ്ട പാമ്പുകളും ഉള്‍പ്പെട്ടുന്ന ബോയിഡ കുടുംബം പെരുമ്പാമ്പുകള്‍ ഉള്‍പ്പെട്ടുന്ന പൈത്തനോഡിയ കുടുംബമായി അടുപ്പം ഉള്ളതാണ്.

1972യിലെ വന്യജീവി സംരക്ഷണനിയമം പ്രകാരം ഷെഡ്യൂള്‍ 1യില്‍ സംരക്ഷിക്കുന്ന വംശനാശ ഭീക്ഷണി ഏറെ അനുഭവിക്കുന്ന ഇനം പാമ്പാണ് പെരുംമ്പാമ്പുകള്‍. ഇവയെ അക്രമിക്കയും കൊല്ലുകയും ചെയ്യുന്നത് നിയമപരമായി ജയില്‍വാസത്തിലോട് നയിക്കാവുന്ന കുറ്റകൃതവും പ്രകൃതിയുടെ സന്തുലിക അവസ്ഥയോട്‌ ചെയ്യുന്ന ദ്രോഹവുമാണ്. ചേനത്തണ്ടന്‍ അണലി ഇതെ നിയമപ്രകാം ഷെഡ്യൂള്‍ 2യില്‍ സംരക്ഷിക്കപ്പെട്ടുന്ന ജീവിയാണ്.

മൂര്‍ഖന്‍ പാമ്പിനെ രാജവെമ്പാലയും, പക്ഷിയെ അന്യഗ്രഹജീവികളുടെ പേടകവും, ഫ്രിജില്‍ വച്ച മുട്ടയെ പ്ലാസ്റ്റിക് മുട്ടയും ഒകെ ആക്കി പലവിധത്തില്‍ തെറ്റായ വാര്‍ത്തകള്‍ മുന്‍പും കണ്ടിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധികരിക്കും മുന്‍പ് അതില്‍ ഗ്രാഹ്യം ഉള്ള ആരോട് എങ്കിലും ചോദിച്ചു ഉറപ്പു ആക്കുക എങ്കിലും ചെയ്യണം, വെറുതെ ജനങ്ങളുടെ അടുത്ത് തെറ്റായ വാര്‍ത്തകള്‍ എത്തിക്കരുത്.

advertisment

News

Super Leaderboard 970x90