ജീവപരിണാമം ആണിന് നീലയും പെണ്ണിന് പിങ്കും നിറങ്ങള്‍ ശാസിക്കുന്നുണ്ടോ ?

കേരളത്തില്‍ തന്നെ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനു മുന്‍പ് ഇങ്ങനെ നീല-പിങ്ക് വേര്‍തിരിവുകള്‍ കുട്ടികളുടെ വസ്ത്രത്തിലും കളിപ്പാട്ടങ്ങളിലും സ്റ്റേഷനറി ഐറ്റംസ് പ്രകടം അല്ലായിരുന്നു എന്ന് കാണാം. സാമൂഹികമായ മാറ്റങ്ങളുടെ ഫലമായിട്ട് ആണ് ഇത്തരം വ്യത്യാസങ്ങള്‍ കടന്നു വരുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന സോഷ്യലൈസെഷന്‍റെ ഫലമായി അവന്‍-അവളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്നു പ്രമാണീകരിക്കുന്ന ഒരു കാരണമായി നീലയും-പിങ്കും വച്ചുള്ള വേര്‍തിരിവുകള്‍ കാരണം ആകുന്നുണ്ട് എന്നതാണ് വസ്തുത.

 ജീവപരിണാമം ആണിന് നീലയും പെണ്ണിന് പിങ്കും നിറങ്ങള്‍ ശാസിക്കുന്നുണ്ടോ ?

ഗൂഗിള്‍ ഇമേജില്‍ വെറുതെ ' male and female ' എന്ന് തിരഞ്ഞാല്‍ ലഭിക്കുന്ന ചിത്രങ്ങളില്‍ അധിക എണ്ണത്തിലും നീലായി ആണുങ്ങളെയും, പിങ്കായി പെണ്ണുങ്ങളെയും അടയാളപ്പെട്ടുതിരിക്കുന്നതായി കാണാം. കൊച്ചു കുട്ടികളുടെ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി ഐറ്റംസ് തുടങ്ങി മിക ഇടങ്ങളിലും ഈ നിറങ്ങള്‍ കൊണ്ടൊരു ലിംഗാടിസ്ഥിത വേര്‍തിരിവ് ദര്‍ശിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം നമ്മുടെ ഒരു പ്രീയ സുഹൃത്തും ആയിട്ടുള്ള സംഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ നീലയും പിങ്കും ആയി ലിംഗാടിസ്ഥിത വേര്‍തിരിവ് വരുന്നതിനു പുറകില്‍ നിര്‍ണ്ണായകഘടകം എന്നത് ജീവപരിണാമം ആണെന്നും സംസ്കാരീകവും സാമൂഹികവും ആയ വശങ്ങള്‍ക്ക് അവിടെ സ്ഥാനം ഇല്ല എന്നും വാദിക്കുക ഉണ്ടായി. ജീവപരിണാമത്തിലൂടെ നീലയെ ഇഷ്ടപ്പെട്ടുവാന്‍ പുരുഷവര്‍ഗ്ഗവും, പിങ്കും അതിന്‍റെ സമീപ ഷെഡുകളെയും ഇഷ്ടപ്പെട്ടാന്‍ സ്ത്രീവര്‍ഗ്ഗവും എഞ്ചിനിയറിംഗ് ചെയ്യപ്പെട്ടിരിക്കുന്നതായിട്ടാണ് അദ്ദേഹം വാദിച്ചത്. ഇതിനായി കറന്റ് ബയോളജി എന്ന ജേണലില്‍ പബ്ലിഷ് ചെയ്ത Hurlbert(2007) യിന്‍റെ പഠനവും അദ്ദേഹം തെളിവ് ആയി ചൂണ്ടിക്കാട്ടി. ടൈംസ്‌ പോലെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ പഠനത്തെ ആഘോഷിച്ചിരുന്നു. (goo.gl/fcnKgR) ആണുങ്ങള്‍ നീല നിറവും, പെണ്കുട്ടികള്‍ പിങ്കും ഇഷ്ടപ്പെട്ടുവാന്‍ ബയോളജിക്കലി പ്രോഗ്രാം ചെയ്തിരിക്കുന്നു എന്ന വാദത്തില്‍ സത്യമുണ്ടോ എന്ന് നമ്മള്‍ക്ക് നോക്കാം. ഈ വാദം കേരളത്തിലെ ചില സ്വയപ്രഖ്യാപിത ശാസ്ത്രചിന്തകരും പൊക്കി പിടിക്കുന്നതും കണ്ടിട്ടുണ്ട്.

ടൈംസ്‌ പത്രത്തിന്റെ ഈ പഠനത്തെ അധികരിച്ച് ഉള്ള റിപ്പോര്‍ട്ട് ഇങ്ങനെ ആയിരുന്നു "When shopping for baby gifts, everyone knows that blue is for boys and pink is for girls. But now there's evidence that those colors may be more than just marketing gimmicks. According to a new study in the Aug. 21 issue of Current Biology, women may be biologically programmed to prefer the color pink — or, at least, redder shades of blue — more than men..."

Hurlbert(2007)യിന്‍റെ ഈ പഠനത്തില്‍ 208 യുവതി-യുവാക്കളോട് തങ്ങളുടെ താത്പര്യത്തിന് അനുസൃതമായി ഇഷ്ടപ്പെട്ട നിറങ്ങളെ തിരഞ്ഞെടുക്കുവാന്‍ പറഞ്ഞപ്പോള്‍ യുവാക്കള്‍ കൂടുതലായി നീലയുടെ സ്പെക്ട്രത്തിലും യുവതികള്‍ അധികമായി ചുവപ്പിന്‍റെ സ്പെക്ട്രത്തിനോട്‌ ചേര്‍ന്നും തങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടത്തി. ഗ്രാഫില്‍ കാണാവുന്നത് പോലെ തന്നെ ഇതില്‍ ഓവര്‍ ലാപിംഗും ഉണ്ടായിരുന്നു, അതായത് സ്പെക്ട്രത്തിനോട്‌ ചേര്‍ന്ന് താത്പര്യം കാണിച്ച യുവാക്കളും നീലയുടെ സ്പെക്ട്രത്തിനോട്‌ ചേര്‍ന്ന് താത്പര്യം കാണിച്ച യുവതികളും ഉണ്ടായിരുന്നു. മൊത്തത്തില്‍ കൂടുതല്‍ ആളുകളും നീല സ്പെക്ട്രത്തോട് ആയിരുന്നു ആഭിമുഖ്യം കാണിച്ചത്. എന്തായാലും ഇത് നീല നിറത്തെ ഇഷ്ടപ്പെട്ടാന്‍ ആണുങ്ങളും പിങ്ക് നിറത്തെ ഇഷ്ടപ്പെട്ടാന്‍ പെണ്ണുങ്ങളും ബയോളജിക്കലി പ്രോഗ്രാം ചെയ്തത് കൊണ്ടാണെന്നും അതിനു കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായാട്ടിയും-പഴങ്ങള്‍ തേടിയും നടന്നിരുന്ന കാലത്ത് പുരുഷന്മാര്‍ വേട്ടയാടാന്‍ പോകുമ്പോള്‍ സ്ത്രീകള്‍ പഴങ്ങള്‍ പറിക്കാന്‍ പോകുകയും പച്ചിലകളുടെയും, പച്ച പഴങ്ങളുടെയും ഇടയില്‍ നിന്ന് പഴുത്ത് ചുമന്ന പഴങ്ങളെ കണ്ടു പിടിക്കാനും അതിനെക്കാളും ഏറെ പ്രധാനമായി സ്ത്രീകള്‍ ആയിരുന്നു അത് വീട്ടുജോലിയും കുട്ടികളെ നോക്കലും ഒകെ ചെയ്തിരുന്നതിനാല്‍ ആളുകളുടെ സ്വഭാവത്തില്‍ വരുന്ന വ്യത്യാസം അനുസരിച്ച് തൊലിയുടെ നിറം മാറി ചുവപ്പ് ആകുന്നുണ്ടോ എന്ന് പരിശോധിക്കാനും ചില ' പിങ്ക് ജീനുകള്‍' സ്ത്രീകള്‍ക്കും മാത്രമായി നിര്‍ദ്ധാരണം ചെയ്തു കിട്ടി എന്നും ആയതിനാല്‍ ആണ് ഇന്നും സ്ത്രീകള്‍ ചുവപ്പും-പിങ്കും ഷെഡുകളോട് താത്പര്യം കാണിക്കുന്നതും അവര്‍ മെച്ചപ്പെട്ട കെർറ്റേകർഴ്സ് ആകുന്നതും എന്നതായിരുന്നു ഈ പേപ്പറിന്റെ കണ്‍ക്ലൂഷന്‍.

ശ്രദ്ധിച്ചു വായിച്ചാല്‍ 208 യുവതി-യുവാകളില്‍ നടത്തിയ പഠനത്തില്‍ യുവതികള്‍ ഒരല്പം കൂടുതല്‍ ചുവപ്പ്-പിങ്ക് നിറം ഇഷ്ടപ്പെട്ടുന്നതായി കാണിച്ചു എന്നത് അല്ലാതെ ബാകി വാദങ്ങള്‍ ഒന്നും വാസ്തവികമായ ഡാറ്റയുടെ മേല്‍ ഉള്ളതല്ല എന്നു മനസ്സില്‍ ആകും. അത് പോലെ ചുവപ്പ്-പിങ്ക് നിറങ്ങളെ വേര്‍തിരിച്ചു അറിയാനുള്ള ശേഷിയും (discriminative ability) ഉം ആ നിറങ്ങളോട് ഉള്ള താത്പര്യവും ഒന്നല്ല, ഇവര്‍ നടത്തിയ പഠനത്തില്‍ താത്പര്യം മാത്രമാണ് നോക്കിയത്. ആ താത്പര്യം ജനിതികമായി നിര്‍ണ്ണയിക്കപ്പെട്ടുന്നത് ആണെന്നും സംസ്കാരിക പ്രത്യേകതകളുടെ സ്വാധീനത്താല്‍ അല്ല എന്നും ഉള്ള ഡാറ്റ ഒന്നും പഠനത്തില്‍ ഇല്ലായിരുന്നു സത്യത്തില്‍.

ഈ പഠനത്തില്‍ കൂടുതലും യൂറോപ്യന്‍ ജനവിഭാഗം ആയിരുന്നു, ചൈനകാര്‍ ആയ 37 അംഗങ്ങളില്‍ നിന്നുള്ള ഫലം വ്യത്യാസ്തമായിരുന്നു, രണ്ടാമാത്തെ ഗ്രാഫില്‍ കാണാവുന്നത് പോലെ. ചൈനകാരില്‍ കൂടുതല്‍ പേരും ചുവപ്പ് സ്പെക്ട്രത്തോട് ചേര്‍ന്ന നിറങ്ങള്‍ ആയിരുന്നു ഇഷ്ടപ്പെട്ടത്. യുവാക്കള്‍ അധികമായി ചുവപ്പും, യുവതികള്‍ അധികം ആയി പിങ്ക് ടോണിനോടും താത്പര്യം കാണിച്ചു.

നീല ആണ്കുട്ടികള്‍ക്കും പിങ്ക് പെണ്കുട്ടികള്‍ക്കും എന്ന ധാരണ വ്യത്യസ്ത സംസ്കാരങ്ങളില്‍ ഒരു പോലെ അല്ല എന്ന് മനസ്സില്‍ ആകാം. ചരിത്രത്തിലെ വിവിധ കാലങ്ങളിലും ഇത് പലവിധത്തില്‍ ആയിരുന്നു. ഒരു നൂറ് വര്ഷം മുന്‍പ് പിങ്ക് ആണുങ്ങള്‍ക്കുള്ള നിറവും, നീല പെണ്കുട്ടികള്‍ക്കുള്ള നിറവും ആയിരുന്നു. ലേഡിസ് ഹോം ജേണല്‍ എന്ന മാഗസിനില്‍ 1918യില്‍ വന്ന ലേഖനത്തില്‍ ഇങ്ങനെ വായിക്കം :“There has been a great diversity of opinion on the subject, but the generally accepted rule is pink for the boy and blue for the girl. The reason is that pink being a more decided and stronger color is more suitable for the boy, while blue, which is more delicate and dainty, is prettier for the girl.”

സമാനമായ വിവരണം 1914യിലെ സെന്‍റിനല്‍ പത്രത്തിന്റെ സണ്‍ഡെ സപ്ലിമെന്‍റിലും വായിക്കാം : “If you like the color note on the little one’s garments, use pink for the boy and blue for the girl, if you are a follower of convention.”

കേരളത്തില്‍ തന്നെ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനു മുന്‍പ് ഇങ്ങനെ നീല-പിങ്ക് വേര്‍തിരിവുകള്‍ കുട്ടികളുടെ വസ്ത്രത്തിലും കളിപ്പാട്ടങ്ങളിലും സ്റ്റേഷനറി ഐറ്റംസ് പ്രകടം അല്ലായിരുന്നു എന്ന് കാണാം. സാമൂഹികമായ മാറ്റങ്ങളുടെ ഫലമായിട്ട് ആണ് ഇത്തരം വ്യത്യാസങ്ങള്‍ കടന്നു വരുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന സോഷ്യലൈസെഷന്‍റെ ഫലമായി അവന്‍-അവളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്നു പ്രമാണീകരിക്കുന്ന ഒരു കാരണമായി നീലയും-പിങ്കും വച്ചുള്ള വേര്‍തിരിവുകള്‍ കാരണം ആകുന്നുണ്ട് എന്നതാണ് വസ്തുത. ഇത് ബയോളജിക്കലി പ്രോഗ്രാം ചെയ്ത കാര്യം ഒന്നുമല്ല. പക്ഷെ ഇത്തരം വേര്‍തിരിവുകളാല്‍ നിറഞ്ഞിരിക്കുന്ന സമൂഹ ചുറ്റുപ്പാട്ടുകളില്‍ ഉള്ള വളര്‍ച്ച ആണ്-പെണ്ണ് ബോധങ്ങളില്‍ കൃത്രിമമായ വ്യത്യാസങ്ങള്‍ കൊണ്ട് വരുവാന്‍ കാരണം ആകുകയും, പല ജെന്‍ഡര്‍ വാര്‍പ്പുമാതൃകളുടെ സാമാന്യവത്ക്കരണതിനും വ്യാപനത്തിനും കാരണം ആകാനും ഇടയുണ്ട്. അത്തരം അവസ്ഥകളിലോട് കുട്ടികള്‍ മാറി പോകാതെ ഇത്തരം വേര്‍തിരിവുകളെ ബോധപൂര്‍വ്വം മറികടക്കാന്‍ മാതാപിതാക്കള്‍ക്ക് ശ്രമിക്കാവുന്നതാണ് .

#TAGS : male   female  

advertisment

News

Super Leaderboard 970x90